Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നായകനായി രോഹിത് ഒരു ദിവസം കൂടി മാത്രം! വന്‍ അഴിച്ചുപണിക്ക് ബിസിസിഐ

hardik

ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ അഴിച്ചുപണിക്കു തയ്യാറെടുക്കുകയാണ് ബിസിസിഐ. ബുധനാഴ്ച ചേരുന്ന ബിസിസിഐയുടെ അപെക്‌സ് കൗണ്‍സില്‍ യോഗത്തിനു ശേഷം പല വമ്പന്‍ പ്രഖ്യാപനങ്ങളും വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമായും അഞ്ചു കാര്യങ്ങളായിരിക്കും ഈ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാവുക.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെയും കോച്ചുമാരെയും കൊണ്ടു വരിക എന്നതായിരിക്കും. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ആരാധകര്‍ മുഴുവനും ബിസിസിഐയുടെ ഈ യോഗത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. യോഗത്തെക്കുറിച്ച് കൂടുതലറിയാം.

രോഹിത്തിനു പകരം ഹാര്‍ദിക്

രോഹിത്തിനു പകരം ഹാര്‍ദിക്

വെറ്ററന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ടി20 നായകസ്ഥാനത്തു നിന്നും മാറ്റി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഫുള്‍ടൈം നായകനായി പ്രഖ്യാപിച്ചേക്കും. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ രോഹിത് നായകസ്ഥാനത്തു തന്നെ തുടരുകയും ചെയ്യും.

അടുത്ത ഏപ്രിലില്‍ രോഹിത്തിനു 36 വയസ്സ് തികയുകയാണ്. അതുകൊണ്ടു തന്നെ ഇനി അദ്ദേഹത്തെ ദീര്‍ഘകാലം ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ തന്നെ അടുത്ത ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പുതിയൊരു നായകനെ കണ്ടെത്തിയേ തീരൂ.

ഈ റോളിനു ഏറ്റവും അനുയോജ്യന്‍ ഹാര്‍ദിക്കാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാപ്റ്റനായി മികച്ച റെക്കോര്‍ഡ് ഉണ്ടെന്നതും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്.

പുതിയ കോച്ച്?

പുതിയ കോച്ച്?

രണ്ടാമത്തെ കാര്യം വ്യത്യസ്ത ക്യാപ്റ്റന്മാരെയെന്നതു പോലെ ഇന്ത്യന്‍ ടീമിനു വ്യത്യസ്ത കോച്ചുമാരെയും കൊണ്ടുവരികയെന്നതാണ്. ടി20 ഫോര്‍മാറ്റില്‍ രാഹുല്‍ ദ്രാവിഡിനെ മാറ്റം കൂടുതല്‍ മറ്റൊരു കോച്ചിനെ നിയമിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ദ്രാവിഡിന്റെ കോച്ചിങ് ഈ ഫോര്‍മാറ്റിനു യോജിച്ചതല്ലെന്നും ഒട്ടും അഗ്രസീവല്ലെന്നുമെല്ലാം വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്തു നിന്നും മാറ്റുകയുമില്ല.

Also Read: IPL 2023: രാഹുല്‍ ഫോമായാല്‍ ലഖ്‌നൗവിനെ ഭയക്കണം! ഒരു കുറവ് മാത്രം, മഞ്ജരേക്കര്‍ പറയുന്നു

ടി20യില്‍ പരിശീലകസ്ഥാനത്തേക്കു ആരായിരിക്കും വരികയെന്ന സൂചനകളൊന്നും വന്നിട്ടില്ല. മുന്‍ ഇതിഹാസം എംഎസ് ധോണി, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം പരിഗണിക്കപ്പെടുന്ന പേരുകളാണ്.

പുതിയ സെലക്ഷന്‍ കമ്മിറ്റി

പുതിയ സെലക്ഷന്‍ കമ്മിറ്റി

പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയെന്നതാണ് ബിസിസിഐ അപക്‌സ് കൗണ്‍സിലിന്റെ മൂന്നാമത്തെ അജണ്ട. ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള അഞ്ചംഗ പഴയ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ടീമിന്റെ ദയനീയ പ്രകടനം പരിഗണിച്ചായിരുന്നു നടപടി.

പുതിയ സെലക്ഷന്‍ കമ്മിറ്റി സ്ഥാനത്തേക്കു പല മുന്‍ താരങ്ങളും അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ഇവരില്‍ നിന്നായിരിക്കും പുതിയ അഞ്ചംഗ പാനലിനെ ബിസിസിഐ കണ്ടെത്തുന്നത്.

Also Read: IPL 2023: രോഹന് റോയല്‍സില്‍ ട്രയല്‍സൊരുക്കി സഞ്ജു! ലേലത്തില്‍ ഏത് ടീമിലേക്ക്?

മുഖ്യ കരാറിലെ വര്‍ധന, ഫിസിയോ ടീം റിവ്യു

മുഖ്യ കരാറിലെ വര്‍ധന, ഫിസിയോ ടീം റിവ്യു

യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റു രണ്ടു വിഷയങ്ങള്‍ ബിസിസിഐയുടെ മുഖ്യ കരാറിലെ ശമ്പള വര്‍ധനയും ഫിസിയോ ടീമിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുകയുമായിരിക്കും.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുഖ്യ കരാറിലെ ശമ്പളത്തില്‍ വര്‍ധനവ് വരുത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ മീഡിയാ റൈറ്റ്‌സിലൂടെ ഇത്തവണ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ബിസിസിഐയ്ക്കായിരുന്നു.

അതേസമയം, ഇന്ത്യന്‍ കളിക്കാര്‍ക്കു അടുത്തിടെയായി നിരന്തരം പരിക്കുകള്‍ ഏല്‍ക്കുന്നതില്‍ ബിസിസിഐയ്ക്കു അതൃപ്തിയുണ്ട്.ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, ഫിസിയോ ടീം എന്നിവരുടെ പ്രവര്‍ത്തനം അത്ര മികച്ചതല്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍ ഇതേ തുടര്‍ന്നാണ് ഈ വിഷയവും യോഗത്തില്‍ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്.

Story first published: Tuesday, December 20, 2022, 12:15 [IST]
Other articles published on Dec 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+