Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ഷോട്ടുകള്‍ എപ്പോള്‍ അടിക്കണം? ഡിക്കെയ്ക്ക് അന്നു അറിയില്ലായിരുന്നു!

ഇന്ത്യന്‍ ടീമിനായി ടി20യില്‍ ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യില്‍ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുമായി ഡിക്കെ ടീമിന്റെ ഹീറോയായി മാറിയിരുന്നു. 19 ബോളില്‍ പുറത്താവാതെ 41 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു. ഇന്ത്യ ജയിച്ച കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും കാര്‍ത്തികായിരുന്നു.

1

ഈ പ്രകടനത്തോടെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക് സ്ഥാനവുമുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശീയ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ വമ്പന്‍ ഷോട്ടുകള്‍ എപ്പോഴാണ് അടിക്കേണ്ടത് എന്നതിനെക്കുറിച്ച് കാര്‍ത്തിക് ധാരണ പോലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സെലക്ടറും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായിരുന്ന സാബ കരീം.

2

ഇന്ത്യക്കു വേണ്ടി കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ടോപ്പ് ഓര്‍ഡറിലായിരുന്നു ദിനേശ് കാര്‍ത്തിക് ബാറ്റ് ചെയ്തിരുന്നത്. കഴിവുണ്ടായിട്ടും അന്നു എന്തുകൊണ്ടായിരുന്നു അദ്ദേഹത്തിനു നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കാത്തതെന്നു ഞങ്ങള്‍ള്‍ക്കു അദ്ഭുതം തോന്നിയിരുന്നു.
കാര്‍ത്തിക് ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനാവാതെ നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. കാരണം ടീമിലെ തന്റെ റോളിന്ഡറെ കാര്യത്തില്‍ അദ്ദേഹത്തിനു അന്നു വ്യക്തത ഇല്ലായിരുന്നുവെന്നും സാബ കരീം വിശദമാക്കി.

IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍

3

ഇന്നിങ്‌സിനിടെ എപ്പോഴാണ് വലിയ ഷോട്ടുകള്‍ കളിക്കേണ്ടത് എന്നതിനെക്കുറിച്ച് ദിനേശ് കാര്‍ത്തികിന് ഒരു ഐഡിയയും ഇല്ലായിരുന്നു. കൂടാതെ എപ്പോഴാണ് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്‌സ് സിംഗിളുകള്‍ എടുക്കേണ്ടത് എന്ന കാര്യത്തിലും അദ്ദേഹത്തിനു ധാരണയില്ലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കാര്‍ത്തികിനു ടീമിലെ തന്റെ റോളിന്റെ കാര്യത്തില്‍ നല്ല വ്യക്തതയുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഇപ്പോള്‍ വലിയ പുരോഗതി ഉണ്ടായിരിക്കുന്നതെന്നും സാബ കരീം പറയുന്നു.

IND vs ZIM: കിട്ടിയ അവസരമെല്ലാം 'കുളമാക്കി', എന്നിട്ടും അവന്‍ എന്തിന് ഇന്ത്യന്‍ ടീമില്‍?

4

ടീം മാനേജ്‌മെന്റ് ദിനേശ് കാര്‍ത്തിക്കിനെ ഇപ്പോള്‍ ഒരു പ്രത്യേക റോള്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. അത്തരം സാഹര്യങ്ങളില്‍ അദ്ദേഹത്തെ നിരന്തരം ബാറ്റ് ചെയ്യാന്‍ അയക്കുകയും ചെയ്യുന്നു. ഏതു പൊസിഷനിലാണ് ബാറ്റ് ചെയ്യുന്നത് എന്നത് വിഷയമല്ല, കാര്‍ത്തിക്കിന്റെ ജോലി മൂന്നോ, നാലോ ഓവറുകള്‍ ബാറ്റ് ചെയ്യുക എന്നതു മാത്രമാണ്. ഈ പ്ലാനിന് അനുസരിച്ചാണ് അദ്ദേഹം തന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഈ കാരണത്താലാണ് കാര്‍ത്തിക് വിജയം കൈവരിച്ചതെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു.

5

ടി20 ഫോര്‍മാറ്റിലെ ബാറ്റിങ് ഓവറുകളെ ആശ്രയിച്ചല്ല. നിങ്ങള്‍ കളിക്കുന്ന ബോളുകളാണ് ഇവിടെ പ്രധാനം. ടി20യില്‍ തന്ത്രങ്ങളൊരുക്കുമ്പോള്‍ മല്‍സരത്തില്‍ ഒരു ബാറ്റര്‍ക്കു എത്ര ബോളുകള്‍ നേരിടാന്‍ കഴിയുമെന്നതിലാണ് ടീമുകള്‍ ശ്രദ്ധിക്കുന്നത്.
അവസാനത്തെ രണ്ട്- മൂന്ന് ഓവുകളില്‍ ബാറ്റ് ചെയ്ത് അതിവേഗം റണ്‍സ് അടിച്ചെടുക്കുകയെന്നതാണ് ദിനേശ് കാര്‍ത്തികിന്റെ റോള്‍. ഈ കാരണത്താലാണ് ഈ ഘട്ടത്തില്‍ അദ്ദേഹം കൂടുതല്‍ ബോളുകള്‍ കളിക്കുന്നത്. ഇതു ടീമിനു ഗുണം ചെയ്യുന്നതായും സാബ കരീം വിലയിരുത്തി.

Story first published: Monday, August 1, 2022, 16:18 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+