ബിസിസിഐ കള്ളം പറയുന്നു! സഞ്ജുവിന് ഫിറ്റ്‌നസ് പ്രശ്‌നമില്ല- തെളിവുണ്ടെന്ന് ആരാധകര്‍

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര പുരോഗമിക്കവെ ഏറ്റവും ചര്‍ച്ചയാവുന്നത് സഞ്ജു സാംസണിന്റെ അഭാവമാണ്. നാലാം നമ്പറില്‍ ഇന്ത്യ പരിഗണിക്കുന്ന ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെ പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ മൂന്ന് മത്സര പരമ്പരയില്‍ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ ഇന്ത്യ പരിഗണിച്ചതില്ല. സഞ്ജുവിന്റെ അഭാവത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ സഞ്ജുവിന് പരിക്കാണെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ പറഞ്ഞത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശോധനകളിലാണ് സഞ്ജുവുള്ളതെന്നും ഇക്കാരണത്താലാണ് പരമ്പരയിലേക്ക് പരിഗണിക്കപ്പെടാത്തതെന്നുമാണ് ആരാധകര്‍ പറയുന്നത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാലാം നമ്പറില്‍ കളിപ്പിച്ച സൂര്യകുമാര്‍ യാദവ് ഡെക്കായതോടെ വീണ്ടും സഞ്ജുവിനായുള്ള മുറവിളി ഉയരുകയാണ്.
സഞ്ജുവിനെ മനപ്പൂര്‍വം മാറ്റിനിര്‍ത്തുന്നതാണെന്നും അദ്ദേഹത്തിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്നുമാണ് ആരാധകരുടെ വാദം. ഇത് സാധൂകരിക്കുന്ന തെളിവും ആരാധകര്‍ പുറത്തുവിടുന്നുണ്ട്.

സഞ്ജുവിന്റെ പരിശീലന വീഡിയോ തെളിവ്
ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരക്കിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. ഇതോടെ പരമ്പരയില്‍ നിന്ന് പുറത്തായ സഞ്ജു ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ചികിത്സക്കായി മാറി. ഓസ്‌ട്രേലിയന്‍ ഏകദിന പരമ്പര മുന്നില്‍ക്കണ്ട് സഞ്ജു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് മാറി സ്വന്തം പരിശീലകന് കീഴില്‍ പരിശീലനം ആരംഭിച്ചിരുന്നു.
താന്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയെന്ന് സഞ്ജു തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് അദ്ദേഹത്തെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നിന്ന് തഴഞ്ഞത്. സഞ്ജു തന്റെ പരിശീലന വീഡിയോ കഴിഞ്ഞിടെ പങ്കുവെച്ചിരുന്നു.
ഈ വീഡിയോയിലൂടെത്തന്നെ സഞ്ജുവിന്റെ ഫിറ്റ്‌നസ് മികച്ചതാണെന്ന് വ്യക്തമാണെന്ന് ആരാധകര്‍ പറയുന്നു. അതിവേഗത്തില്‍ ഓടുകയും നെറ്റ്‌സില്‍ മികച്ച ഷോട്ട് കളിക്കുകയും ചെയ്യുന്ന സഞ്ജുവിന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെന്നത് അവിശ്വസനീയമായ കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.
Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

ഐപിഎല്ലിനായി തയ്യാറെടുക്കുന്നു
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. അവസാന സീസണില്‍ രാജസ്ഥാനെ ഫൈനല്‍ കളിപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഓസീസ് പരമ്പരയില്‍ നിന്ന് തഴഞ്ഞതോടെ സഞ്ജു ഐപിഎല്ലിനായി തയ്യാറെടുപ്പിലേക്ക് കടന്നിരിക്കുകയാണ്.
ഇത്തവണ രാജസ്ഥാനൊപ്പം കസറാന്‍ സാധിക്കാത്ത പക്ഷം സഞ്ജുവിന് തിരിച്ചുവരവ് കടുപ്പമാണെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജു ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലെ പദ്ധതികളും ഭാഗമാവില്ലെന്നുറപ്പ്.
അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ ശോഭിച്ച് 2024ലെ ടി20 ലോകകപ്പില്‍ ഇടം നേടുകയാവും സഞ്ജുവിന്റെ ലക്ഷ്യം. എന്നാല്‍ ബിസിസി ഐയും സെലക്ടര്‍മാരും സഞ്ജുവില്‍ വലിയ താല്‍പര്യം കാട്ടാത്ത പക്ഷം താരം പുറത്തിരിക്കാനാണ് സാധ്യത.
Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

66 ശരാശരിയുണ്ടായിട്ടും പുറത്തുതന്നെ
ഏകദിനത്തില്‍ 66 ശരാശരിയുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നിട്ടും ഇന്ത്യ പുറത്തിരുത്തുന്നു. ഏത് ബാറ്റിങ് പൊസിഷനിലും കളിച്ച് തിളങ്ങാന്‍ സഞ്ജുവിന് മിടുക്കുണ്ട്. നാലാം നമ്പറിലും മധ്യനിരയിലുമെല്ലാം ഒരുപോലെ മികവ് കാട്ടാന്‍ സഞ്ജുവിനായിട്ടും അവസരമില്ല.
സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും ഇന്ത്യ ഏകദിനത്തില്‍ പരിഗണിക്കുന്നതിലും നല്ലത് സഞ്ജുവിന് അവസരം നല്‍കുന്നതാണ്. ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുമ്പോഴും വീണ്ടും വീണ്ടും അവസരം ലഭിക്കുന്നു. എന്നാല്‍ സഞ്ജു ടീമിന് പുറത്തുതന്നെ.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്ക് മികച്ച വിക്കറ്റ് കീപ്പറെ അത്യാവശ്യമാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ കെ എസ് ഭരത്തിനെയാണ് പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. ഇവരെല്ലാം ഫ്‌ളോപ്പായിട്ടും സഞ്ജുവിന് ഒരവസരം പോലും ടെസ്റ്റില്‍ നല്‍കാന്‍ തയ്യാറാവുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications