Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യക്ക് മുന്‍തൂക്കം അക്കാര്യത്തില്‍, രോഹിത്താണ് തുറുപ്പുചീട്ട്!,- യൂനിസ് ഖാന്‍

1

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 28ന് ദുബായിലാണ് ചിരവൈരി പോരാട്ടം. അവസാന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്താന്‍ പാകിസ്താനായിരുന്നു. ഇതിന് കണക്കുവീട്ടാനുറച്ചാണ് ഇന്ത്യയുടെ വരവ്. 9 തവണ ടി20യില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 7 തവണ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ട് തവണയാണ് പാകിസ്താന് ജയിക്കാനായത്. ഇത്തവണ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആരാവും ജയിക്കുകയെന്നത് കാത്തിരുന്ന് കാണാം.

പല പ്രമുഖരും തങ്ങളുടെ വിലയിരുത്തലുകളും പ്രവചനങ്ങളും ഇതിനോടകം നടത്തിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ കൂടുതലാളുകളും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു. ഇപ്പോഴിതാ മുന്‍ പാക് നായകനും ഇതിഹാസവുമായ യൂനിസ് ഖാന്‍ പാകിസ്താനെതിരേ ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നത് എവിടെയാണെന്നത് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. അത് ക്യാപ്റ്റന്‍സിയിലാണെന്നാണ് യൂനിസ് ഖാന്‍ പറയുന്നത്.

1

ബാബറിനെക്കാളും നായകനെന്ന നിലയില്‍ മികച്ച് നില്‍ക്കുന്നത് രോഹിത് ശര്‍മയാണെന്നും ഇതാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നതെന്നുമാണ് യൂനിസ് ഖാന്റെ വിലയിരുത്തല്‍. ഇന്ത്യ അവസാന ടി20 ലോകകപ്പില്‍ പാകിസ്താനോട് തോറ്റപ്പോള്‍ ക്യാപ്റ്റനായി ഉണ്ടായിരുന്നത് വിരാട് കോലിയാണ്. എന്നാല്‍ ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.

'രോഹിതും ബാബറും മികച്ച പ്രകടനത്തിലൂടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത് എങ്ങനെയെന്ന് നമുക്കറിയാം. അത് എത്രമാത്രം ടീമിന് പ്രധാനപ്പെട്ടതാണെന്നും നമുക്കറിയാം. എന്നാല്‍ ക്യാപ്റ്റന്‍സി പരിഗണിക്കുമ്പോള്‍ രോഹിത്തിന് ബാബറിനെക്കാളും അല്‍പ്പം മുന്‍തൂക്കമുണ്ട്. ദീര്‍ഘനാളുകളായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള സീനിയര്‍ താരമാണ് രോഹിത്. മികച്ച പല നായകന്മാര്‍ക്ക് കീഴിലും കളിച്ചു. അത് രോഹിത്തിനെ നല്ല ക്യാപ്റ്റനായി രൂപപ്പെടുത്തിയെടുക്കുന്നതിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്'-യൂനിസ് ഖാന്‍ പറഞ്ഞു.

ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

2

ക്യാപ്റ്റനെന്ന നിലയില്‍ ബാബറിനെക്കാളും മികച്ച റെക്കോഡും അനുഭവസമ്പത്തും രോഹിത്തിനുണ്ട്. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത്. വിരാട് കോലിയില്‍ നിന്ന് ഇന്ത്യയുടെ സ്ഥിരം നായകനായി മാറിയ ശേഷം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. കളത്തില്‍ ആക്രമണോത്സതകയുള്ള നായകനല്ലെങ്കിലും എതിരാളികളുടെ ദൗര്‍ബല്യം മനസിലാക്കി കുരുക്കാന്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് സാധിക്കും.

3

രോഹിത്തിന്റെ നായകനെന്ന നിലയിലെ തന്ത്രങ്ങളും ഇന്ത്യയെ ഏഷ്യാ കപ്പില്‍ സഹായിക്കും. രോഹിത് നായകനായ ശേഷം കളിക്കുന്ന വലിയ പരമ്പരയാണിത്. 2018ലെ ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയതും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് തോല്‍ക്കുമ്പോള്‍ അന്ന് പരിക്കും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളും ഇന്ത്യയെ അലട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കരുത്തുറ്റ താരങ്ങളാല്‍ സമ്പന്നമായ നിരയാണ്.

ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

4

വിരാട് കോലിയുടെ ഫോമിനെക്കുറിച്ചും യൂനിസ് ഖാന്‍ പറഞ്ഞു. 3 വര്‍ഷത്തോളമായി മോശം ഫോമിലുള്ള കോലിക്ക് ഏഷ്യാ കപ്പില്‍ തിളങ്ങാനാവാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നുറപ്പ്. 'നിരവധി സൂപ്പര്‍ താരങ്ങള്‍ കരിയറില്‍ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. മികച്ച പ്രകടനം നടത്താനാവാതെയും റണ്‍സ് നേടാനാവാതെയും പ്രയാസപ്പെട്ടിട്ടുണ്ട്. ഇത് അവന്റെ അവസാന മത്സരമാണെന്ന് പോലും എല്ലാവര്‍ക്കും തോന്നിപ്പോകും. ഞാനും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോയതാണ്. ഞാനന്ന് ചെയ്തത് ലളിതമായ കാര്യമാണ്.

5

അടിസ്ഥാന കാര്യങ്ങളിലേക്ക് തിരിച്ചുപോവുക. വിരാട് മുന്നിലുള്ള സംസാരങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നാണ് കരുതുന്നത്. തന്റെ അടിസ്ഥാനത്തിലേക്ക് തിരിച്ചുപോവുകയും സാഹചര്യത്തിനനുസരിച്ച് കളിക്കുകയുമാണ് വേണ്ടത്. ടീമിനുവേണ്ടി കളിക്കുക. ബാക്കിയുള്ള ശക്തി ഉപയോഗിച്ച് തനിക്കായും കളിക്കുക. അവന്റെ ചിന്തകള്‍ക്ക് ഏകാഗ്രത വരേണ്ടതായുണ്ട്. ഇപ്പോഴുള്ള അവസ്ഥയിലേക്ക് നോക്കുക. പിന്നോട്ടുള്ളത് വിട്ടുകളഞ്ഞ് ടീമിനായി പോരാടുക'-യൂനിസ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 26, 2022, 17:30 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+