Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ധോണിക്കെതിരേ ബൗള്‍ ചെയ്യാന്‍ ഭയം... ഇത്രയും അപകടകാരി വേറെയില്ല- അശ്വിന്‍

ചെന്നൈ: ടി20 ക്രിക്കറ്റില്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍ എംഎസ് ധോണിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും നേരത്തേ ദേശീയ ടീമിലും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. പുതിയ സീസണിലെ ഐപിഎല്ലില്‍ അശ്വിന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് പന്തെറിയുക. കഴിഞ്ഞ രണ്ടു സീസണുകളിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു താരം.

ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് കരിയറില്‍ ഇതുവരെ ബൗള്‍ ചെയ്യാന്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിട്ട ബാറ്റ്‌സ്മാന്‍ ധോണിയാണെന്നു അശ്വിന്‍ തുറന്നു പറഞ്ഞത്.

ധോണി ഏറ്റവും അപകടകാരി

കരിയറില്‍ ബൗള്‍ ചെയ്യാന്‍ വെല്ലുവിളി നേരിട്ട ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിനായിരുന്നു അശ്വിന്‍ ധോണിയുടെ പേര് പറഞ്ഞത്.
ധോണിക്കെതിരേ ടി20 ക്രിക്കറ്റില്‍ പന്തെറിയുക അതീവ ദുഷ്‌കരമാണ്. പ്രത്യേകിച്ചും കളിയുടെ ഡെത്ത് ഓവറുകളില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയായി മാറുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി. പ്രഥമ സീസണ്‍ മുതല്‍ 2015 വരെ അശ്വിന്‍ ധോണിക്കൊപ്പം സിഎസ്‌കെയിലായിരുന്നു. എന്നാല്‍ സിഎസ്‌കെ സസ്‌പെന്‍ഷനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തേക്കു ഐപിഎല്ലില്‍ നിന്നു പുറത്തായതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2018ല്‍ ഐപിഎല്ലിലേക്കു മടങ്ങി വന്നപ്പോള്‍ സിഎസ്‌കെ ധോണിയെ തിരികെ വിളിപ്പച്ചോള്‍ അശ്വിനെ കൈവിടുകയും ചെയ്തു.

എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍

ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെയും അശ്വിന്‍ പുകഴ്ത്തി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണി. ഐപിഎല്‍ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പത്ത് മാസത്തോളം നീണ്ട ബ്രേക്കിനു ശേഷം ഐപിഎല്ലിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കൂടിയാണ് വരാനിരിക്കുന്ന ഐപിഎല്‍. 2019 ജൂലൈയിലാണ് ധോണി അവസാനമായി കളിക്കാനിറങ്ങിയത്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ മല്‍സരമായിരുന്നു ഇത്. ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിനു പിന്നാലെ അദ്ദേഹം ബ്രേക്കെടുക്കുകയായിരുന്നു.

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍

2013ല്‍ ഇന്ത്യ ചാംപ്യന്മാരായ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ അന്നു ടീമിനെ നയിച്ച ധോണിയുടെ തന്ത്രം തന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയതായി അശ്വിന്‍ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.
ഫൈനലില്‍ ധോണിയുടെ നിര്‍ദേശം ഇംഗ്ലണ്ടിന്റെ അപകടകാരയായ ബാറ്റ്സ്മാന്‍ ജൊനാതന്‍ ട്രോട്ടിനെ പുറത്താക്കാന്‍ തന്നെ സഹായിച്ചതിനെക്കുറിച്ചായിരുന്നു അശ്വിന്‍ വെളിപ്പെടുത്തിയത്. അന്നത്തെ വിക്കറ്റിന് താന്‍ കടപ്പെട്ടിരിക്കുന്നത് ധോണിയോടാണെന്നും ഓഫ് സ്പിന്നര്‍ പറഞ്ഞിരുന്നു.
താനെറിഞ്ഞ ആദ്യ ഓവറിലാണ് ട്രോട്ടിനെ ധോണി സ്റ്റംപ് ചെയ്ത് ഔട്ടാക്കിയത്. അന്നു ഓവറിനിടെ ധോണി അടുത്തേക്കു വന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. ട്രോട്ടിനെതിരേ ഓവര്‍ ദി സ്റ്റംപ് ബൗള്‍ ചെയ്യരുത്. റൗണ്ട് ദി സ്റ്റംപ് ബൗള്‍ ചെയ്യൂ. ട്രോട്ട് ലെഗ് സൈഡിലേക്കാണ് കളിക്കാന്‍ ശ്രമിക്കുക. പന്ത് സ്പിന്‍ ചെയ്യുകയാണെങ്കില്‍ സ്റ്റംപ് ചെയ്ത് ഔട്ടാക്കാം. ധോണി തന്നോടു എങ്ങനെ അന്നു അത്ര കൃത്രമായി പറഞ്ഞുവെന്ന് ഇപ്പോഴുമറിയില്ലെന്നും അശ്വിന്‍ വിശദമാക്കിയിരുന്നു.

Story first published: Tuesday, April 28, 2020, 12:42 [IST]
Other articles published on Apr 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+