
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. മുന്‍ ഇതിഹാസ താരം ഹര്‍ഭജന്‍ സിങിനു ശേഷം ഇന്ത്യക്കു ലഭിച്ച അടുത്ത ഇതിഹാസമെന്നു അശ്വിനെ തീര്‍ച്ചയായും വിശേഷിപ്പിക്കാം. പക്ഷെ ഒരുപാട് വര്‍ഷങ്ങള്‍ അദ്ദേഹത്തിനെ ഇന്ത്യ വെറും ടെസ്റ്റ് ബൗളറെന്ന നിലയിലേക്കു മാറ്റി നിര്‍ത്തിയിരുന്നു. ഈ തീരുമാനത്തെയാണ് മുഷ്താഖ് ചോദ്യം ചെയ്തിരിക്കുന്നത്.

2010ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് ആര്‍ അശ്വിന്‍. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായി അദ്ദേഹം വളരെ പെട്ടെന്നു മാറുകയും ചെയ്തു. മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യഘടകം കൂടിയായിരുന്നു അശ്വിന്‍. ടി20 ക്രിക്കറ്റില്‍ ആദ്യത്തെ ഓവര്‍ പോലും അദ്ദേഹത്തിനു നല്‍കി ധോണി പരീക്ഷണങ്ങള്‍ നടത്തുകയും അതു വിജയിക്കുകയും ചെയ്തിരുന്നു. 2017വരെ അശ്വിന്‍ ടീമിന്റെ നിര്‍ണായക താരമായി തുടര്‍ന്നിരുന്നു. പക്ഷെ അതിനു ശേഷം അദ്ദേഹത്തിന്റെ സമയം മോശമാവുകയായിരുന്നു.

എംഎസ് ധോണിക്കു പകരം വിരാട് കോലി ക്യാപറ്റന്‍സി ഏറ്റെടുത്തതോടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാം പുറത്തു പോവുകയും പകരം യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലേക്കു വരികയും ചെയ്തു. ജഡേജ പിന്നീട് ബാറ്റിങ് മെച്ചപ്പെടുത്തി ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ അശ്വിനു ടെസ്റ്റില്‍ മാത്രമായി ഒതുങ്ങേണ്ടി വരികയായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം 2021ലെ ടി20 ലോകകപ്പിലൂടെയാണ് അദ്ദേഹം വൈറ്റ് ബോള്‍ ടീമിലേക്കു തിരിച്ചുവിളക്കപ്പെട്ടത്. ടൂര്‍ണമെന്റില്‍ താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഇത്തവണത്തെ ഏഷ്യാ കപ്പിലും അശ്വിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിക്കുമോയെന്നത് സംശയമാണ്.
Asia Cup 2022: ഡിക്കെ, ഹൂഡ പുറത്ത്! പകരം അവന്‍ മതി, ഇന്ത്യന്‍ ഇലവനുമായി മുന്‍ സെലക്ടര്‍

ആര്‍ അശ്വിന്റെ കാര്യത്തില്‍ തനിക്കു സഹതാപമുണ്ടെന്നു സഖ്‌ലെയ്ന്‍ മുഷ്താഖ് പറഞ്ഞു. ഇന്ത്യയുമായുള്ള മല്‍സരത്തിനു മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശ്വിനെ എന്തുകൊണ്ടാണ് വൈറ്റ് ബോള്‍ ടീമില്‍ നിന്നും ഇന്ത്യ പുറത്താക്കിയതെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹത്തിന്റെ ഒരുപാട് വര്‍ഷങ്ങളാണ് ഇന്ത്യ പാഴാക്കിയത്.

ബാറ്റ് ചെയ്യാനും സാധിക്കുമെന്നതിനാല്‍ അശ്വിന്‍ ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്. രണ്ടു തരത്തിലുള്ള ക്രിക്കറ്റര്‍മാരാണുള്ളത്. ഇക്കണോമിക്കലായി ബൗള്‍ ചെയ്യുന്നവരും വിക്കറ്റെടുക്കാന്‍ സാധിക്കുന്നവരുമാണ് ഈ രണ്ടു വിഭാഗക്കാര്‍. അശ്വിനു ഈ രണ്ടു റോളും വഹിക്കാനാവുമെന്നു താന്‍ കരുതുന്നതായി മുഷ്താഖ് വിശദമാക്കി.
Asia Cup: ഷഹീന്‍ ഇല്ലെന്നു കരുതി സന്തോഷിക്കേണ്ട! ഇന്ത്യയെ തീര്‍ക്കാന്‍ 3 പേര്‍ മതി, മുന്നറിയിപ്പ്

അശ്വിനെ ഒഴിവാക്കുന്നത് ഇന്ത്യയോടും അദ്ദേഹത്തിനോടും ചെയ്യുന്ന അനീതിയാണ്. പക്ഷെ അദ്ദേഹത്തെ ടീമിലേക്കു തിരിച്ചുകൊണ്ടു വന്നത് കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടങ്ങിയവരുടെ നിര്‍ദേശ പ്രകാരമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ഇതു വളരെ നല്ല നീക്കം തന്നെയാണെന്നും സഖ്‌ലെയ്ന്‍ മുഷ്താഖ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ ആര്‍ അശ്വിന്‍ അകത്തും പുറത്തുമായി തുടരുകയായിരുന്നു. ഏഷ്യാ കപ്പില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമോയെന്ന കാര്യം പോലും നേരത്തേ സംശയമായിരുന്നു. എന്നാല്‍ താരത്തിന്റെ അനുഭവസമ്പത്തിനു സെലക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കുകയായിരുന്നു.
ഏഷ്യാ കപ്പില്‍ കളിക്കുകയും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്താല്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും അശ്വിന്‍ പരിഗണിക്കപ്പെടുമെന്നുറപ്പാണ്.


Click it and Unblock the Notifications