ബാബര്‍ ഷോ, എലൈറ്റ് ക്ലബ്ബില്‍- പക്ഷെ ഗെയ്‌ലിനെ തൊടാന്‍ കിട്ടില്ല!

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇടിവെട്ട് സെഞ്ച്വറിയുമായി കസറിയിരിക്കുകയാണ് പാകിസ്താന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സുമായുള്ള മല്‍സരത്തിലായിരുന്നു പെഷാവര്‍ സല്‍മിയുടെ നായകന്‍ കൂടിയായ അദ്ദേഹം വിലസിയത്. ഓപ്പണറായി ഇറങ്ങിയ ബാബര്‍ 115 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. വെറും 65 ബോളുകളിലാണ് താരം ഇത്രയും റണ്ണെടുത്തത്. 15 ഫോറും മൂന്നു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു.
പിഎസ്എല്ലില്‍ പുതിയ ഫ്രാഞ്ചൈസയിലേക്കു കൂടുമാറിയ ബാബറിന്റെ തീരുമാനം ശരിയായിരുന്നുവെന്നു ഈ പ്രകടനം തെളിയിക്കുകയും ചെയ്യുന്നു. ലീഗിലെ തന്റെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് അദ്ദേഹം പെഷാവര്‍ സല്‍മിയുടെ ജഴ്‌സിയില്‍ കുറിച്ചത്.
പക്ഷെ ബാബറിന്റെ മാസ്മരിക പ്രകടനത്തിനു സ്വന്തം ടീമിനെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത പെഷാവര്‍ സല്‍മി 20 ഓവറില്‍ രണ്ടു വിക്കറ്റിനു 240 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. പക്ഷെ 18.2 ഓവറില്‍ വെറും രണ്ടു വിക്കറ്റിനു ഗ്ലാഡിയേറ്റേഴ്‌സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍റോയിയാണ് (63 ബോളില്‍ 145*) ബാബറിനെയും സംഘത്തെയും തകര്‍ത്തത്. കളിയില്‍ ബാബര്‍ കുറിച്ച വമ്പന്‍ റെക്കോര്‍ഡിനെക്കുറിച്ചറിയാം.

ഓസീസ് ഇതിഹാസങ്ങള്‍ക്കൊപ്പം
ടി20 കരിയറിലെ എട്ടാമത്തെ സെഞ്ച്വറി കൂടിയാണ് ഈ മല്‍സരത്തില്‍ ബാബര്‍ ആസം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവുമധികം ടി20 സെഞ്ച്വറികളുള്ള താരങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ അദ്ദേഹം രണ്ടാമതെത്തുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു ടി20 സെഞ്ച്വറികളാണ് ബാബര്‍ നേടിയത്. ബാക്കിയുളളതെല്ലാം വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയായിരുന്നു.
ഓസ്‌ട്രേലിയയുടെ ഇതിഹാസ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, മുന്‍ നായകന്‍ കൂടിയായ ആരോണ്‍ ഫിഞ്ച് എന്നിവരാണ് ടി20യില്‍ എട്ടു സെഞ്ച്വറികളുള്ള മറ്റു താരങ്ങള്‍.
ഇവരെക്കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര പ്രശസ്തനല്ലാത്ത ഓസ്‌ട്രേലിയയുടെ തന്നെ മൈക്കല്‍ ക്ലിങ്ങറും ടി20യില്‍ എട്ടു സെഞ്ച്വറികളടിച്ചിട്ടുണ്ട്.
Also Read: സഞ്ജുവിന്റെ കരിയര്‍ ട്രയല്‍സില്‍ തീര്‍ന്നേനെ! പക്ഷെ അച്ഛന്റെ ഐഡിയ രക്ഷിച്ചു, അറിയാം

ഗെയ്ല്‍ ബഹുദൂരം മുന്നില്‍
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ്. മറ്റാരും അദ്ദേഹത്തിന്റെ ഏഴയലത്തു പോലുമെത്തില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ടി20യില്‍ ഗെയ്ല്‍ വാരിക്കൂട്ടിയത് 22 സെഞ്ച്വറകളാണ്. ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചും സ്വപ്‌നം കാണാവുന്നതിലും അപ്പുറമാണ് ഈ നേട്ടം.
ഐപിഎല്ലില്‍ മാത്രം ആറു സെഞ്ച്വറികള്‍ ഗെയ്‌ലിന്റെ പേരിലുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സിനായി കളിക്കവെ 2013ലെ സീസണില്‍ അദ്ദേഹം പുറത്താവാതെ നേടിയ 175 റണ്‍സ് ടി20യിലെ ലോക റെക്കോര്‍ഡ് കൂടിയാണ്.
Also Read: ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

കോലിയും രോഹിത്തും ഒപ്പത്തിനൊപ്പം
ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികളുള്ള താരങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ മൂന്നാംസ്ഥാനം പങ്കിടുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഇരുവരും ആറു വീതം സെഞ്ച്വറികള്‍ ഈ ഫോര്‍മാറ്റില്‍ കുറിച്ചിട്ടുണ്ട്.
കോലിയുടെ അഞ്ചു ടി20 സെഞ്ച്വറികളും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ ജഴ്‌സിയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലായിരുന്നു അദ്ദേഹം ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി ശതകം നേടിയത്.
അതേമസമയം, രോഹിത്തിന്റെ ആറു ടി20 സെഞ്ച്വറികളില്‍ അഞ്ചും ഇന്ത്യക്കു വേണ്ടിയാണ്. ശേഷിച്ച ഒന്നാവട്ടെ ഐപിഎല്ലിലുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications