ഏകദിന ലോകകപ്പ് കളിക്കാന്‍ കാത്തുനില്‍ക്കില്ല!, വൈകാതെ വിരമിച്ചേക്കും, ഇന്ത്യയുടെ നാല് പേര്‍

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്ന് കഴിഞ്ഞു. ടി20 ലോകകപ്പിന് ശേഷം 2023ല്‍ ഏകദിന ലോകകപ്പും നടക്കാനുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഈ രണ്ട് ലോകകപ്പും വളരെ പ്രധാനപ്പെട്ടതാണ്. കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പമുണ്ടെങ്കിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യക്ക് നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വരാനിരിക്കുന്ന രണ്ട് ലോകകപ്പും വളരെ പ്രധാനപ്പെട്ടതാണ്.
ഇന്ത്യന്‍ നിരയില്‍ നിലവില്‍ അനുഭവസമ്പന്നരായ നിരവധി താരങ്ങളുണ്ട്. ഇവരില്‍ മിക്കവരും അടുത്ത ഏകദിന ലോകകപ്പും കളിക്കാമെന്ന് സ്വപ്‌നം കാണുന്നവരാണ്. എന്നാല്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും ഇതിന് സാധിച്ചേക്കില്ല. 2023ലെ ഏകദിന ലോകകപ്പ് വരെ കാത്ത് നില്‍ക്കാതെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദിനേഷ് കാര്‍ത്തിക്
37ാം വയസില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. കരിയര്‍ അവസാനിച്ച് കമന്റേറ്ററായി കരിയര്‍ ആരംഭിച്ചിടത്തുന്നിന്നാണ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഫിനിഷര്‍ റോളില്‍ ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക് ഉണ്ടാവുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ടി20 ലോകകപ്പോടെ കാര്‍ത്തിക് കളി മതിയാക്കിയേക്കും. 2023ലെ ഏകദിന ലോകകപ്പ് വരെ കാര്‍ത്തിക് കാത്തിരുന്നിട്ടും കാര്യമില്ല. ഏകദിനത്തില്‍ കാര്‍ത്തികിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കാര്‍ത്തിക് വൈകാതെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

ആര്‍ അശ്വിന്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് ആര്‍ അശ്വിന്‍. ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അശ്വിന്‍ ഇടം പിടിച്ചിട്ടുണ്ട്. 2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അശ്വിന്‍ ഉള്‍പ്പെട്ടിരുന്നു. അതിന് ശേഷം അശ്വിന് ഇന്ത്യ അധികം അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യ അശ്വിനെ ടീമിലേക്ക് പരിഗണിച്ചു. എന്നാല്‍ ഏകദിന ലോകകപ്പില്‍ അശ്വിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല. വൈകാതെ തന്നെ അശ്വിന്‍ പരിമിത ഓവറില്‍ കളി മതിയാക്കാനാണ് സാധ്യത.

ഉമേഷ് യാദവ്
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കുന്ന താരമാണ് സീനിയര്‍ പേസറായ ഉമേഷ് യാദവ്. ടെസ്റ്റ് ടീമിലും അവസരം ലഭിക്കുന്നുണ്ടെങ്കിലും പ്ലേയിങ് 11 പകരക്കാരനായി മാത്രമാണ് ഇപ്പോള്‍ ഉമേഷിന് അവസരം. മുഹമ്മദ് സിറാജും വളര്‍ന്നതോടെ ഉമേഷിന് പകരക്കാരനായി ഒതുങ്ങേണ്ടി വന്നു. പരിമിത ഓവറില്‍ അവസരം ലഭിക്കാത്ത ഉമേഷിന് ഇനി ടെസ്റ്റിലും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഉമേഷ് യാദവ് വൈകാതെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയും അധികം വൈകാതെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇഷാന്തിന് സ്ഥാനം. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി അദ്ദേഹം ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ പ്രയാസമാണെന്ന് പറയാം. അതുകൊണ്ട് തന്നെ ഇഷാന്ത് ശര്‍മ അടുത്ത ഏകദിന ലോകകപ്പിന് കാത്ത് നില്‍ക്കാതെ വിരമിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications