For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'മുട്ടല്‍ താരത്തില്‍ നിന്ന് വമ്പനടിക്കാരനാക്കിയത് സിഎസ്‌കെ', എങ്ങനെ?, തുറന്ന് പറഞ്ഞ് പുജാര

ന്ത്യയുടെ ക്ലാസിക് താരമായ പുജാര പൊതുവേ മുട്ടി കളിക്കുന്ന താരമായതിനാല്‍ത്തന്നെ ഇന്ത്യയുടെ പരിമിത ഓവറില്‍ അധികം അവസരം ലഭിച്ചിട്ടില്ല.

1

ചേതേശ്വര്‍ പുജാരയെന്നാല്‍ പൊതുവേ പ്രതിരോധിച്ച് കളിക്കുന്ന താരമെന്നാണ് പറയാറ്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം സജീവമായിട്ടുള്ള പുജാര വിക്കറ്റ് നഷ്ടപ്പെടുത്താതെ ഏറെ നേരം ക്രീസില്‍ നിന്ന് കളിക്കുന്ന താരമാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച ശേഷം മൂന്നാം നമ്പറിലേക്കെത്തിയ ഉത്തമ പകരക്കാരനാണ് പുജാര. ഇന്ത്യയുടെ ക്ലാസിക് താരമായ പുജാര പൊതുവേ മുട്ടി കളിക്കുന്ന താരമായതിനാല്‍ത്തന്നെ ഇന്ത്യയുടെ പരിമിത ഓവറില്‍ അധികം അവസരം ലഭിച്ചിട്ടില്ല.

ഐപിഎല്ലിലും ചുരുക്കം ചില മത്സരങ്ങള്‍ കളിക്കാന്‍ പുജാരക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പരിമിത ഓവറില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമെന്ന് പുജാരയെ വിശേഷിപ്പിക്കാനാവില്ല. എന്നാല്‍ ഈ ധാരണകളെയെല്ലാം പൊളിച്ചടുക്കുന്ന ബാറ്റിങ്ങാണ് റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ പുജാര കാഴ്ചവെച്ചത്. സക്‌സസിനായി കളിച്ച പുജാര 9 മത്സരത്തില്‍ നിന്ന് 624 റണ്‍സാണ് നേടിയത്.

1

മൂന്ന് സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 90ന് മുകളില്‍ ശരാശരിയിലാണ് പുജാരയുടെ വെടിക്കെട്ട്. 107, 174, 49, 66, 132 എന്നിങ്ങനെയായിരുന്നു പുജാരയുടെ പ്രധാന പ്രകടനങ്ങള്‍. ഈ മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ്ങാണ് പുജാര കാഴ്ചവെച്ചത്. ഇന്ത്യയുടെ ഏകദിന ടീമിലേക്ക് പുജാരയേയും പരിഗണിക്കാമായിരുന്നുവെന്ന് തോന്നുന്ന തരത്തിലുള്ള ബാറ്റിങ് പ്രകടനമാണ് പുജാര കാഴ്ചവെച്ചതെന്ന് പറയാം.

ഇപ്പോഴിതാ തന്റെ വെടിക്കെട്ട് പ്രകടനത്തിന് സിഎസ്‌കെ എങ്ങനെയാണ് തുണച്ചതെന്ന് പറയുകയാണ് പുജാര. ഐപിഎല്ലില്‍ സിഎസ്‌കെ പുജാരയെ ടീമിലെടുത്തെങ്കിലും കളിപ്പിച്ചിരുന്നില്ല. 'ഇത് എന്റെ വ്യത്യസ്തമായൊരു കളി തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. അവിടെ ഫ്‌ളാറ്റ് പിച്ചായിരുന്നു. അതുകൊണ്ട് തന്നെ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കേണ്ടതായുണ്ട്.

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

2

ഞാന്‍ അവസാന ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇതോടെ എനിക്ക് പരിമിത ഓവര്‍ മത്സരങ്ങളില്‍ കളിക്കണമെന്ന് ഞാന്‍ സ്വയം പറഞ്ഞു. പരിമിത ഓവറില്‍ എനിക്ക് തെളിയിക്കേണ്ടതായുണ്ടായിരുന്നു'-പുജാര പറഞ്ഞു. ഇന്ത്യയുടെ ടെസ്റ്റിലെ വിശ്വസ്തനാണെങ്കിലും പരിമിത ഓവറില്‍ ദ്രാവിഡിനെപ്പോലെ വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ പുജാരക്കായില്ല.

സമീപകാലത്തായി പുജാരയുടെ സ്ഥിരതക്കെതിരേ വലിയ ചോദ്യം ഉയര്‍ന്നിരുന്നു. മോശം ഫോമിലുള്ള പുജാരക്ക് ടെസ്റ്റ് ടീമിലെ സ്ഥാനവും നഷ്ടമായിരുന്നു. എന്നാല്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ച് ഗംഭീര തിരിച്ചുവരവാണ് പുജാര നടത്തിയത്. സെഞ്ച്വറികളും ഇരട്ട സെഞ്ച്വറിയും നേടിയ പുജാര ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പൂര്‍വ്വാധികം കരുത്തോടെയാണ് തിരിച്ചെത്തിയത്.

T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

3

'റോയല്‍ ലണ്ടന്‍ കപ്പിന് മുന്നോടിയായി ഞാന്‍ മുന്നൊരുക്കം നടത്തിയിരുന്നു. പരിശീലകനുമായി ഷോട്ടുകളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. പരിശീലന സമയത്ത് ഞാന്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് കണ്ട് പരിശീലകന്‍ വലിയ പിന്തുണ നല്‍കിയത് ആത്മവിശ്വാസം ഉയര്‍ത്തി. ചില ദൗര്‍ബല്യമുള്ള ഷോട്ടുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അത് എനിക്ക് കൂടുതല്‍ സഹായകരമായി. പരിമിത ഓവറിലും എനിക്ക് തിളങ്ങാനാവുമെന്ന ആത്മവിശ്വാസം നല്‍കി'-പുജാര കൂട്ടിച്ചേര്‍ത്തു.

4

ഇന്ത്യക്കായി 96 ടെസ്റ്റ് കളിച്ച് 6792 റണ്‍സാണ് പുജാര നേടിയത്. ഇതില്‍ 18 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 33 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യക്കായി അഞ്ച് ഏകദിനം കളിച്ച് പുജാര 51 റണ്‍സാണ് നേടിയത്. 30 ഐപിഎല്ലില്‍ നിന്നായി 390 റണ്‍സും പുജാരയുടെ പേരിലുണ്ട്. എന്നാല്‍ ഇന്ത്യക്കൊപ്പം പരിമിത ഓവറില്‍ വലിയ വളര്‍ച്ചയിലേക്കെത്താന്‍ പുജാരക്ക് സാധിച്ചില്ല. ഇനിയൊരു മടങ്ങിവരും പുജാരക്ക് സാധിക്കില്ലെന്ന് തന്നെ പറയാം.

Story first published: Sunday, September 18, 2022, 14:26 [IST]
Other articles published on Sep 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+