Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

1

ക്രിക്കറ്റ് മൈതാനങ്ങള്‍ പല തരത്തിലുള്ള വികാര പ്രകടനങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. ചില സമയത്ത് സന്തോഷം കൊണ്ട് താരങ്ങള്‍ ചിരിക്കുമ്പോള്‍ മറ്റൊരു വശത്ത് മറ്റ് ചില താരങ്ങള്‍ കണ്ണീര്‍ പൊഴിക്കുകയാവും. താരങ്ങള്‍ തമ്മിലുള്ള വാക് പോരാട്ടങ്ങള്‍ക്കും ദേഷ്യപ്പെടലുകള്‍ക്കും എന്തിന് കൈയാങ്കളിക്ക് പോലും കളിക്കളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഇത്തരത്തില്‍ വികാരം നിയന്ത്രിക്കാനാവാതെ കണ്ണീര്‍പൊഴിച്ച ചില സംഭവങ്ങള്‍ കാണാനാവും. ഇത്തരത്തില്‍ ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ കരഞ്ഞ അഞ്ച് സംഭവങ്ങള്‍ പരിശോധിക്കാം.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യയുടെ യുവ പേസര്‍മാരിലൊരാളാണ് മുഹമ്മദ് സിറാജ്. ഇന്ത്യയുടെ ടെസ്റ്റില്‍ സജീവമായ സിറാജ് ടി20 ടീമിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ആര്‍സിബിക്കായും കളിക്കുന്ന സിറാജ് വളരെ കഷ്ടപ്പെട്ട് ക്രിക്കറ്റിലേക്കെത്തിയ താരമാണ്. ഹൈദരാബാദുകാരനായ താരത്തിന്റെ പിതാവം ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്ന സിറാജ്. ഇന്ത്യന്‍ ടീമിലേക്കെത്തുകയെന്നത് സിറാജിനെ സംബന്ധിച്ച് സ്വപ്‌നമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യമായി ഇന്ത്യന്‍ ടീമിലേക്കെത്തി അരങ്ങേറ്റത്തിനായി അവസരം ലഭിച്ച സമയത്ത് അദ്ദേഹത്തിന് തന്റെ വികാരത്തെ നിയന്ത്രിക്കാനായില്ല. 2017ല്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ദേശീയ ഗാനത്തിനായി മൈതാനത്ത് അണിനിരന്നപ്പോള്‍ സിറാജ് കരയുകയായിരുന്നു.

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം സ്‌കൂള്‍ ക്രിക്കറ്റില്‍ കളിച്ച് വലിയ റെക്കോഡോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് വിനോദ് കാംബ്ലി. പ്രതിഭാശാലിയായ താരം ഇന്ത്യയുടെ ഇതിഹാസമായി മാറേണ്ടതായിരുന്നെങ്കിലും അച്ചടക്കമില്ലാത്ത ജീവിത രീതികൊണ്ട് തന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു. കാംബ്ലി ഒരു തവണ കണ്ണീരോടെ കളം വിട്ടിട്ടുണ്ട്. 1996ലെ ലോകകപ്പ് സെമിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ട മത്സരത്തില്‍ ആരാധകര്‍ നിയന്ത്രണം ലംഘിച്ച് തീയിടുകയും പ്രകോപിതരാവുകയും ചെയ്ത സാഹചര്യത്തില്‍ മത്സരം നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. പാതിവഴിയില്‍ മത്സരം നിര്‍ത്തേണ്ടി വരുമ്പോള്‍ ക്രീസില്‍ കാംബ്ലിയും ഉണ്ടായിരുന്നു. മത്സരം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായതോടെയാണ് കാംബ്ലി കണ്ണീരണിഞ്ഞത്. മത്സരത്തില്‍ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

എസ് ശ്രീശാന്ത്

എസ് ശ്രീശാന്ത്

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് എസ് ശ്രീശാന്ത്. അദ്ദേഹവും ഒരിക്കല്‍ മൈതാനത്തില്‍ കരഞ്ഞിട്ടുണ്ട്. 2008ലെ ഐപിഎല്ലിലായിരുന്നു സംഭവം. ശ്രീശാന്ത് പഞ്ചാബ് കിങ്‌സിനായി കളിക്കുന്ന സമയത്ത് മുംബൈ ഇന്ത്യന്‍സ് താരവും ഇന്ത്യയിലെ സഹതാരവുമായ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന സംഭവം ഉണ്ടായി. ഇതാണ് ശ്രീശാന്തിനെ കണ്ണീരണിയിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ ഹര്‍ഭജന്റെ പെരുമാറ്റം ശ്രീശാന്തിനെ വളരെയധികം നിരാശപ്പെടുത്തി. സഹതാരങ്ങളെല്ലാം ചേര്‍ന്ന് ആശ്വസിപ്പിച്ചെങ്കിലും തന്റെ വികാരത്തെ അടക്കിപ്പിടിക്കാനാവാതെ ശ്രീശാന്ത് കരഞ്ഞുകൊണ്ട് കളം വിടുകയായിരുന്നു.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ ഇതിഹാസം സ്പിന്നറാണ് ഹര്‍ഭജന്‍ സിങ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും തിളങ്ങുകയും ചെയ്ത ഹര്‍ഭജന്‍ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ നേടിയത്. അതുകൊണ്ട് തന്നെ വളരെ വികാരം നിറഞ്ഞ സന്ദര്‍ഭമായിരുന്നു അത്. ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് കിരീടം നേടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ മൈതാനത്തേക്ക് ഓടിയെത്തി. ഹര്‍ഭജന്‍ സിങ് ഓടിയെത്തി യുവരാജ് സിങ്ങിനെ കെട്ടിപ്പിടിച്ച് സന്തോഷംകൊണ്ട് കരയുകയായിരുന്നു.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ്ങാണ് 2007ലെയും 2011ലെയും ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിനായി ലോകകപ്പ് കിരീടം നേടുമെന്ന് പറഞ്ഞ് പോരാടിയ യുവരാജ് തന്റെ അര്‍ബുദ രോഗത്തെ അതിജീവിച്ചാണ് 2011ലെ ലോകകപ്പില്‍ പൊരുതിയത്. ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ യുവരാജിന് തന്റെ സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഓടിയെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറേയും ഹര്‍ഭജന്‍ സിങ്ങിനേയുമെല്ലാം കെട്ടിപ്പിടിച്ചാണ് യുവരാജ് കരഞ്ഞത്. ഇന്ത്യയുടെ അഭിമാന നേട്ടത്തില്‍ സന്തോഷംകൊണ്ട് പല താരങ്ങളും അന്ന് കരഞ്ഞിരുന്നു.

Story first published: Tuesday, June 14, 2022, 12:38 [IST]
Other articles published on Jun 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+