Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ x പാക് പോരില്‍ ആരു നേടും? ഗൂഗിളിന്റെ വമ്പന്‍ പ്രവചനം!

ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിന്റെ ലഹരിയിലാണ് ക്രിക്കറ്റ് ലോകം. എല്ലായിടത്തും ഇതേക്കുറിച്ചുള്ള ചൂടിയേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഞായറാഴ്ച രാത്രി 7.30നു ദുബായിലാണ് ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ ആസമാണ്.

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യയും പാകിസ്താനും ഇതുവരെ ഏറ്റുമുട്ടിയത് ഒമ്പതു തവണ മാത്രമാണ്. ഇതില്‍ ഏഴിലും വിജയം ഇന്ത്യക്കായിരുരുന്നു. രണ്ടു കളികളില്‍ പാകിസ്താനും വിജയം കൊയ്തു.

1

തുടര്‍ച്ചയായ രണ്ടാമത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റിലാണ് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഇടം പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ തന്നെ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇരുടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നും ഇന്ത്യയും പാകിസ്താനും ആദ്യ മല്‍സരം കളിച്ചത് നേര്‍ക്കുനേര്‍ ആയിരുന്നു.

2

ദുബായില്‍ നടന്ന അന്നത്തെ പോരാട്ടത്തില്‍ ഇന്ത്യയെ പാകിസ്താന്‍ സ്തബ്ധരാക്കിയിരുന്നു. ബാബര്‍ ആസം നയിച്ച പാക് പട പത്തു വിക്കറ്റിനു വിരാട് കോലിയുടെ ഇന്ത്യയെ വാരിക്കളയുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയമായിരുന്നു ഇത്.

ASIA CUP: ചിരവൈരി പോരാട്ടം, ഇന്ത്യ x പാകിസ്താന്‍, പ്രിവ്യൂ, സാധ്യതാ 11, എല്ലാം അറിയാം

3

ഈ ഏഷ്യാ കപ്പില്‍ ആറു ടീമുകളാണ് കിരീടമോഹവുമായി ഇറങ്ങുന്നത്. മൂന്നു വീതം ടീമുകളെ രണ്ടു ഗ്രൂപ്പുകളിലായി വേര്‍തിരിച്ചിരിക്കുകയാണ്. ആറു ടീമുകളില്‍ അഞ്ചെണ്ണം ഐസിസിയുടെ ഫുള്‍ടൈം മെമ്പര്‍മാരാണ്. ശേഷിച്ച ഒരു ടീം ക്വാളിഫയര്‍ കളിച്ച് ടൂര്‍ണമെന്റിനു ടിക്കറ്റെടുക്കുകയായിരുന്നു.

4

ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിലെ മൂന്നാമത്തെ ടീം യോഗ്യതാ മല്‍സരം കളിച്ചെത്തിയ ഹോങ്കോങാണ്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ പോയിന്റ് നിലയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ ഫൈനലും കളിക്കും.

ASIA CUP: ഇന്ത്യക്ക് എളുപ്പമാവില്ല, പാക് നിര മുട്ടിടിപ്പിക്കും, മൂന്ന് കാര്യങ്ങള്‍ വലിയ ഭീഷണി

5

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തിലെ വിജയികള്‍ ആരായിരിക്കുമെന്നുള്ളതിനെക്കുറിച്ച് പല മുന്‍ താരങ്ങളുടെയും പ്രവചനം ഇതിനകം വന്നു കഴിഞ്ഞു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഗൂഗിള്‍. വിജയസാധ്യതയുടെ അടിസ്ഥാനത്തിലാണിത്.
കളിയില്‍ 68 ശതമാനവും വിജയസാധ്യത ഇന്ത്യക്കു തന്നെയാണെന്നാണ് ഗൂഗിളിന്റെ പ്രവചനം. പാകിസ്താന്റെ വിജയസാധ്യത 32 ശതമാനണെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ചില മുന്‍ താരങ്ങളും ഗ്ലാമര്‍ പോരാട്ടത്തില്‍ മുന്‍തൂക്കം ഇന്ത്യക്കാണെന്നു പ്രവചിച്ചിരുന്നു.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

 പാകിസ്താന്‍ ടീം

പാകിസ്താന്‍ ടീം

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍) ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷാനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍.

Story first published: Friday, August 26, 2022, 19:19 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+