Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ കരിയര്‍ ട്രയല്‍സില്‍ തീര്‍ന്നേനെ! പക്ഷെ അച്ഛന്റെ ഐഡിയ രക്ഷിച്ചു, അറിയാം

SANJU SAMSON

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇന്നല്ലെങ്കില്‍ നാളെ തന്റെ സമയം വരുമെന്ന ശുഭാപ്തി പ്രതീക്ഷയില്‍ നില്‍ക്കുകയാണ് കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസണ്‍. തനിക്കു ശേഷം വന്നവര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞപ്പോള്‍ സഞ്ജു ഇപ്പോഴും അതിനുള്ള പരിശ്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന ഐപിഎല്ലിനു ശേഷം തന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കു ഉയരുമെന്ന ആത്മവിശ്വാസത്തിലാണ് താരം.

സഞ്ജുവിനെ സംബന്ധിച്ച് താങ്ങും തണലുമായി ആത്മവിശ്വാസം നല്‍കി അച്ഛന്‍ സാംസണ്‍ വിശ്വനാഥ് എല്ലായ്‌പ്പോഴും കൂടെയുണ്ട്. മകനെ വലിയൊരു ക്രിക്കറ്ററാക്കി മാറ്റുവാന്‍ ഡല്‍ഹി പോലീസിലെ തന്റെ ജോലിയില്‍ നിന്നു വിആര്‍എസ് എടുത്ത് കുടുംബവുമായി നാട്ടിലേക്കു മടങ്ങി വന്ന വ്യക്തിയാണ് അദ്ദേഹം.

കുട്ടിക്കാലം മുതല്‍ തന്നെ തന്നെ പരിശീലിപ്പിക്കാന്‍ മുന്‍കൈയെടുത്തതും ട്രയല്‍സിനു കൊണ്ടു പോയിരുന്നതുമെല്ലാം അച്ഛനായിരുന്നുവെന്നു സഞ്ജു പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. കേരള ടീമിന്റെ ട്രയല്‍സില്‍ പങ്കെടുക്കവെ തിരുവനന്തപുരത്തു വച്ച് പുറത്താവലിന്റെ വക്കില്‍ നിന്നും സഞ്ജുവിനെ രക്ഷിച്ചത് അച്ഛന്റെ ഐഡിയ ആയിരുന്നു. ഒരു ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു ട്രയല്‍സില്‍ തനിക്കു നേരിട്ട തിരിച്ചടികളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

കേരള ടീമിന്റെ ട്രയല്‍സ്

കേരള ടീമിന്റെ ട്രയല്‍സ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലായിരുന്നു കേരള ടീമിന്റെ ട്രയല്‍സില്‍ താന്‍ ആദ്യമായി പങ്കെടുക്കാന്‍ പോയതെന്നു സഞ്ജു സാംസണ്‍ പറയുന്നു. വിഴിഞ്ഞത്തെ വീട്ടില്‍ നിന്നും അച്ഛനും ചേട്ടനുമൊപ്പമാണ് ഞാന്‍ ഓട്ടോയില്‍ട്രയല്‍സിനായി ഗ്രൗണ്ടിലേക്കു പോയത്.

എന്റെ ആദ്യകാല കോച്ച് ബിജു ജോര്‍ജ് സാര്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നു. ട്രയല്‍സില്‍ ഞാനും ചേട്ടനും ബാറ്റ് ചെയ്തു. ചേട്ടന്‍ നന്നായി ബാറ്റ് ചെയ്തു. പക്ഷെ ഞാന്‍ ബാറ്റ് ചെയ്തപ്പോള്‍ ബോളൊന്നും ശരിക്കും ബാറ്റില്‍ കൊള്ളാതെ വിഷമിച്ചതായി സഞ്ജു വെളിപ്പെടുത്തി.

പ്രോല്‍സാഹിപ്പിച്ച് അച്ഛന്‍

പ്രോല്‍സാഹിപ്പിച്ച് അച്ഛന്‍

ട്രയല്‍സില്‍ എ്‌ന്റെ ബാറ്റിങ് വളരെ മോശമായിരുന്നു. ഇതെല്ലാം കണ്ട് അച്ഛന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. നന്നായി, നോക്കി കളിക്കൂയെന്നു വിളിച്ചു പറഞ്ഞ് അച്ഛന്‍ എന്നെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരുന്നു. പക്ഷെ അദ്ദേഹം ആഗ്രഹിച്ചതു പോലെ ബാറ്റ് ചെയ്യാന്‍ എനിക്കായില്ല.

