For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദീപ്തി ശര്‍മയുടെ മങ്കാദിങ്, ആരാധകര്‍ രണ്ട് തട്ടില്‍, ഏറ്റുപിടിച്ച് സെവാഗും ബ്രോഡും, വിവാദം

മൂന്നാം മത്സരം 16 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യയുടെ വനിതാ ടീം സ്വന്തമാക്കി

1

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നേടിയത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇന്ത്യയുടെ ഇതിഹാസ ബൗളര്‍ ജുലന്‍ ഗോസാമിയുടെ വിരമിക്കല്‍ മത്സരമെന്ന നിലയില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുകയും എല്ലാവരും ശ്രദ്ധിക്കപ്പെടുകയും ചെയ്ത മത്സരമായിരുന്നു ഇത്. മൂന്നാം മത്സരം 16 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സര പരമ്പര 3-0ന് ഇന്ത്യയുടെ വനിതാ ടീം സ്വന്തമാക്കി.

എന്നാല്‍ മൂന്നാം ഏകദിനത്തിലെ ഒരു സംഭവം വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അത് ദീപ്തി ശര്‍മ മങ്കാദിങ്ങിലൂടെ വിക്കറ്റ് നേടിയത്. നിലവില്‍ മങ്കാദിങ് എന്ന പ്രയോഗമില്ല. കഴിഞ്ഞ ദിവസമാണ് ബൗളര്‍ ആക്ഷന്‍ പൂര്‍ത്തിയാക്കി കൈയില്‍ നിന്ന് പന്ത് പുറത്തുവിടുന്നതിന് മുമ്പ് നോണ്‍സ്‌ട്രൈക്കിലെ താരം ക്രീസ് വിടുന്ന സാഹചര്യത്തില്‍ ബൗളര്‍ സ്റ്റംപില്‍ പന്ത് കൊള്ളിച്ചാല്‍ അതിനെ റണ്ണൗട്ടാണെന്ന തരത്തില്‍ പരിഗണിക്കാമെന്ന് ഐസിസി പറഞ്ഞത്.

1

ഇത് നിലവില്‍ നിയമപ്രകാരമുള്ള റണ്ണൗട്ട് രീതി തന്നെയാണ്. അതുകൊണ്ട് തന്നെ വിവാദം അനാവശ്യമാണ്. എന്നാല്‍ ഇതിനോടകം ഈ പുറത്താകല്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ചാര്‍ലി ഡീന്‍ 47 റണ്‍സുമായി ഇംഗ്ലണ്ടിന്റെ വിജയത്തിനായി പൊരുതുകയായിരുന്നു. ഈ സാഹചര്യത്തിലാണ്. താരത്തെ മങ്കാദിങ്ങിലൂടെ ദീപ്തി റണ്ണൗട്ടാക്കിയത്. ചാര്‍ളി ഡീന്‍ ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇംഗ്ലണ്ട് വിജയിക്കാനുള്ള സാധ്യത കൂടുതലായിരുന്നു.

അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്താകല്‍ മത്സരഫലത്തെ സ്വാധീനിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി റണ്ണൗട്ടായതിനാല്‍ ചാര്‍ലി കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. ഇതോടെ ദീപ്തിക്കെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെ ആരാധകര്‍ രണ്ട് തട്ടിലായെന്ന് പറയാം. ഒരു വിഭാഗം ആരാധകര്‍ ദീപ്തി ശര്‍മയുടെ മങ്കാദിങ്ങിനെ വിമര്‍ശിച്ചപ്പോള്‍ മറ്റൊരു വിഭാഗം പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

2

ആര്‍ അശ്വിന്‍, വീരേന്ദര്‍ സെവാഗ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരെല്ലാം സംഭവം ഏറ്റെടുത്തതോടെ വിവാദം കത്തി. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ മങ്കാദിങ് നടത്തി വലിയ വിമര്‍ശനം നേരിട്ട താരമാണ് അശ്വിന്‍. ഇപ്പോള്‍ ദീപ്തിക്ക് പിന്തുണ അറിയിച്ചാണ് അശ്വിന്‍ രംഗത്തെത്തിയിരിക്കുന്നത്. 'അതൊരു മികച്ച തന്ത്രമാണ്. മികച്ച മത്സരബുദ്ധിയോടെ ബൗളര്‍ നേടിയെടുക്കുന്ന ഈ വിക്കറ്റ് ബൗളര്‍ക്ക് നല്‍കേണ്ടതാണ് എന്നാണ് അശ്വിന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. ചിലര്‍ ഇതിനോട് പിന്തുണ അറിയിച്ചപ്പോള്‍ മറ്റൊരു വിഭാഗം വിമര്‍ശിക്കുകയും ചെയ്തു.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

3

ഐസിസി അംഗീകരിച്ചിട്ടും പലരും ഇതിനോട് പൊരുത്തപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സ് ദീപ്തിയെ ട്രോളുന്ന തരത്തിലാണ് ട്വീറ്റ് ചെയ്തത്. ഇങ്ങനെയായിരുന്നെങ്കില്‍ ഇനിയും എത്ര വിക്കറ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നെന്ന് സങ്കല്‍പ്പിച്ച് നോക്കൂ ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നാണ് ബില്ലിങ്‌സ് ട്വീറ്റ് ചെയ്തത്.

4

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 43.3 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. രേണുക സിങ് ഇന്ത്യക്കായി നാല് വിക്കറ്റ് നേടിയപ്പോള്‍ രാജേശ്വരി ഗെയ്ക്‌വാദ്, ജുലന്‍ ഗോസാമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ ഒരു വിക്കറ്റാണ് നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരമ്പരയിലെ താരമായപ്പോള്‍ രേണുക സിങ്ങാണ് കളിയിലെ താരമായത്.

Story first published: Sunday, September 25, 2022, 15:44 [IST]
Other articles published on Sep 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+