T20 World Cup 2022: വില്ലനായി മഴ, ഇംഗ്ലണ്ട്-ഓസീസ് മത്സരവും ഉപേക്ഷിച്ചു, സെമി സാധ്യതകളറിയാം

മെല്‍ബണ്‍: ടി20 ലോകകപ്പിന് ഓസീസ് വേദിയായത് തികച്ചും തെറ്റായ സമയത്താണെന്ന് തെളിയിച്ച് മഴക്കളി തുടരുന്നു. ഇതിനോടകം പല മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചു. മൂന്നാം റൗണ്ടില്‍ ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാമത്തെ മത്സരവും മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. അയര്‍ലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലായിരുന്നു ആദ്യ മത്സരം. മഴ കനത്തതോടെ ഈ മത്സരം ഉപേക്ഷിച്ചു. പിന്നീട് അല്‍പ്പം തോര്‍ച്ച കണ്ടതോടെ ഓവറുകള്‍ വെട്ടിക്കുറച്ച് ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മഴ തുടര്‍ന്നതോടെ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മഴ മത്സരങ്ങള്‍ മുടക്കുന്നതോടെ വമ്പന്‍ ടീമുകളുടെയടക്കം സെമി സാധ്യതകള്‍ക്കാണ് അത് മങ്ങലേല്‍പ്പിക്കുന്നത്. ഇത്തവണ ആരൊക്കെ സെമിയില്‍ കടക്കുമെന്നത് മഴ തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മഴമൂലം മത്സരം ഉപേക്ഷിക്കുമ്പോള്‍ ഓരോ ടീമിനും ഓരോ പോയിന്റുകള്‍ വീതമാണ് ലഭിക്കുന്നത്. ഇത് പല ടീമുകളുടെയും സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ടെന്നതാണ് വസ്തുത.

ഇംഗ്ലണ്ടിന്റെ അവസ്ഥ എന്ത്?
നിലവില്‍ മൂന്ന് മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിച്ചത്. ഒരു ജയം നേടിയ ഇംഗ്ലണ്ടിന് മഴ നിയമത്തിന് മുന്നില്‍ അയര്‍ലന്‍ഡിനോട് തോല്‍ക്കേണ്ടി വന്നു. ഒരു പക്ഷെ ഇംഗ്ലണ്ട് ജയിക്കേണ്ടിയിരുന്ന കളിയാണ് മഴ നിയമപ്രകാരം കൈവിട്ട് പോയതെന്ന പറയാം. നിര്‍ണ്ണായകമായി ലഭിക്കേണ്ട രണ്ട് പോയിന്റാണ് ഒരു പോയിന്റായി ഒതുങ്ങിയത്. മൂന്നാം മത്സരത്തില്‍ കരുത്തരായ ഓസീസിനെതിരായ മത്സരം ഇംഗ്ലണ്ടിന് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഇക്കളിയും മഴ വില്ലനായതോടെ 3 മത്സരത്തില്‍ നിന്ന് 3 പോയിന്റോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
0.239 ആണ് ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ്. ഇനി ന്യൂസീലന്‍ഡിനോടും ശ്രീലങ്കയോടുമാണ് ഇംഗ്ലണ്ടിന് കളിയുള്ളത്. ഈ രണ്ട് മത്സരവും ഇംഗ്ലണ്ടിന് ജയിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. രണ്ട് ടീമും മോശമല്ല. അതുകൊണ്ട് തന്നെ മരണ ഗ്രൂപ്പില്‍ നിന്ന് സെമി കടക്കാന്‍ മരണ കളിതന്നെ ഇംഗ്ലണ്ടിന് കാഴ്ചവെക്കേണ്ടതായി വരും.
Also Read : T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

ഓസീസിന്റെ അവസ്ഥയും പരുങ്ങലില്‍
നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലും ആതിഥേയരെന്ന നിലയിലും ഓസ്‌ട്രേലിയക്ക് സെമി കളിക്കേണ്ടത് അഭിമാന പോരാട്ടമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയുടെ സാധ്യത പരുങ്ങളിലാണെന്ന് പറയാം. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് 89 റണ്‍സിനാണ് ഓസ്‌ട്രേലിയ തോറ്റത്. ഇത് വമ്പന്‍ തോല്‍വിയായിപ്പോയി. നെറ്റ് റണ്‍റേറ്റിനെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ശക്തമായി ഓസ്‌ട്രേലിയ തിരിച്ചുവന്നു.
21 പന്തുകള്‍ ബാക്കിയാക്കി 7 വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. രണ്ട് പോയിന്റുകളുമായി ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയ ഓസീസിന് മഴ കൊടുത്തത് എട്ടിന്റെ പണിയാണ്. ഇനി അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ താരതമ്യേനെ ദുര്‍ബലരായ എതിരാളികളാണ് ഓസീസിന് നേരിടേണ്ടത്. അതുകൊണ്ട് തന്നെ സെമി സാധ്യത സജീവമാണ്. എന്നാല്‍ അട്ടിമറി സംഭവിച്ചാല്‍ കംഗാരുക്കള്‍ തട്ടകത്തില്‍ നാണംകെടേണ്ടി വരുമെന്നുറപ്പ്.
Also Read : T20 World Cup 2022: അടുത്ത സഹീറാവാന്‍ അവനാവും!, വലിയ സാമ്യത, താരതമ്യവുമായി കുംബ്ലെ

നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമാവും
ഗ്രൂപ്പ് ഒന്നിലെ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമാവുമെന്നുറപ്പ്. നിലവില്‍ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. നാല് ടീമിനും മൂന്ന് പോയിന്റാണുള്ളത്. ഇതില്‍ അയര്‍ലന്‍ഡിനും ഓസീസിനും നെറ്റ് റണ്‍റേറ്റ് നെഗറ്റീവാണ്. അതുകൊണ്ട് തന്നെ വരുന്ന മത്സരങ്ങളില്‍ വലിയ വിജയം നേടേണ്ടത് ടീമുകളുടെ സെമി സാധ്യത തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications