Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: കോലി ഓപ്പണറാവുമോ?, നിര്‍ണ്ണായക സൂചനയുമായി രോഹിത്, തയ്യാറെന്ന് ബാബര്‍

1

ദുബായ്: ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് രണ്ട് ടീമിന്റെയും നായകന്മാര്‍ മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. വാചകമടിക്കാനില്ലെന്നും പ്രകടനംകൊണ്ട് തെളിയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാക് നായകന്‍ ബാബര്‍ അസം പറഞ്ഞപ്പോള്‍ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഇന്ത്യ വരുന്നതെന്നതാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. രണ്ട് പേരും ടീമിന്റെ പ്ലേയിങ് 11 പുറത്തുവിടാന്‍ തയ്യാറായില്ല.

ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരം വിലയിരുത്തിയാലും ടീമിനെ നിശ്ചയിക്കുകയെന്ന നിലപാടാണ് രണ്ട് നായകന്മാരും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്ലേയിങ് 11ക്കുറിച്ചുള്ള ചോദ്യത്തോട് രോഹിത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഞങ്ങള്‍ പ്ലേയിങ് 11 തീരുമാനിച്ചിട്ടില്ല. ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കുന്ന പിച്ചില്‍ തന്നെയാണ് നാളത്തെ മത്സരവും നടക്കുന്നത്. എങ്ങനെയാണ് ഈ മത്സരം പോകുന്നതെന്ന് പരിശോധിക്കേണ്ടതായുണ്ട്. ഇതിനനുസരിച്ചാവും പ്ലേയിങ് 11 തീരുമാനിക്കുക.

1

ടീം കോമ്പിനേഷനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യ പരിശീലകനാണ് അത് തീരുമാനിക്കുന്നതെന്നാണ് രോഹിത് പറഞ്ഞത്. ഓപ്പണിങ്ങില്‍ മാറ്റം ഉണ്ടാവുമോയെന്ന ചോദ്യത്തിന് സാഹചര്യത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയാണ് രോഹിത് ചൂണ്ടിക്കാട്ടിയത്. കെ എല്‍ രാഹുല്‍ മോശം ഫോമിലുള്ളതിനാല്‍ വിരാട് കോലി രോഹിത്തിനൊപ്പം ഓപ്പണറാവുമെന്ന അഭ്യൂഹത്തോട് വ്യക്തമായി പ്രതികരിക്കാന്‍ രോഹിത് തയ്യാറായില്ല.

വിരാട് കോലി നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും ഒരു മാസത്തെ വിശ്രമത്തിന് ശേഷം പുതുമയോടെയാണ് കോലി വരുന്നതെന്നും വലിയ മാറ്റങ്ങള്‍ കോലി ബാറ്റിങ്ങില്‍ വരുത്തിയിട്ടില്ലെന്നും രോഹിത് പറഞ്ഞു. താരങ്ങള്‍ക്ക് പ്രത്യേക തന്ത്രങ്ങളില്ലെന്നും ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യുന്നതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

Asia Cup 2022: ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിന്?, ടോപ് ഫൈവിനെ പരിശോധിക്കാം

2

അതേ സമയം അധികം സംസാരിക്കുന്നതില്‍ കാര്യമില്ലെന്നും കളത്തില്‍ പ്രകടനം നടത്തി തെളിയിക്കാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞത്. എല്ലാ മത്സരങ്ങളും ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. നായകനെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് ടീമിനെ എത്തിക്കേണ്ടത് തന്റെ ചുമതലയാണെന്നും ബാബര്‍ പറഞ്ഞു. ഇന്ത്യ-പാക് പോരാട്ടം കാണാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ആരാധകരെ നിരാശരാക്കാതെ മികച്ച പ്രകടനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു,

3

ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം തിരിച്ചടിയാണെന്നും ബാബര്‍ തുറന്ന് പറഞ്ഞു. 'പരിക്ക് മത്സരത്തിന്റെ ഭാഗമായിട്ടുള്ളതാണ്. അതിനെ അംഗീകരിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടത്. സ്ഥിരതയോടെ കളിക്കുന്ന യുവ ബൗളര്‍മാരില്‍ വിശ്വാസമുണ്ട്. 100 ശതമാനവും പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഷഹീന്‍ ലോകത്തിലെ മികച്ച ബൗളര്‍മാരിലൊരാളാണ്. അവന്റെ ആക്രമണോത്സകത പ്രധാനപ്പെട്ടതാണ്. ബൗളിങ് നിരയെ നയിക്കേണ്ടത് അവനായിരുന്നു. അതുകൊണ്ട് തന്നെ അവനെ ഞങ്ങള്‍ മിസ് ചെയ്യുന്നു'-ബാബര്‍ പറഞ്ഞു.

ഏഷ്യാ കപ്പ് ടീമിലുണ്ട്, പക്ഷെ ഇവര്‍ ടി20 ലോകകപ്പ് കളിക്കില്ല!, ഇന്ത്യയുടെ മൂന്ന് പേര്‍

4

വിരാട് കോലിയുടെ ഫോമിനെക്കുറിച്ചും ബാബര്‍ പ്രതികരിച്ചു. 'വിരാട് ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. അതുകൊണ്ട് തന്നെ അവനെതിരേ മത്സരിക്കുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് ഒരുങ്ങും. ഉയര്‍ച്ചയും താഴ്ച്ചയും ജീവിതത്തിന്റെ ഭാഗമാണ്. എങ്ങനെയാണ് ഒരു താരം അതിനെ നേരിടുന്നതെന്നതാണ് പ്രധാനപ്പെട്ടത്. നിങ്ങളുടെ കളിയില്‍ എത്രമാത്രം വിശ്വാസം അര്‍പ്പിക്കുന്നു എന്നതിലാണ് കാര്യം'-ബാബര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 27, 2022, 18:27 [IST]
Other articles published on Aug 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+