Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഇടിവെട്ട് ടി20 ടീം! പൃഥ്വി- റിഷഭ് ഓപ്പണിങ്, പത്താമന്‍ വരെ ബാറ്റ് ചെയ്യും

sanju

ടി20 ലോകകപ്പിലെ ഫ്‌ളോപ്പ് ഷോയ്ക്ക് പിന്നാലെ ഇന്ത്യയുടെ ടി20 ടീമില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വലിയ തയ്യാറെടുപ്പുകളുമായി ലോകകപ്പിനെത്തിയ രോഹിത് ശര്‍മയുടെ ടീം സെമി ഫൈനലില്‍ വന്‍ പരാജയമേറ്റു വാങ്ങി പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്.

ബാറ്റിങിലും ബൗളിങിലുമെല്ലാം ഇന്ത്യയുടെ പല വീക്ക്‌നെസുകളും ടൂര്‍ണമെന്റില്‍ നിന്നുള്ള പുറത്താവലിനു വഴിയൊരുക്കി. ലോകകപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ടി20 ടീമില്‍ ചില അഴിച്ചുപണികള്‍ക്കു തയ്യാറെടുക്കുകയാണ് ബിസിസിഐ. നിലവിലെ ടീമിലെ പലര്‍ക്കും ഇതോടെ സ്ഥാനം നഷ്ടമായേക്കും. പത്താം നമ്പറില്‍ വരെ ബാറ്റിങ് ആഴമുള്ള ഇന്ത്യയുടെ ഒരു ടി20 ടീമിനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഇടം പിടിക്കുമെന്നു പരിശോധിക്കാം.

പൃഥ്വി- റിഷഭ് (ഓപ്പണര്‍മാര്‍)

പൃഥ്വി- റിഷഭ് (ഓപ്പണര്‍മാര്‍)

വെടിക്കെട്ട് താരം പൃഥ്വി ഷായും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ചേര്‍ന്നായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ജോടിയെ ഓപ്പണിങില്‍ നിന്നും ഇന്ത്യ മാറ്റിയേ തീരൂ. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പതനത്തിന് പ്രധാന കാരണങ്ങളിലൊന്ന് ഈ ഓപ്പണിങ് സഖ്യമായിരുന്നു.
നിലവില്‍ ഒരുപാട് പേര്‍ ഓപ്പണിങ് സ്ഥാനത്തേക്കായി മല്‍സരരംഗത്തുണ്ട്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഒാപ്പണിങില്‍ തിളങ്ങാന്‍ കഴിവുള്ളവരാണ്. എങ്കിലും അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ കഴിയുന്ന പൃഥ്വി- റിഷഭ് ജോടി ഓപ്പണിങില്‍ വളരെ മികച്ച ഓപ്ഷനാണ്. വലംകൈ- ഇടംകൈ കോമ്പിനേഷനാണെന്നതും ഈ ജോടിയെ അപകടകാരികളാക്കി മാറ്റുന്നു.

കോലി, സൂര്യ, സഞ്ജു (മധ്യനിര)

കോലി, സൂര്യ, സഞ്ജു (മധ്യനിര)

നിലവിലെ ടീമില്‍ ഇന്ത്യ നിലനിര്‍ത്തേണ്ട രണ്ടു പേര്‍ റണ്‍മെഷീന്‍ വിരാട് കോലിയും സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവുമാണ്. ലോകകപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു രണ്ടു പേരും നടത്തിയത്. കോലി, സൂര്യ എന്നിവര്‍ക്കു ശേഷം പുതിയ ടി20 ടീമില്‍ അഞ്ചാം നമ്പറില്‍ കളിക്കേണ്ടത് സഞ്ജു സാംസണാണ്.

Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

കോലിയെ മാറ്റിനിര്‍ത്താനാവില്ല

കോലിയെ മാറ്റിനിര്‍ത്താനാവില്ല

ടി20 മതിയാക്കുന്നതു വരെ ടീമില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കഴിയാത്ത താരം തന്നെയാണ് കോലി. ഈ ടി20 ലോകകപ്പിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു അദ്ദേഹം. സൂര്യ ടി20 ടീമിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ്. സഞ്ജുവാകട്ടെ ഏതു തരത്തിലുള്ള പിച്ചിലും, എത്ര മികച്ച ബൗളിങ് ആക്രമണത്തെയും നന്നായി നേരിടാന്‍ മിടുക്കനാണ്. സാഹചര്യത്തിന് അനുസരിച്ച് ഇന്നിങ്‌സിനു വേഗം കൂട്ടാനും കുറയ്ക്കാനുമെല്ലാം കഴിയുന്നുവെന്നത് സഞ്ജുവിന്റെ പ്ലസ് പോയിന്റാണ്.

ഹാര്‍ദിക്, ജഡേജ, സുന്ദര്‍ (ഓള്‍റൗണ്ടര്‍മാര്‍)

ഹാര്‍ദിക്, ജഡേജ, സുന്ദര്‍ (ഓള്‍റൗണ്ടര്‍മാര്‍)

ടി20യില്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ ആവശ്യമാണ്. കാരണം ഓള്‍റൗണ്ടര്‍മാര്‍ ഏതു ടീമിനു മുതല്‍ക്കൂട്ടാണ്. സൂപ്പര്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം വാഷിങ്ടണ്‍ സുന്ദറായിരിക്കും ടീമിലെ മൂന്നാമത്തെ ഓള്‍റൗണ്ടര്‍.
രോഹിത്തിനു പകരം ഇന്ത്യയുടെ അടുത്ത ടി20 നായകനായന വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഹാര്‍ദിക്. ലോകകപ്പില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നു. ഇംഗ്ലണ്ടുമായുള്ള സെമിയില്‍ ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത് അദ്ദേഹത്തിന്റെ ഫിഫ്റ്റിയായിരുന്നു.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരാന്‍ ഇന്ത്യ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ബൗളിങ് ടി20ക്കു യോജിച്ചതാണെങ്കിലും ബാറ്റിങ് മെച്ചപ്പെടേണ്ടതുണ്ട്.

Also Read: T20 World Cup 2022: മോര്‍ഗനെ രോഹിത് കണ്ടു പഠിക്കണം! സൂപ്പര്‍ ടീമിനെ തയ്യാറാക്കി പടിയിറങ്ങി

ശര്‍ദ്ദുല്‍, ചാഹര്‍, ബുംറ

ശര്‍ദ്ദുല്‍, ചാഹര്‍, ബുംറ

ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. ഇവരില്‍ ശര്‍ദ്ദുലും ചാഹറും ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ളവരാണ്. ഇവരുടെ സാന്നിധ്യമാണ് പത്താം നമ്പര്‍ വരെ ഇന്ത്യക്കു ബാറ്റിങില്‍ ആഴം നല്‍കുന്നത്.
ബുംറയുടെ ബൗളിങിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അടുത്തിടെ ബാറ്റിങിലും, പ്രത്യേകിച്ച് ടെസ്റ്റില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായിരുന്നു. പരിക്കു കാരണം ഇത്തവണത്തെ ടി20 ലോകകപ്പ് നഷ്ടമായ ബുംറ അധികം വൈകാതെ തന്നെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നാണ് വിവരം.

Story first published: Monday, November 14, 2022, 9:07 [IST]
Other articles published on Nov 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+