Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: സിംഹാസനം പിടിക്കാന്‍ സൂര്യ, ബാബറെ താഴെയിടാം! എങ്ങനെ എന്നറിയാം

ത്രസിപ്പിക്കുന്ന ബാറ്റിങിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് 360യെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവ്. ഏഷ്യാ കപ്പില്‍ ഹോങ്കോങുമായുള്ള കളിയിലെ ബാറ്റിങ് വെടിക്കെട്ടോടെ സൂപ്പര്‍ താരപദവിയിലേക്കും ഉയര്‍ന്നിരിക്കുകയാണ് സ്‌കൈ. 26 ബോളില്‍ പുറത്താവാതെ അദ്ദേഹം വാരിക്കൂട്ടിയത് 68 റണ്‍സായിരുന്നു. ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്.

1

ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനമാണ് സൂര്യയുടെ അടുത്ത ലക്ഷ്യം. നിലവില്‍ മൂന്നാംസ്ഥാനത്തുള്ള അദ്ദേഹം ഞായറാഴ്ചത്തെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഒന്നാംസ്ഥാനം കൈക്കലാക്കാമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് ഒന്നാം റാങ്കിന്റെ അവകാശി. ബാബറിനെ പിന്തള്ളി സൂര്യ ടി20യിലെ പുതിയ കിങാവുമെന്ന് ആരാധകരും ഉറച്ചു വിശ്വസിക്കുന്നു.

2

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി വെറും ഒരു വര്‍ഷം കൊണ്ടാണ് സൂര്യകുമാര്‍ യാദവ് ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററെന്ന സ്വപ്‌നനേട്ടത്തിന് തൊട്ടരികിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇംഗ്ലണ്ടുമായുള്ള ടി20യില്‍ കളിച്ചുകൊണ്ട് അദ്ദേഹം വരവറിയിച്ചത്. പിന്നീട് സൂര്യക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഈ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തില്‍ കന്നി ടി20 സെഞ്ച്വറിയും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരുന്നു.

യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

3

ഇന്ത്യക്കു വേണ്ടി സൂര്യകുമാര്‍ യാദവ് കളിച്ചിട്ടുള്ളത് 25 ടി20കളിലാണ്. ഇവയില്‍ 23 ഇന്നിങ്‌സുകളില്‍ നിന്നും 40 ശരാശരിയില്‍ 179 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെ താരം അടിച്ചെടുത്തത് 758 റണ്‍സാണ്.
ഒരു സെഞ്ച്വറിയോടൊപ്പം ഏഴു ഫഫ്റ്റി പ്ലസ് സ്‌കോറുകളും സൂര്യ ഇന്ത്യന്‍ കുപ്പായത്തില്‍ നേടിയിട്ടുണ്ട്. മറ്റൊരു വലിയ ഇന്നിങ്‌സ് അടുത്ത മല്‍സരത്തില്‍ കളിക്കാനായാല്‍ അദ്ദേഹം ടി20യിലെ പുതിയ നമ്പര്‍ വണ്ണായി മാറും.

T20 World Cup: റിഷഭോ, ഡിക്കെയോ? ഇന്ത്യ കളിപ്പിക്കേണ്ടത് ആരെയെന്നു ബ്രാഡ് ഹോഗ് പറയും

4

818 റേറ്റിങ് പോയിന്റോടെയാണ് ബാബര്‍ ആസം ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ തലപ്പത്തു നില്‍ക്കുന്നത്. പാകിസ്താന്റെ തന്നെ വിക്കറ്റ് കീപ്പറും ബാബറിന്റെ ഓപ്പണിങ് പങ്കാളിയുമായ മുഹമ്മദ് റിസ്വാനാണ് രണ്ടാം റാങ്കില്‍. അദ്ദേഹത്തിന്റെ റേറ്റിങ് പോയിന്റ് 796ഉം ആണ്. നേരിയ വ്യത്യാസത്തിലാണ് സൂര്യകുമാര്‍ യാദവ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. അദ്ദേഹത്തിനു 792 റേറ്റിങ് പോയിന്റുണ്ട്.

5

ബാബറും റിസ്വാനും അടുത്ത മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പാവുന്നതിനൊപ്പം ഞായറാഴ്ച സൂര്യ ഒരു വലിയ ഇന്നിങ്‌സ് കളിക്കുകയും ചെയ്താല്‍ അദ്ദേഹം പുതിയ നമ്പര്‍ വണ്ണായി മാറും. ഇനി ഞായറാഴ്ച അതു സംഭവിച്ചില്ലെങ്കിലും സൂപ്പര്‍ ഫോറിലെ തുടര്‍ന്നുള്ള കളികളിലും ഒന്നാം റാങ്ക് പിടിച്ചെടുക്കാന്‍ സൂര്യക്കു അവസരമുണ്ട്.

6

ഐസിസി റാങ്കിങെടുക്കുകയാണെങ്കില്‍ എല്ലായ്‌പ്പോഴും രണ്ടാമിന്നിങ്‌സില്‍ നേടുന്ന സ്‌കോറുക്കാണ് ഒരു ബാറ്റര്‍ക്കു കൂടുതല്‍ പോയിന്റ് ലഭിക്കുന്നത്. പക്ഷെ ഫിഫ്റ്റിക്കും സെഞ്ച്വറിക്കും അതിന്റേതായ മൂല്യമുണ്ടെന്നതില്‍ സംശയമില്ല. ഒരു താരം സ്വന്തം ടീമിനു വേണ്ടി വളരെ ബുദ്ധിമട്ടേറിയ സമയത്താണ് സ്‌കോര്‍ ചെയുന്നതെങ്കില്‍ അയാള്‍ക്കു കൂടുതല്‍ റേറ്റിങ് പോയിന്റ് ലഭിക്കും. ഒരു ഉയര്‍ന്ന സ്‌കോര്‍ പിറന്ന കളിയേക്കാള്‍ കുറഞ്ഞ സ്‌കോര്‍ കണ്ട മല്‍സരത്തിലാണ് ബാറ്റര്‍ക്കു കൂടുതല്‍ റേറ്റിങ് പോയിന്റ് കിട്ടുന്നത്. ഇതൊരു ശക്തരായ എതിരാളിക്കെതിരേയാണെങ്കില്‍ ബാറ്റര്‍ക്കു ബോണസ് പോയിന്റും ലഭിക്കും. അതു മാത്രമല്ല നോട്ടൗട്ടുകള്‍ക്കും ഒരു ബാറ്റര്‍ക്കു ബോണസ് പോയിന്റ് നല്‍കുന്നുണ്ട്.

Story first published: Friday, September 2, 2022, 13:54 [IST]
Other articles published on Sep 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+