
അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ ടീം എംഐ കേപ്ടൗണെന്നാണ്. പ്രഥമ സീസണിനു മുന്നോടിയായി അവര്‍ ടീമിലേക്കു കൊണ്ടുവന്നിരിക്കുന്ന അഞ്ചു കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. മൂന്നു വിദേശ താരങ്ങളും ഒരു സൗത്തഫ്രിക്കയുടെ ക്യാപ്ഡ് പ്ലെയറും ഒരു അണ്‍ ക്യാപ്ഡ് സൗത്താഫ്രിക്കന്‍ പ്ലെയറുമാണ് ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കുന്നത്. മി കേപ്ടൗണ്‍ എന്ന ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കണ്ടിലൂടെയാണ് ഫ്രൈസി ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ബേബി എബിഡിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവസ് ഇനി സൗത്താഫ്രിക്കന്‍ ലീഗും മിക്കു വേണ്ടി കളിക്കും.
ഐപിഎല്ലില്‍ ബ്രെവിസിന്റെ അരങ്ങേറ്റം കൂടിയായിരുന്നു കഴിഞ്ഞ സീസണിലേത്. ചുരുക്കം മല്‍സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളുവെങ്കിലും അതു മുതലെടുക്കാന്‍ ബ്രെവിസിനായിരുന്നു.
വിവാഹ മോതിരം പോലും മറന്ന രോഹിത്! കളിയാക്കി കോലിയും ടീമംഗങ്ങളും, സംഭവമറിയാം

ഡെവാള്‍ഡ് ബ്രെവിസിനെക്കൂടാതെ സൗത്താഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ, അഫ്ഗാനിസ്താന്‍ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാന്‍, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും ഓള്‍ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്റ്റണ്‍, ഇംഗ്ലണ്ടിന്റെ തന്നെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ എന്നിവരാണ് മി കേപ്ടൗണ്‍ ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയ മറ്റുള്ളവര്‍. ഈ നാലു പേരും ഐപിഎല്ലില്‍ വേറെ ടീമുകളുടെ ഭാഗമായിരുന്നു.

റബാഡയും ലിവിങ്‌സ്റ്റണും പഞ്ചാബ് കിങ്‌സിനു വേണ്ടിയും റാഷിദ് ഖാന്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയുമായിരുന്നു കളിച്ചത്. കറെനാവട്ടെ കഴിഞ്ഞ സീസണ്‍ പരിക്കുകാരണം കളിക്കാനായിരുന്നില്ല. 2021ലെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹം.
Asia Cup 2022: റണ്‍വേട്ടയില്‍ ദുബായിലെ 'ഷെയ്ഖ്' രാഹുലാണ്! മറ്റാരും അടുത്തുപോലുമില്ല

മി കേപ്ടൗണ്‍ ടീമിനെ വാര്‍ത്തെടുക്കാനുള്ള യാത്രയ്ക്കു ഞങ്ങള്‍ തുടക്കമിട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തിലാണ്. നേരിട്ടുള്ള പ്ലെയര്‍ സൈനിങിലൂടെ ശക്തമായ അടിത്തറയുള്ള ഒരു സംഘത്തെ വാര്‍ത്തെടുക്കാനുള്ള ആദ്യ പടി ഞങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. റാഷിദ്, കാഗിസോ, ലിയാം, സാം എന്നിവരെ ഈ കുടുംബത്തു സ്വാഗതം ചെയ്യുന്നതില്‍ ആഹ്ലാദമുണ്ട്.

ഈ പുതിയ യാത്രയില്‍ ബ്രെവിസ് ഞങ്ങളോടൊപ്പം തുടരുന്നതിലും സന്തോഷമുണ്ട്. മറ്റു രണ്ടു ടീമുകളെയും പോലെ മി കേപ്ടൗണും നിര്‍ഭയമായ ക്രിക്കറ്റായിരിക്കും കളിക്കുക. ഇതു സൗത്താഫ്രിക്കയിലെയും ലോകമെമ്പാടുമുള്ള ആരാധകരിലും പ്രതിധ്വനിക്കുമെന്നും റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാഷ് അംബാനി വ്യക്തമാക്കി.


Click it and Unblock the Notifications











