യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരേ വെടിക്കെട്ട് പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ചവെച്ചത്. നാലാം നമ്പറില്‍ ഇറങ്ങിയ സൂര്യ 26 പന്തില്‍ 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് നേടിയത്. ഒരു പക്ഷെ സൂര്യകുമാറിന്റെ വെടിക്കെട്ട് പ്രകടനം ഇല്ലായിരുന്നെങ്കില്‍ മത്സരഫലം തന്നെ ചിലപ്പോള്‍ മാറുമായിരുന്നു. വിരാട് കോലിയെ ഒരു വശത്ത് കാഴ്ചക്കാരനാക്കി അവസാന ഓവറുകളില്‍ സൂര്യ കടന്നാക്രമിക്കുകയായിരുന്നു.
അവസാന ഓവറില്‍ നാല് സിക്‌സും ഒരു ഡബിളും ഉള്‍പ്പെടെ 26 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ആദ്യത്തെ മൂന്ന് പന്തും സൂര്യകുമാര്‍ സിക്‌സര്‍ പറത്തിയപ്പോള്‍ നാലാം പന്ത് ഡോട്ട് ബോളായി അഞ്ചാം പന്ത് സിക്‌സര്‍ പറത്തിയപ്പോള്‍ ആറാം ബോള്‍ ടൈമിങ് പിഴച്ച് രണ്ട് റണ്‍സിലൊതുങ്ങി. ഒരു ഘട്ടത്തില്‍ യുവരാജിനെപ്പോലെ ആറ് സിക്‌സര്‍ നേട്ടം സൂര്യകുമാറും നേടുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും ഭാഗ്യം തുണച്ചില്ല.

മത്സര ശേഷം വിരാട് കോലി ബിസിസി ഐയുടെ ട്വിറ്റര്‍ പേജില്‍ സൂര്യകുമാര്‍ യാദവിനെ അഭിമുഖം ചെയ്തിരുന്നു. യുവരാജിനെപ്പോലെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്താനാണോ ലക്ഷ്യമിട്ടതെന്ന വിരാട് കോലിയുടെ ചോദ്യത്തോട് സൂര്യകുമാര്‍ യാദവിന്റെ മറുപടി വൈറലായിരിക്കുകയാണ്. സൂര്യ അവസാന ഓവറില്‍ നീ 4 സിക്‌സര്‍ പറത്തി, നീ 6 സിക്‌സറുകളാണോ ലക്ഷ്യം വെച്ചത്, 6 സിക്‌സര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണോ ശ്രമിച്ചത്? എന്നായിരുന്നു കോലിയുടെ ചോദ്യം.
ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

താന്‍ അത് ആഗ്രഹിച്ചിരുന്നതായി സൂര്യ തുറന്ന് പറഞ്ഞു. ആറ് പന്തും സിക്‌സര്‍ നേടാന്‍ ഞാന്‍ എന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ യുവി പായെപ്പോലെ നേടാനായില്ല എന്നാണ് സൂര്യയുടെ മറുപടി. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാണ് യുവരാജിന്റ ആറ് സിക്‌സര്‍ പ്രകടനം. അതും സ്റ്റുവര്‍ട്ട് ബ്രോഡിനെപ്പോലൊരു സൂപ്പര്‍ ബൗളര്‍ക്കെതിരേ. ഇന്ത്യക്കാരില്‍ യുവരാജിന് ശേഷം ഈ നേട്ടത്തിലെത്താന്‍ മറ്റൊരു ഇന്ത്യക്കാരനുമായിട്ടില്ല.
അതത്രെ എളുപ്പമല്ലെന്ന് സൂര്യകുമാറിന് മറുപടി നല്‍കി കോലി പറഞ്ഞു. സൂര്യകുമാര്‍ യാദവും കോലിയും തമ്മിലുള്ള കൂട്ടുകെട്ടാണ് മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായത്. മോശം ഫോമിലായിരുന്ന കോലി ഫിഫ്റ്റിയോടെയാണ് തിരിച്ചെത്തിയത്. 44 പന്തില്‍ 59 റണ്‍സാണ് ഹോങ്കോങ്ങിനെതിരേ കോലി നേടിയത്. 1 ഫോറും 3 സിക്‌സും ഇതില്‍ ഉള്‍പ്പെടും.
T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

കോലിയോടൊപ്പം ബാറ്റ് ചെയ്ത സമയം വളരെയധികം ആസ്വദിച്ചുവെന്നും അദ്ദേഹം പ്രകടനത്തെ അഭിനന്ദിച്ച് വലിയ നേട്ടമായി കാണുന്നുവെന്നും സൂര്യകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. സൂര്യയുടെ വെടിക്കെട്ട് പ്രകടനം കണ്ട് ആദ്യ ഇന്നിങ്‌സിന് ശേഷം കോലി സൂര്യകുമാറിന്റെ മുന്നില്‍ തലകുനിച്ച് നിന്ന് അഭിനന്ദനം നേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ടി20 ലോകകപ്പടക്കം വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് സൂര്യകുമാറും വിരാട് കോലിയും നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications