For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഹോങ്കോങ് അത്ര കുഞ്ഞന്‍മാരല്ല! അന്നു ഞങ്ങളെ വിറപ്പിച്ചവരെന്നു അശ്വിന്‍

ബുധനാഴ്ചയാണ് മല്‍സരം

ഏഷ്യാ കപ്പില്‍ ഗ്രൂപ്പിലെ രണ്ടാമത്തെ എതിരാളികളായ ഹോങ്കോങിനെതിരായ മല്‍സരത്തിലെ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നു പറഞ്ഞത് ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ചിരവൈരികളായ പാകിസ്താനെക്കൂടാതെ ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്നാമത്തെ ടീമാണ് ഹോങ്കോങ്.

1

ക്വാളിഫയര്‍ കടമ്പ കടന്നാണ് ഹോങ്കോങ് ഇത്തവണ ടൂര്‍ണമെന്റിനു യോഗ്യത നേടിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഹോങ്കോങ് ഏഷ്യാ കപ്പില്‍ മാറ്റുരയ്ക്കുന്നത്. 2018ലെ അവസാനത്തെ ടൂര്‍ണമെന്റിലും അവര്‍ പങ്കെടുത്തിരുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഹോങ്കോങുമായുള്ള മല്‍സരത്തെക്കുറിച്ച് അശ്വിന്‍ വിശകലനം നടത്തിയത്. ബുധനാഴ്ചയാണ് ദുബായില്‍ വച്ച് ഇന്ത്യയും ഹോങ്കോങും ഏറ്റുമുട്ടുന്നത്.

2

2018ല്‍ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലും ഇന്ത്യയും ഹോങ്കോങും ഒരേ ഗ്രൂപ്പില്‍ തന്നെയായിരുന്നു. അന്നു 26 റണ്‍സിന്റെ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഇത്തവണയും അവരില്‍ നിന്നും ശക്തമായ വെല്ലുവിളി ഇന്ത്യ പ്രതീക്ഷിക്കുന്നതായും അവരെ നിസാരരായി കാണുന്നില്ലെന്നും ആര്‍ അശ്വിന്‍ പറഞ്ഞു. ഏഷ്യാ കപ്പിന്റെ ക്വാളിഫയറില്‍ അഫ്ഗാന്‍ ഓഫ് സ്പിന്നര്‍ എഹ്‌സാന്‍ ഖാന്റെ പ്രകടനത്തെയും അദ്ദേഹം പുകഴ്ത്തി.

3

ഞങ്ങള്‍ ഹോങ്കോങിനെ നിസാരരായി കാണുന്നില്ല. കാരണം അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഞങ്ങള്‍ക്കെതിരേ അവര്‍ ഗംഭീര പോരാട്ടമായിരുന്നു കാഴ്ചവച്ചത്. എഹ്‌സാന്‍ ഖാന്‍ വളരെ മികച്ച ഓഫ് സ്പിന്നറാണെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

Asia Cup 2022: രോഹിത്തോ, ബാബറോ? കൂടുതല്‍ റണ്‍സെടുക്കുക ആരാവും? പ്രവചിച്ച് മുന്‍ താരം

4

ഐസിസിയുടെ ഫുള്‍ ടൈം മെമ്പര്‍മാരായ ടീമുകള്‍ക്കെതിരേ കളിച്ചപ്പോഴെല്ലാം ഇംപാക്ടുണ്ടാക്കുന്ന പ്രകടനങ്ങളാണ് എഹ്‌സാന്‍ ഖാന്‍ കാഴ്ചവച്ചിട്ടുള്ളത്. അവസാനമായി ഇന്ത്യക്കെതിരേ കളിച്ചപ്പോള്‍ എംഎസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയവരുടെ വിക്കറ്റുകള്‍ എഹ്‌സാന്‍ നേടിയിരുന്നതായും അശ്വിന്‍ നിരീക്ഷിച്ചു.
ഇത്തവണത്തെ ഏഷ്യാ കപ്പ് ക്വാളിഫയറില്‍ എഹ്‌സാന്‍ ഉജ്ജ്വലമായി പന്തെറിഞ്ഞിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും താരം കൊയ്തത് ഒമ്പതു വിക്കറ്റുകളാണ്. 6.75 എന്ന മികച്ച ഇക്കോണമി റേറ്റ് കാത്തുസൂക്ഷിക്കാനും എഹ്‌സാനു സാധിച്ചിരുന്നു.

