
ലോകകപ്പ് ടീമിലേക്കു അവകാശവാദമുന്നയിക്കുന്ന പുതിയ കളിക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇന്ത്യക്കു വേണ്ടി വെറും നാലു ഇന്നിങ്‌സുകളില്‍ മാത്രമേ ഹൂഡ കളിച്ചിട്ടുള്ളൂ. 68.33 ശരാശസിരിയില്‍ 172.26 സ്‌ട്രൈക്ക് റേറ്റോടെ താരം 205 റണ്‍സ് നേടിക്കഴിഞ്ഞു. ഇതിലൊരു സെഞ്ച്വറിയുമുള്‍പ്പെടും. ടി20യില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഹൂഡ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍
ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ക്കു പലപ്പോഴും മതിയായ ബൗളിങ് ഓപ്ഷനുകള്‍ ലഭിക്കില്ല. അവിടെയാണ് ദീപക് ഹൂഡയെന്ന ഓള്‍റൗണ്ടറുടെ മൂല്യമറിയുക. വെടിക്കെട്ട് ബാറ്റര്‍ മാത്രമല്ല കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഓഫ്‌സ്പിന്നര്‍ കൂടിയാണ് അദ്ദേഹം. ഹൂഡയുടെ ബൗളിങിനെ ഐപിഎല്ലില്‍ പോലും ഫ്രാഞ്ചൈസികള്‍ മതിയായി ഉപയോഗിച്ചിട്ടില്ലെന്നു കാണാം.
സഞ്ജുവിനു മറ്റൊരു അവസരം കൂടി! ഇത്തവണ സിംബാബ്‌വെയിലേക്ക്- നയിക്കാന്‍ ധവാന്‍

ആര്‍ അശ്വിന്‍ ടി20 ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കുറവായതിനാല്‍ തന്നെ ഹൂഡ നല്ലൊരു ഓപ്ഷനാണ്. പവര്‍പ്ലേയില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ അദ്ദേഹത്തെ ടീമിനു നന്നായി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ബൗളിങിലെ ഈ എക്‌സ്ട്രാ ഓപ്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഹൂഡ തീര്‍ച്ചയായും ടി20യില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്.

ഏതു പൊസിഷനിലും ബാറ്റ് ചെയ്യും
ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കമെന്നതാണ് ദീപക് ഹൂഡയുടെ മറ്റൊരു പ്ലസ് പോയിന്റ്. ഓപ്പണിങില്‍ തുടങ്ങി ലോവര്‍ ഓര്‍ഡറില്‍ വരെ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കും. ഐപിഎല്ലില്‍ 7,8 പൊസിഷനുകളില്‍പ്പോലും ഹൂഡ നേരത്തേ ബാറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂ്പ്പര്‍ ജയന്റ്‌സിനായി വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്ത മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

അഞ്ചാം നമ്പറിനുള്ളിലാണ് ഹൂഡയെ ടീമുകള്‍ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ളത്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. എന്നാല്‍ സാഹചര്യം മനസ്സിലാക്കി ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനും ഹൂഡയ്ക്കു കഴിയും. ഐപിഎല്ലില്‍ ലഖ്‌നൗവിനൊപ്പം അത്തരം ചില ഇന്നിങ്‌സുകള്‍ കഴിഞ്ഞ തവണ അദ്ദേഹം കളിച്ചിരുന്നു. സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ മിടുക്കനാണ് ഹൂഡ. കൂടാതെ ഷോര്‍ട്ട് ബോളിനെതിരേ വീക്ക്‌നെസുമില്ല. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ലോകകപ്പ് ടീമില്‍ താരം തീര്‍ച്ചയായും സ്ഥാനം അര്‍ഹിക്കുകയും ചെയ്യുന്നു.
T20 World cup 2022: കോലി ടീമിനു പുറത്തായാല്‍ പകരമാര്? മൂന്നാമനായി ഇവരിലൊരാള്‍ വരും

അറ്റാക്കിങ് ബാറ്റര്‍
ടി20 ഫോര്‍മാറ്റിനു വളരെ അനുയോജ്യനായ അറ്റാക്കിങ് ബാറ്ററാണ് ദീപക് ഹൂഡ. മുന്‍നിരയുടെ സ്ലോ ബാറ്റിങ് ടീമിനു തിരിച്ചടിയായാലും ഈ കുറവ് നികത്താന്‍ ഹൂഡയ്ക്കു സാധിക്കും. നിലവില്‍ ലോക ക്രിക്കറ്റിലെ പല ടീമുകളും ടി20യില്‍ കൂടുതല്‍ അഗ്രസീവായിട്ടുള്ള ശൈലിയിലേക്കു മാറിക്കഴിഞ്ഞു. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ രണ്ടു ടി20കളില്‍ ഇന്ത്യയും ഈ ശൈലിയാണ് പിന്തുടര്‍ന്നത്. തുടര്‍ന്നും ഇതേ അറ്റാക്കിങ് ശൈലിയിലാണ് ഇന്ത്യ കളിക്കുന്നതെങ്കില്‍ ഹൂഡ ഉറപ്പായിട്ടും ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്.

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഹൂഡയ്ക്കു സാധിക്കും. അതുകൊണ്ടു തന്നെ സൂര്യകുമാര്‍ യാദവിനു ഏറ്റവും യോജിച്ച ബാറ്റിങ് പങ്കാളി കൂടിയായിരിക്കും ഹൂഡ. ഏതു ബൗളറെയും അടിച്ചുപറത്താനുള്ള ഫിറ്റ്‌നസും കരുത്തും അദ്ദേഹത്തിനുണ്ട്.


Click it and Unblock the Notifications











