For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

പാകിസ്താനെതിരേ മികച്ച റെക്കോഡുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

1

രാഷ്ട്രീയ പ്രശ്നങ്ങളെത്തുടര്‍ന്ന് ചിരവൈരികളെന്ന് മുദ്ര കുത്തപ്പെട്ട ടീമുകളാണ് ഇന്ത്യയും പാകിസ്താനും. രണ്ട് ടീമുകളും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടങ്ങള്‍ക്ക് ഒരു പ്രത്യേക ആവേശം തന്നെയാണുള്ളത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കേവലം മത്സരം എന്നതിലുപരിയായി രണ്ട് രാജ്യങ്ങളുടെയും അഭിമാന പ്രശ്നമായി അത് മാറാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ താരങ്ങള്‍ക്കും സമ്മര്‍ദ്ദമേറെ. ഇരു ടീമുകളും തമ്മിലുള്ള മത്സരത്തില്‍ തിളങ്ങുന്നത് താരങ്ങളെ സംബന്ധിച്ച് അഭിമാന നേട്ടം തന്നെയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യയെ പാകിസ്താന് തോല്‍പ്പിക്കാനായത്. ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് പാകിസ്താനെതിരേ മികച്ച റെക്കോഡുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമായ വിരാട് കോലിക്ക് പാകിസ്താനെതിരേ മികച്ച റെക്കോഡാണുള്ളത്. കോലിയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറായ 183 റണ്‍സ് പാകിസ്താനെതിരെയാണ് അദ്ദേഹം നേടിയത്. 2012ലെ ഏഷ്യാ കപ്പിലായിരുന്നു ഇത്. 2016ല്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും കോലിക്ക് തിളങ്ങാനായി. 2019ലെ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ 77 റണ്‍സാണ് കോലിക്ക് നേടാനായത്. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് തോറ്റിരുന്നു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നായകനുമായ രോഹിത് ശര്‍മക്ക് മികച്ച ററെക്കോഡാണ് പാകിസ്താനെതിരേയുള്ളത്. 2013ല്‍ ഇന്ത്യയുടെ ഓപ്പണറായ ശേഷം കരിയറില്‍ വലിയ കുതിപ്പ് നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പാകിസ്താനെതിരേ 16 മത്സരം കളിച്ചിട്ടുള്ള രോഹിത് 720 റണ്‍സാണ് നേടിയിട്ടുള്ളത്. 51.42 ആണ് ശരാശരി. ഇതില്‍ രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2019ലെ ഏകദിന ലോകകപ്പില്‍ 140 റണ്‍സുമായി രോഹിത് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ രോഹിത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും നിലവിലെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന് മികച്ച റെക്കോഡാണ് പാകിസ്താനെതിരേയുള്ളത്. ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ എന്ന് അറിയപ്പെട്ടിരുന്ന ദ്രാവിഡ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 15 ടെസ്റ്റില്‍ നിന്ന് 53.73 ശരാശരിയില്‍ 1236 റണ്‍സാണ് ദ്രാവിഡ് നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഉള്‍പ്പെടും. ഏകദിനത്തിലും മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. 2003ലെ ലോകകപ്പില്‍ പാകിസ്താനെതിരേ ദ്രാവിഡ് യുവരാജിനൊപ്പം സൃഷ്ടിച്ച കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ നിര്‍ണ്ണായകമായിരുന്നു.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള സെവാഗിന് പാകിസ്താനെതിരേ മികച്ച റെക്കോഡുണ്ട്. പാകിസ്താനെതിരേ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് അദ്ദേഹം. 9 ടെസ്റ്റില്‍ നിന്ന് 1276 റണ്‍സാണ് സെവാഗ് നേടിയിട്ടുള്ളത്. 91.44 ആണ് പാകിസ്താനെതിരായ സെവാഗിന്റെ ടെസ്റ്റ് ശരാശരി. ഏകദിനത്തിലും ടി20യില്‍ പാകിസ്താന്റെ ബൗളര്‍മാരെ പല തവണ സെവാഗ് തല്ലിപ്പറത്തിയിട്ടുണ്ട്. പേരുകേട്ട ബൗളര്‍മാര്‍ ഏറെയുള്ള പാക് ടീം ഏറെ ഭയപ്പെട്ടിരുന്ന താരമാണ് സെവാഗ്.

Story first published: Tuesday, June 14, 2022, 12:52 [IST]
Other articles published on Jun 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+