Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: രോഹിത്തോ, ബാബറോ? കൂടുതല്‍ റണ്‍സെടുക്കുക ആരാവും? പ്രവചിച്ച് മുന്‍ താരം

ഏഷ്യാ കപ്പില്‍ ഏറ്റവുമധികം കിരീടസാധ്യതയുള്ള രണ്ടു ടീമുകളുടെ ക്യാപ്റ്റന്‍മാരാണ് ഇന്ത്യയുടെ രോഹിത് ശര്‍മയും പാകിസ്താന്റെ ബാബര്‍ ആസവും. തകര്‍പ്പന്‍ ബാറ്റര്‍മാര്‍ കൂടിയായ ഇരുവരും വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ളവര്‍ കൂടിയാണ്. ടി20 ഫോര്‍മാറ്റില്‍ നാലു സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട താരം കൂടിയാണ് ഹിറ്റ്മാന്‍. ബാബറും മോശമല്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ നിരയാണ് അദ്ദേഹത്തിന്റെ സ്ഥാനം.

1

ഈ രണ്ടു ക്യാപ്റ്റന്‍മാരില്‍ ഇത്തവണത്തെ ഏഷ്യാ കപ്പില്‍ കൂടുതല്‍ റണ്ണെടുക്കുക ആരായിരിക്കും? ആരാധകരെ സംബന്ധിച്ച് കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്. ഇതേക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഞായറാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം.

2

ഏഷ്യാ കപ്പില്‍ ഇത്തവണ രോഹിത് ശര്‍മയേക്കാള്‍ റണ്ണെടുക്കുക ബാബര്‍ ആസമായിരിക്കുമെന്നാണ് വസീം ജാഫര്‍ പ്രവചിച്ചിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂര്‍ണമെന്റില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കുന്ന റണ്‍സ് നേടുക രോഹിത് ശര്‍മയായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ കൂടുതല്‍ റണ്‍സെടുക്കുന്ന ക്യാപ്റ്റന്‍ ബാബറായിരിക്കുമെന്നും ജാഫര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരന്‍ ബാബറായിരുന്നു. നിലവില്‍ ഐസിസി റാങ്കിങില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ് താരം.

Asia Cup 2022: ഡിക്കെ, ഹൂഡ പുറത്ത്! പകരം അവന്‍ മതി, ഇന്ത്യന്‍ ഇലവനുമായി മുന്‍ സെലക്ടര്‍

3

ഏഷ്യാ കപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള നാലാമത്തെ താരം കൂടിയാണ് രോഹിത് ശര്‍മ. ടൂര്‍ണമെന്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമുണ്ട്. 26 ഇന്നിങ്‌സുകളില്‍ നിന്നും രോഹിത്തിന്റെ സമ്പാദ്യം 883 റണ്‍സാണ്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം. സച്ചിനെ പിന്തള്ളി തലപ്പത്തേക്കു കയറാന്‍ ഹിറ്റ്മാനു വേണ്ടത് 89 റണ്‍സ് മാത്രമാണ്. ഈ ടൂര്‍ണമെന്റില്‍ സച്ചിനെ മറികടന്ന് രോഹിത് റെക്കോര്‍ഡ് തന്റെ പേരിലാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പടുന്നത്.

4

ബാബര്‍ ആസമിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഈ വര്‍ഷം അവിശ്വസനീയ ഫോമിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ റണ്‍സ് വാരിക്കൂട്ടി അദ്ദേഹം മുന്നേറുകയാണ്. ഈ വര്‍ഷം ഇതുവരെ 10 വൈറ്റ് ബോള്‍ മല്‍സരങ്ങളിലാണ് ബാബര്‍ കളിച്ചത്. ഇതില്‍ ഒന്നു മാത്രമായിരുന്നു ടി20. ശേഷിച്ച ഒമ്പതും ഏകദിനങ്ങളായിരുന്നു. ഇതില്‍ ഒമ്പതിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ പാക് നായകന്‍ നേടിയിട്ടുണ്ട്. അഞ്ചു ഫിഫ്റ്റികള്‍ ഏകദിനത്തിലും ഒന്നു ടി20യിലുമായിരുന്നു.

Asia Cup 2022: ഇന്ത്യ x പാക് പോരില്‍ ആരു നേടും? ഗൂഗിളിന്റെ വമ്പന്‍ പ്രവചനം!

5

പാകിസ്താന്റെ മുന്‍ ബാറ്റിങ് ഇതിഹാസവും നിലവിലെ ബാറ്റിങ് കോച്ചുമായ മുഹമ്മദ് യൂസുഫ് അടുത്തിടെ ബാബര്‍ ആസമിനെ വാനോളം പുകഴ്ത്തിയിരുന്നു. ലോകോത്തര ബാറ്ററെന്നായിരുന്നു ബാബറിനെക്കൊണ്ട് അദ്ദേഹം വിശേഷിപ്പിച്ചത്.

6

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബാബര്‍ കാഴ്ചവയ്ക്കുന്നത്. അദ്ദേഹമൊരു ലോകോത്തര ബാറ്ററാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. സമ്മര്‍ദ്ദഘട്ടത്തിലും ബാബര്‍ വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിലും നന്നായി കളിക്കുന്നവരാണ് വലിയ താരങ്ങള്‍. തന്റെ കഴിവിലും ശ്രദ്ധ പതിപ്പിക്കുകയെന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ച് എളുപ്പമല്ലെന്നും യൂസുഫ് അഭിപ്രായപ്പെട്ടിരുന്നു.

Story first published: Saturday, August 27, 2022, 15:04 [IST]
Other articles published on Aug 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+