5

അഫ്ഗാനിസ്താന്‍ ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ശ്രദ്ധിക്കേണ്ട ടീമാണെന്നു ആര്‍ അശ്വിന്‍ വ്യക്തമാക്കി. ഇത്തവണ എല്ലാവരും ഭയക്കേണ്ട ടീമാണ് അഫ്ഗാനിസ്താന്‍. ഇവിടുത്ത കഠിനമായ ചൂടും പിച്ചുകളുമെല്ലാം അഫ്ഗാനു അനുകൂല ഘടകങ്ങളാണ്. അഫ്ഗാനിസ്താന്‍ ഗ്രൂപ്പുഘട്ടം കടന്ന് സൂപ്പര്‍ ഫോറിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷെ അവര്‍ കൂടുതല്‍ മല്‍സരങ്ങളും കളിക്കുന്നത് ഷാര്‍ജയിലാണെന്നും ആര്‍ അശ്വിന്‍ വ്യക്തമാക്കി.

6

ടോപ്പ് ഫോര്‍ സ്ഥാനത്തിനു വേണ്ടി വളരെ കടുത്ത പോരാട്ടം തന്നെയായിരിക്കും നടക്കുകയെന്നാണ് ഞാന്‍ കരുതുന്നത്. അഫ്ഗാന്റെ ബാറ്റര്‍മാര്‍ക്കു മതിയായ സ്‌കോര്‍ കുറിക്കാനായാല്‍ ബാക്കിയുള്ള കാര്യങ്ങള്‍ അവരുടെ സ്പിന്നര്‍മാര്‍ നോക്കിക്കോളുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Asia Cup 2022: പുറത്തിരുത്തി ഇന്ത്യ അവന്റെ വര്‍ഷങ്ങള്‍ പാഴാക്കി! തുറന്നടിച്ച് പാക് കോച്ച്

7

അഫ്ഗാനിസ്താന്‍ മിന്നുന്ന ജയത്തോടെ തന്നെ ടൂര്‍ണമെന്റിലെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ദുബായില്‍ നടന്ന ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ വിജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. ഇതോടെ സൂപ്പര്‍ ഫോറിലേക്കു അവര്‍ ആദ്യ ചുവടും വച്ചിരിക്കുകയാണ്. അടുത്ത മല്‍സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി അഫ്ഗാന്‍ സൂപ്പര്‍ ഫോറിലെത്തും.
ലങ്കയ്‌ക്കെതിരേ അനായാസമാണ് മുഹമ്മദ് നബി നയിച്ച അഫ്ഗാന്‍ ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലങ്ക രണ്ടു ബോള്‍ ബാക്കിനില്‍ക്കെ 105 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഭാനുക രാജപക്‌സയും (38) ചാമിക കരുണരത്‌നെയുമാണ് (31) പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ വെറും 10.1 ഓവറില്‍ രണ്ടു വിക്കറ്റിനു അഫ്ഗാന്‍ ലക്ഷ്യത്തിലെത്തി. റഹ്മാനുള്ള ഗുര്‍ബാസ് (18 ബോളില്‍ 40), ഹസ്‌റത്തുള്ള സസായ് (37*) എന്നിവരുടെ വെടിക്കെട്ടാണ് അഫ്ഗാനെ അതിവേഗം ലക്ഷ്യത്തിലെത്തിച്ചത്.

Story first published: Sunday, August 28, 2022, 18:19 [IST]
Other articles published on Aug 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+