Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേസറാണോ, ബുംറ ഒരു കാര്യം ശ്രദ്ധിക്കണം!, നിര്‍ണ്ണായക ഉപദേശവുമായി ബ്രെറ്റ് ലീ

1

സിഡ്‌നി: ടി20 ലോകകപ്പിനൊരുങ്ങിയ ഇന്ത്യന്‍ ടീമിന് അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയാണ് ജസ്പ്രീത് ബുംറയുടെ പരിക്ക്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളും ഇന്ത്യയുടെ നട്ടെല്ലുമായ ബുംറയുടെ അഭാവം ഇന്ത്യയെ ലോകകപ്പില്‍ തളര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ബുംറയെ ഇന്ത്യ ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെ തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിടുക്കപ്പെട്ട് തിരികെയെത്തിച്ചത് മണ്ടത്തരമായെന്ന് തന്നെ പറയാം.

പരമ്പരക്കിടെ പരിക്കേറ്റതോടെ ബുംറക്ക് ടി20 ലോകകപ്പ് നഷ്ടമാവുകയായിരുന്നു. 2018 മുതല്‍ ബുംറയെ വേട്ടയാടുന്ന പരിക്കാണ് ഇപ്പോഴും വില്ലനായി എത്തിയത്. പുറം വേദനയെത്തുടര്‍ന്ന് ബുംറ ടി20 ലോകകപ്പിനുണ്ടാവില്ലെന്ന് ബിസിസി ഐ തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ് ബുംറയുടെ അഭാവം സൃഷ്ടിച്ചിരിക്കുന്നത്.

അമിത ഭാരം ഉപയോഗിക്കുന്നത് പ്രശ്‌നം

അമിത ഭാരം ഉപയോഗിക്കുന്നത് പ്രശ്‌നം

ഇപ്പോഴിതാ പേസറെന്ന നിലയില്‍ ബുംറ ശ്രദ്ധിക്കേണ്ട നിര്‍ണ്ണായക കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ. ബൗളര്‍മാര്‍ അമിത ഭാരം എടുത്ത് പരിശീലിക്കുന്നതിനെതിരെയാണ് ബ്രെറ്റ് ലീ വിരല്‍ ചൂണ്ടിയത്. 'നിരവധി ബൗളര്‍മാര്‍ വലിയ ഭാരമെടുത്ത് ജിമ്മില്‍ പരിശീലിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഭാരം ഉയര്‍ത്തി താരങ്ങള്‍ പരിശീലനം നടത്തുന്നു.

ബൗളര്‍മാര്‍ ജിമ്മില്‍ പരിശീലനം നടത്തണം. എന്നാല്‍ 150 കിലോയില്‍ കൂടുതല്‍ ഭാരം ഉയര്‍ത്തി പരിശീലിക്കരുതെന്നാണ് വ്യക്തമായി എനിക്ക് പറയാനുള്ളത്. ഉയര്‍ന്ന ഭാരം എടുക്കുന്നത് കാല്‍ മസിലിന്റെ വേഗത്തിലുള്ള ചലനത്തെ ബാധിക്കും. പേസ് ബൗളര്‍മാര്‍ക്ക് വേഗത്തില്‍ മസില്‍ ചലിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമെ വേഗത്തില്‍ ഓടാനും ചാടാനുമെല്ലാം സാധിക്കൂ'- ബ്രെറ്റ് ലീ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

Also Read : T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍

ശരീര ഭാരം ശ്രദ്ധിക്കണം

ശരീര ഭാരം ശ്രദ്ധിക്കണം

പേസര്‍മാര്‍ക്ക് കൂടുതല്‍ കായിക അധ്വാനമുണ്ട്. മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന ഫിറ്റ്‌നസ് അവര്‍ക്ക് അനിവാര്യമാണ്. ഓടിവന്ന് പന്തെറിയേണ്ടതിനാല്‍ എപ്പോഴും മികച്ച ഫിറ്റ്‌നസ് വേണം. ഇവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ബൗളര്‍മാര്‍ പരിക്കേല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ലീ പറയുന്നത്. താന്‍ എങ്ങനെയാണ് പരിക്കില്‍ നിന്ന് മുക്തി നേടിയതെന്നും അദ്ദേഹം വിശദീകരികരിച്ചു.

'മണലിലൂടെ ഓടി ഞാന്‍ പരിശീലനം നടത്തിയിരുന്നു. അതെന്റെ കണങ്കാലിനും കാല്‍മുട്ടിനും പുറകിലെ മസിലിനുമെല്ലാം ഇംപാക്ട് ഉണ്ടാക്കും. പുല്ലിലൂടെ ഓടി പരിശീലനം നടത്തുന്നത് റണ്ണപ്പിന്റെ വേഗം കൂട്ടാന്‍ സഹായിച്ചു. ശരീര ഭാരം കൂടാതെ നോക്കണം. അങ്ങനെ കൂടുന്ന ഓരോ കിലോഗ്രാമിലും നിങ്ങളുടെ കാലിനെ അത് ബാധിക്കുന്നു.

Also Read : T20 World Cup 2022: ഇംഗ്ലണ്ടല്ല, ഫേവറേറ്റുകള്‍ ആ രണ്ട് ടീമുകള്‍, തിരഞ്ഞെടുത്ത് മോയിന്‍ അലി

ഐസ് ബാത്ത് വില്ലന്‍

ഐസ് ബാത്ത് വില്ലന്‍

നിങ്ങളുടെ ശരീര ഭാരം 90 കിലോഗ്രാം ആണെങ്കിലും പന്തെറിയുമ്പോള്‍ ഏകദേശം കാല്‍ക്കുഴയിലേക്ക് 180 കിലോയോളം ഭാരം വരും. ഞാന്‍ ആറ് തവണ കാല്‍ക്കുഴക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. എന്നിട്ടും ഞാന്‍ വേഗത്തില്‍ പന്തെറിഞ്ഞത് എന്റെ കായിക ശേഷികൊണ്ടാണ്. പോള്‍ വാള്‍ട്ടറെപ്പോലെയാണ് ആവേണ്ടത്. നിങ്ങളുടെ ആക്ഷന്റെ രണ്ടിരട്ടി പ്രതിഫലനം ഉണ്ടാക്കാനാവണം'-ബ്രെറ്റ് ലീ പറഞ്ഞു.

ഇന്നത്തെ താരങ്ങളുടെ ചില രീതികളുടെ പ്രശ്‌നങ്ങളും ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി. 'ഐസ് ബാത്ത് ഇന്ന് പല താരങ്ങളും നടത്തുന്നത് കാണാറുണ്ട്. എന്നാല്‍ ഇത് ഫലവത്താണെന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നൈഡ്രിക് ആസിഡിനെ പുറം തള്ളാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ അത് കാട്ടുക. അല്ലാത്ത പക്ഷം അത് വെറും മണ്ടത്തരമാണെന്നേ ഞാന്‍ പറയൂ'-ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, October 6, 2022, 11:44 [IST]
Other articles published on Oct 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+