Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യ തോറ്റത് നന്നായി!, ടി20 ലോകകപ്പിന് മുമ്പ് എവിടെ മാറണം?, മൂന്ന് കാര്യങ്ങള്‍

1

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. വമ്പന്‍ താരനിരയുമായെത്തിയ ഇന്ത്യക്ക് ഫൈനല്‍ കാണാതെ മടങ്ങേണ്ടി വന്നു. പാകിസ്താനോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യ ശ്രീലങ്കയോട് ആറ് വിക്കറ്റിനുമാണ് നാണംകെട്ടത്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങിയ വമ്പന്മാരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നിട്ടും ഫൈനല്‍ കാണാനായില്ല.

ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പറയാമെങ്കിലും ഇത് വെറും ന്യായീകരണം മാത്രം. ഇന്ത്യക്ക് നിരവധി പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. തന്ത്രങ്ങളിലും പദ്ധതികളിലുമെല്ലാം പാളിച്ച സംഭവിച്ചു. ഇന്ത്യയുടെ ഏഷ്യാ കപ്പിലെ തോല്‍വി ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനും നാണക്കേടുണ്ടാക്കുന്നതാണെങ്കിലും മറ്റൊരു തരത്തില്‍ ടീമിനത് ഗുണം ചെയ്യുന്നതാണ്.

ടി20 ലോകകപ്പിന് മുമ്പ് ടീമിന് എവിടെയൊക്കെ മാറ്റം വേണമെന്ന് മനസിലാക്കാനും മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലെ പ്രകടനം വിലയിരുത്തി ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ എവിടെയൊക്കെയാണ് മാറ്റം വരുത്തേണ്ടതെന്ന് പരിശോധിക്കാം.

മുഹമ്മദ് ഷമി പേസ് നിരയിലെത്തണം

മുഹമ്മദ് ഷമി പേസ് നിരയിലെത്തണം

ഇന്ത്യയുടെ പേസ് നിരയിലേക്ക് മുഹമ്മദ് ഷമി എത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന് ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയതാണ്. ജസ്പ്രീത് ബുംറ മടങ്ങിയെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെ പേസ് നിരയില്‍ പരിഗണിക്കുന്നതാവും കൂടുതല്‍ നന്നാവുക.

2

നാല് പേസര്‍മാരെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കാന്‍ സാധ്യതയില്ല. ഹര്‍ദിക് പാണ്ഡ്യയുള്ളതിനാല്‍ ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രം പരിഗണിക്കാനാണ് സാധ്യത. ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ് എന്നിവര്‍ അവസരം കാത്ത് ടീമില്‍ തുടരുന്നതാണ് നല്ലത്. ഹര്‍ഷല്‍ പട്ടേല്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള പേസറാണ്. എന്നാല്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ്. അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കേണ്ടതിനാല്‍ ഇന്ത്യ ഷമിയെ പരിഗണിക്കുന്നതാവും ഗുണം ചെയ്യുക.

IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

 സഞ്ജു സാംസണെ മധ്യനിരയില്‍ കളിപ്പിക്കാം

സഞ്ജു സാംസണെ മധ്യനിരയില്‍ കളിപ്പിക്കാം

ബാക്കപ്പ് താരങ്ങളിലൊരാളായി ഇന്ത്യ സഞ്ജു സാംസണെ പരിഗണിക്കണം. സഞ്ജുവിനെപ്പോലൊരു താരം ഇന്ത്യക്കിപ്പോള്‍ അത്യാവശ്യമാണ്. ഈ വര്‍ഷം ലഭിച്ച അവസരങ്ങളെ മുതലാക്കാന്‍ സഞ്ജുവിനായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതായുണ്ട്. മധ്യനിരയില്‍ ഇന്ത്യക്ക് അതിവേഗം റണ്‍സുയര്‍ത്താന്‍ താരത്തെ വേണം. സൂര്യകുമാര്‍ യാദവിന് മാറി നില്‍ക്കേണ്ടി വന്നാല്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരം സഞ്ജുവാണ്. ഫോമിലേക്കെത്തിയാല്‍ വലിയ ഷോട്ടുകള്‍ കളിച്ച് റണ്‍സുയര്‍ത്തും.

4

സഞ്ജുവിന്റെ ബാക്ഫൂട്ട് ഷോട്ടുകള്‍ വളരെ മികച്ചതാണ്. കളിക്കാന്‍ പ്രയാസമുള്ള ബാക് ഫൂട്ട് ഷോട്ടുകള്‍ സഞ്ജുവിന് അനായാസമായി വഴങ്ങും. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ഇന്ത്യക്ക് സഞ്ജു ഗുണം ചെയ്യുമെന്ന് തന്നെ വേണം വിലയിരുത്താന്‍. സഞ്ജുവിന്റെ പ്രതിഭ രാഹുല്‍ ദ്രാവിഡിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ സഞ്ജുവിന് വിളിയെത്താനുള്ള സാധ്യത കൂടുതല്‍.

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ഇഷാന്‍ കിഷന് അവസരം നല്‍കണം

ഇഷാന്‍ കിഷന് അവസരം നല്‍കണം

ഇഷാന്‍ കിഷനെ ഇന്ത്യ ഫോമിലേക്കെത്തിക്കേണ്ടത് ഇന്ത്യയുടെ ആവിശ്യമായി മാറിയിരിക്കുകയാണ്. ഇഷാന്‍ കിഷന്‍ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവുണ്ട്. റിഷഭ് പന്ത് മോശം ഫോമിലാകുമ്പോഴും ഇന്ത്യ താരത്തെ പരിഗണിക്കാന്‍ നിര്‍ബന്ധിതരാവുന്നത് ഇതുകൊണ്ടാണ്. ഇന്ത്യ ഇഷാന്‍ കിഷന് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ട് വരേണ്ടത് നിലവിലെ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Friday, September 9, 2022, 11:55 [IST]
Other articles published on Sep 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+