Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: രോഹിത്തിന്റെ സമനില തെറ്റി!, വെറുതെ ദേഷ്യപ്പെടുന്നു, എന്തോ പ്രശ്‌നമുണ്ടെന്ന് അക്തര്‍

1

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ഇന്ത്യ ഫൈനല്‍ കാണാതെ മടങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനോട് അഞ്ച് വിക്കറ്റിനും നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. ഇനി അഫ്ഗാനിസ്ഥാനോടാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ അവസാന മത്സരം. ഇതില്‍ ജയിച്ചാലും ഇന്ത്യക്ക് ഫൈനലില്‍ കടക്കുക പ്രയാസമാവും.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിത്. പൊതുവേ ശാന്തനായ നായകനെന്നാണ് രോഹിത്തിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേയും പാകിസ്താനെതിരേയും പല തവണ രോഹിത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നത് കാണാനായി. ഇപ്പോഴിതാ രോഹിത്തിന് എന്തോ പ്രശ്‌നമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍.

1

'വളരെ അസ്വസ്തനായാണ് രോഹിത്തിനെ കളത്തില്‍ കാണുന്നത്. ഫീല്‍ഡ് ചെയ്യുന്ന സമയത്ത് അവന്‍ ദേഷ്യപ്പെടുന്നു. ബിഷ്‌നോയിയെ പുറത്തിരുത്തി ആര്‍ അശ്വിനെ ഇന്ത്യ കൊണ്ടുവന്നതിലൂടെത്തന്നെ ടീമിനുള്ളിലെ ആശയക്കുഴപ്പം വ്യക്തമാവുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് തിരിച്ചറിവുണ്ടാക്കുന്ന വലിയ പാഠമാണിത്'- അക്തര്‍ പറഞ്ഞു.

പൊതുവേ രോഹിത് അധികം ചൂടാകാത്ത ക്യാപ്റ്റനാണ്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ യുവതാരം അര്‍ഷദീപ് സിങ് പറയുന്നതുപോലും വകവെക്കാതെ രോഹിത് പോകുന്നത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. വലിയ സമ്മര്‍ദ്ദം ഇപ്പോള്‍ രോഹിത്തിനുണ്ട്. താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

2

ഏഷ്യാ കപ്പില്‍ വലിയ ശക്തികളായെത്തിയ ഇന്ത്യ എതിരാളികളില്ലാതെ അനായാസം കപ്പടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ശ്രീലങ്ക ഇന്ത്യക്ക് ഒരു തരത്തിലും ഭീഷണിയാകില്ലെന്നാണ് കരുതിയതെങ്കിലും ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് അവര്‍ വിറപ്പിച്ചിരിക്കുകയാണ്. പേരുകേട്ട താരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ആര്‍ക്കും സ്ഥിരതയില്ല. ഇത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നു.

3

ടി20 ലോകകപ്പിന് മുമ്പ് ഇത്തരമൊരു തിരിച്ചടി ഇന്ത്യ നേരിട്ടത് ചിലപ്പോള്‍ ഗുണം ചെയ്‌തേക്കുമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യക്ക് മികച്ച ടീം കരുത്തുണ്ട്. എന്നാല്‍ നന്നായി കളിച്ചില്ലെന്നതാണ് വസ്തുത. എല്ലാ ഉയര്‍ച്ചക്ക് ശേഷവും ഒരു താഴ്ച്ചയുണ്ട്. ഇന്ത്യയുടെ ഈ വീഴ്ച ചിലപ്പോള്‍ ടി20 ലോകകപ്പില്‍ സഹായിച്ചേക്കും. ഇന്ത്യ ഈ തതോല്‍വികളില്‍ തളരുകയല്ല വേണ്ടത്. ഈ തെറ്റുകളില്‍ നിന്ന് പഠിക്കണം. രോഹിത് ശര്‍മ തന്റെ ക്യാപ്റ്റന്‍സിയുടെ മൂര്‍ച്ച കൂട്ടേണ്ടതായുണ്ട്'-അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

4

അക്തറിന്റെ വിലയിരുത്തല്‍ ഏറെക്കുറെ ശരിയാണെന്ന് പറയാം. ടി20 ലോകകപ്പിലേക്ക് രണ്ട് മാസമാണ് ദൂരം. ഇതിന് മുന്നോടിയായി ഇന്ത്യക്ക് കരുത്തും ദൗര്‍ബല്യവും കൃത്യമായി തിരിച്ചറിയാന്‍ ഏഷ്യാ കപ്പിലൂടെ സാധിച്ചു. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് ഇന്ത്യക്ക് ലോകകപ്പില്‍ നടത്താനാവുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Wednesday, September 7, 2022, 16:41 [IST]
Other articles published on Sep 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+