ബാറ്റിങ് പാളിയതിന്റെ നിരാശയില്‍ നില്‍ക്കവെ സഞ്ജു നന്നായി ഓഫ് സ്പിന്‍ എറിയുമെന്നു അച്ഛന്‍ ബിജു ജോര്‍ജ് സാറിനോടു പറഞ്ഞു. പക്ഷെ ബൗളിങും പാളി. ഞാനെറിഞ്ഞ ബോള്‍ നെറ്റ്‌സിലെല്ലാം കുരുങ്ങി ആരെ രംഗം വഷളായി. ഇതോടെ എന്റെ ബൗളിങ് ശരിയാവുന്നില്ലെന്നും കൈമടക്കിയാണ് എറിയുന്നതെന്നും കോച്ച് അച്ഛനോടു പറയുകയും ചെയ്തതായി സഞ്ജു വിശദമാക്കി.

Also Read: സിക്‌സറടിക്കരുതെന്ന് സച്ചിന്‍, 294ല്‍ നില്‍ക്കെ വീരുവിന്റെ കണ്‍ട്രോള്‍ പോയി!

അവസാനത്തെ അടവ്

അവസാനത്തെ അടവ്

ബാറ്റിങിലും ബൗളിങിലും ഫ്‌ളോപ്പായതോടെ ഞാന്‍ ആകെ നിരാശയിലായി. ഈ സമയത്താണ് ബാറ്റിങും ബൗളിങും മാത്രല്ല അവന് വിക്കറ്റ് കീപ്പിങും അറിയാമെന്നു അച്ഛന്‍ കോച്ചിനോടു പറയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ വിക്കറ്റ് കീപ്പറായി മാറിയത്.

സഞ്ജു കീപ്പറാണോ, കേരളത്തിനു വിക്കറ്റ് കീപ്പറെ ഇപ്പോള്‍ ആവശ്യമാണെന്നു കോച്ച് ബിജു ജോര്‍ജ് അച്ഛനോടു പറയുകയും ചെയ്തു. അങ്ങനെ ഞാന്‍ ട്രയല്‍സില്‍ വച്ച് ഗ്ലൗ ഇടുകയായിരുന്നു. ഫീല്‍ഡിങ് എനിക്കു ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ ഗ്ലൗസ് ഉള്ളതിനാല്‍ ബോള്‍ എനിക്കു നന്നായി പിടിക്കാന്‍ സാധിക്കുകയും ചെയ്തു.

കോച്ചിനു എന്റെ വിക്കറ്റ് കീപ്പിങ് നന്നായി ഇഷ്ടപ്പെടുകയും അങ്ങനെ എനിക്കു സെലക്ഷന്‍ ലഭിക്കുകയുമായിരുന്നു. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് അതെന്നും സഞ്ജു വിശദീകരിക്കുന്നു.

Also Read: ഡിക്കെയ്ക്കു 37 ഒരു പ്രായമേയല്ല, ധോണി പോലും പിന്നില്‍! വമ്പന്‍ റെക്കോര്‍ഡ്

അച്ഛന്‍റെ ഇടപെടല്‍

അച്ഛന്‍റെ ഇടപെടല്‍

അച്ഛന്റെ സമയോചിതമായ ഇടപെടലാണ് അന്നു തന്റെ കരിയര്‍ രക്ഷിച്ചതെന്നു സഞ്ജു സാംസണ്‍ പറയുന്നു. അന്നു അച്ഛന്‍ ഇങ്ങനെയൊക്കെ എന്താണ് പറയുന്നതെന്നു എനിക്കു അവിടെ വച്ചു തോന്നിയിരുന്നു. പക്ഷെ ഇപ്പോഴാണ് അദ്ദേഹം അന്നു പറഞ്ഞ കാര്യങ്ങള്‍ എത്ര മാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്നു എനിക്കു മനസ്സിലായത്.

ഒരു ദിവസമല്ലേ മോശമായത്, അടുത്ത ദിവസം നന്നായി ബാറ്റ് ചെയ്ത് സെലക്ഷന്‍ നേടാമെന്നൊക്കെയായിരുന്നു ഞാന്‍ ചിന്തിച്ചത്. പക്ഷെ ആ ദിവസം വളരെ പ്രധാനമായിരുന്നുവെന്നു എനിക്കു പിന്നീടാണ് മനസ്സിലായത്.

അന്നു വിക്കറ്റ് കീപ്പ് ചെയ്തതു കൊണ്ടു മാത്രമാണ് എനിക്കു പിന്നീട് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറാവാന്‍ വരെ സാധിച്ചതെന്നും സഞ്ജു ചിരിയോടെ പറയുന്നു.

Story first published: Wednesday, March 8, 2023, 14:17 [IST]
Other articles published on Mar 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+