Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL:മെഗാ ലേലത്തില്‍ ആരെങ്കിലും 20 കോടി നേടുമോ?, ഈ അഞ്ച് പേരിലൊരാള്‍!, അറിയാം

1

ലോകത്തിലെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. താരങ്ങളുടെ പങ്കാളിത്തത്തിലും ആരാധക പിന്തുണയിലും പ്രതിഫലത്തിലുമെല്ലാം തലപ്പത്ത് ഐപിഎല്ലാണ്. ഓരോ ഐപിഎല്‍ സീസണുകളിലൂടെയും കോടികളുടെ ലാഭമാണ് ബിസിസി ഐക്ക് ഉണ്ടാകുന്നത്. 2022ലെ സീസണിന് മുന്നോടിയായി മെഗാ ലേലം കഴിഞ്ഞിരുന്നു. നിലവില്‍ 10 ടീമുകളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.

എന്നാല്‍ ഐപിഎല്‍ ലേല ചരിത്രം പരിശോധിക്കുമ്പോള്‍ 20 കോടി പ്രതിഫലത്തിലേക്കെത്താന്‍ ഇതുവരെ ഒരു താരത്തിനുമായിട്ടില്ല. എന്നാല്‍ അടുത്ത ലേലത്തില്‍ ചിലപ്പോള്‍ ഈ റെക്കോഡ് കുറിക്കാന്‍ ചില താരങ്ങള്‍ക്ക് സാധിച്ചേക്കും. മെഗാ ലേലത്തില്‍ 20 കോടി പ്രതിഫലം വാങ്ങാന്‍ സാധ്യത കല്‍പ്പിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. മുന്‍ പഞ്ചാബ് കിങ്‌സ് നായകനെ അവസാന സീസണില്‍ ആരംഭിച്ച ലഖ്‌നൗ ടീമിലേക്കെത്തിക്കുകയായിരുന്നു. ആദ്യ സീസണില്‍ ടീമിനെ കിരീടത്തിലേക്കെത്തിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനത്തിലേക്കെത്തിക്കാന്‍ കെ എല്‍ രാഹുലിന് സാധിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തിളങ്ങുന്ന രാഹുലിന് 17 കോടിയാണ് പ്രതിഫലമായി ലഖ്‌നൗ നല്‍കിയത്. അടുത്ത മെഗാ ലേലത്തില്‍ ലഖ്‌നൗ രാഹുലിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയും ലേലത്തിലേക്ക് രാഹുല്‍ എത്തിപ്പെടുകയും ചെയ്താല്‍ 20കോടിയിലധികം പ്രതിഫലത്തിലേക്കെത്താന്‍ രാഹുലിന് സാധിച്ചേക്കും.

പ്രതിഭയുണ്ട്, പക്ഷെ വേണ്ടത്ര അവസരമില്ല, തെറ്റായ യുഗത്തില്‍ ജനിച്ചു!, മൂന്ന് ഇന്ത്യക്കാരിതാ

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായ ബെന്‍ സ്റ്റോക്‌സ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും പേസ് ഓള്‍റൗണ്ടറുമായ സ്‌റ്റോക്‌സ് അവസാനമായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. അവസാന സീസണ്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാതിരുന്ന സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന സീസണിലൂടെ സ്‌റ്റോക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കും. അടുത്ത മെഗാ ലേലത്തിലേക്ക് സ്‌റ്റോക്‌സ് എത്തിപ്പെട്ടാല്‍ 20 കോടി പ്രതിഫലം നേടാന്‍ സ്റ്റോക്‌സിന് സാധിച്ചേക്കും. ഇതിനോടകം സ്‌റ്റോക്‌സിനെ ചില വമ്പന്‍ ടീമുകള്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. ഐപിഎല്ലില്‍ കളിക്കാന്‍ തുടങ്ങിയത് മുതല്‍ മുംബൈക്കൊപ്പമാണ് ബുംറ. യോര്‍ക്കറുകളിലൂടെ ഡെത്ത് ഓവറുകളില്‍ മികവ് കാട്ടുന്ന ബുംറ ടി20യിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. മുംബൈ ബുംറയെ കൈയൊഴിയാന്‍ സാധ്യതയില്ല. ഇനി ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതുപോലെ അപ്രതീക്ഷിതമായി ബുംറയെ കൈവിടുകയും അദ്ദേഹം മെഗാ ലേലത്തിലേക്ക് എത്തിപ്പെടുകയും ചെയ്താല്‍ ബുംറ 20 കോടി പ്രതിഫലത്തിലേക്കെത്തിയേക്കും.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെ ടീമിലെത്തിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു ഫ്രാഞ്ചൈസി പോലും ഉണ്ടാവില്ല. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള റാഷിദ് ഖാന്‍ ആധുനിക ടി20യിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് റാഷിദ്. സ്പിന്‍ ബൗളിങ്ങുകൊണ്ട് മാത്രമല്ല ബാറ്റിങ്ങുകൊണ്ടും ഞെട്ടിക്കാന്‍ കഴിവുള്ള റാഷിദിനെ ഗുജറാത്ത് കൈവിടാന്‍ സാധ്യതയില്ല. ഇനി കൈവിട്ട് ഗുജറാത്തിലേക്കെത്തിയാല്‍ റാഷിദ് ഖാന് 20 കോടി പ്രതിഫലം ലഭിച്ചാലും അത്ഭുതപ്പെടാനാവില്ല.

IND vs SA T20: ഇന്ത്യയുടെ മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം, തിളങ്ങിയില്ലേല്‍ സീറ്റ് തെറിച്ചേക്കും

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക താരമാണ് സൂര്യകുമാര്‍ യാദവ്. മുംബൈ സൂര്യകുമാറിനെ കൈവിടാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ മെഗാ ലേലത്തിലേക്കെത്തിയാല്‍ 20 കോടി പ്രതിഫലം നേടാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. അതിവേഗം റണ്‍സുയര്‍ത്തുന്ന സൂര്യ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. എബി ഡിവില്ലിയേഴ്‌സിനെപ്പോലെ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ് സൂര്യ. അതുകൊണ്ട് തന്നെ 20 കോടി പ്രതിഫലത്തിലേക്ക് സൂര്യയെത്തിയേക്കും.

Story first published: Thursday, September 29, 2022, 14:50 [IST]
Other articles published on Sep 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+