For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: ആറ് ക്യാപ്റ്റന്മാരില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്ക്?, രോഹിത്തിന് കോടികള്‍, പട്ടിക ഇതാ

ഇന്ത്യ, പാകിസ്താന്‍, ഹോങ്കോങ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെല്ലാമാണ് കപ്പിനായുള്ള പോരാട്ടത്തില്‍ മത്സരിക്കുന്നത്

1

ദുബായ്: ഏഷ്യാ കപ്പിലെ ആവേശ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ അട്ടിമറിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ പാകിസ്താനെയും തോല്‍പ്പിച്ചു. ഏഷ്യയിലെ പുതിയ ക്രിക്കറ്റ് രാജാക്കന്മാര്‍ ആരാവുമെന്നറയാന്‍ സെപ്തംബര്‍ 11വരെ കാത്തിരിക്കണം. ഇന്ത്യ, പാകിസ്താന്‍, ഹോങ്കോങ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെല്ലാമാണ് കപ്പിനായുള്ള പോരാട്ടത്തില്‍ മത്സരിക്കുന്നത്.

ഇതില്‍ നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യക്ക് കൂടുതല്‍ വിജയ സാധ്യത നല്‍കാം. പാകിസ്താനാണ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ടീം. ഇത്തവണ ഏഷ്യാ കപ്പില്‍ ടീമുകളെ നയിക്കുന്ന ആറ് ക്യാപ്റ്റന്മാരില്‍ കൂടുതല്‍ പ്രതിഫലമുള്ള ക്യാപ്റ്റന്‍ ആരാണെന്ന് അറിയാമോ?. ആറ് നായകന്മാരുടെയും പ്രതിഫലം അറിയാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഇന്ത്യ. പ്രകടനത്തിന്റെ കാര്യത്തില്‍ മാത്രമല്ല സമ്പന്നതയിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നിലാണ്. അതുകൊണ്ട് തന്നെ ലോക ക്രിക്കറ്റില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഇന്ത്യക്കാരാണെന്ന് പറയാം. ഏഷ്യയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 7 കോടിയാണ് ഓരോ വര്‍ഷവും രോഹിത്തിന് ലഭിക്കുന്നത്. ഇന്ത്യയുടെ എപ്ലസ് വിഭാഗത്തിലുള്ള താരമാണ് രോഹിത്. ബിസിസി ഐ വര്‍ഷം 7 കോടി നല്‍കുമ്പോള്‍ മത്സര ഫീ, മറ്റ് സമ്മാനത്തുകകള്‍ എന്നിവ പരിഗണിച്ചാല്‍ ഇത് 10 കോടിയോളം വരും. ഏഷ്യയിലെ മറ്റ് ടീമുകളുടെ ക്യാപ്റ്റന്മാരെല്ലാം രോഹിത്തിന്റെ പകുതിപോലും ശമ്പളം ഇല്ലാത്തവരാണെന്ന് പറയാം.

ബാബര്‍ അസം

ബാബര്‍ അസം

പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് രണ്ടാം സ്ഥാനത്ത്. 2.4 കോടി രൂപയാണ് ബാബറിന് ഓരോ വര്‍ഷവും പിസിബി പ്രതിഫലമായി നല്‍കുന്നത്. മാച്ച് ഫീയുടെ തുക ഇതില്‍ ഉള്‍പ്പെടില്ല. പിസിബിയുടെ എ കാറ്റഗറിയിലാണ് ബാബറുള്ളത്. ടെസ്റ്റ് താരമെന്ന നിലയില്‍ 10.50 ലക്ഷം മാസവും ഏകദിന താരമെന്ന നിലയില്‍ 9.50 ലക്ഷവുമാണ് ബാബറിന് ശമ്പളമായി ലഭിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബര്‍. ഏകദിന, ടി20 ബാറ്റിങ് റാങ്കിങ്ങില്‍ തലപ്പത്തുമാണ്. എന്നിട്ടും രോഹിത്തിന്റെ പകുതിപോലും പ്രതിഫലമില്ല.

മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാനാവില്ല, അങ്ങനെയും ചില റെക്കോഡ് സച്ചിനുണ്ട്!, അറിയാമോ?

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനാണ്. ലീഗ് ക്രിക്കറ്റിലടക്കം വലിയ താരമൂല്യം ഷക്കീബിനുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ 50 ലക്ഷം രൂപയാണ് ഷക്കീബിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. മൂന്ന് ഫോര്‍മാറ്റിലേക്കും ടീം പരിഗണിക്കുന്ന താരമാണ് ഷക്കീബ്. എന്നാല്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പല തവണ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഷക്കീബാവും വരാനിരിക്കുന്ന ടി20 ലോകകപ്പിലും ബംഗ്ലാദേശിനെ നയിക്കുക.

ദസുന്‍ ഷണക

ദസുന്‍ ഷണക

ദസുന്‍ ഷണക പരിമിത ഓവറില്‍ ശ്രീലങ്കയുടെ ക്യാപ്റ്റനാണ്. ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ നയിക്കുന്നത് ഷണകയാണ്. നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്രിക്കറ്റ് ബോര്‍ഡാണ് ശ്രീലങ്കയുടേത്. ഏകദേശം 45 ലക്ഷമാണ് അദ്ദേഹത്തിന് വാര്‍ഷിക വരുമാനമായി ശ്രീലങ്ക ക്രിക്കറ്റ് നല്‍കുന്നത്. ശ്രീലങ്കയുടെ മുന്‍ താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ക്യാപ്റ്റനായ ഷണകയുടെ ശമ്പളം കുറവാണ്.

ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

മുഹമ്മദ് നബി

മുഹമ്മദ് നബി

അഫ്ഗാനിസ്ഥാന്‍ ടീമിനെ നയിക്കുന്നത് മുഹമ്മദ് നബിയാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള പ്രധാന ടി20 ലീഗുകളിലെല്ലാം സജീവമാണ്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വലിയ ടീമെന്ന് വിശേഷിപ്പിക്കാനാവില്ല. എങ്കിലും ക്യാപ്റ്റന്മാര്‍ക്ക് മോശമില്ലാത്ത പ്രതിഫലം അവര്‍ നല്‍കുന്നുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് 60 ലക്ഷത്തോളം രൂപയാണ് നബിയുടെ പ്രതിഫലം. അഫ്ഗാനിസ്ഥാന്‍ ടീമില്‍ ക്യാപ്റ്റനെക്കാളും പ്രതിഫലം റാഷിദ് ഖാനുണ്ട്. 70 ലക്ഷത്തോളം രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്നതാണ് സൂചന.

നിസാഖത്ത് ഖാന്‍

നിസാഖത്ത് ഖാന്‍

ഹോങ്കോങ് ടീമിന്റെ ക്യാപ്റ്റനായ നിസാഖത്ത് ഖാന് 45 ലക്ഷമാണ് പ്രതിഫലമായി വര്‍ഷത്തില്‍ ലഭിക്കുന്നതെന്നാണ് വിവരം. 2014ലാണ് ഹോങ്കോങ് ക്രിക്കറ്റില്‍ കരാര്‍ കൊണ്ടുവന്നത്. അവരുടെ എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താരമാണ് നിസാഖത്ത് ഖാന്‍. വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ് ഹോങ്കോങ്ങിന് അന്താരാഷ്ട്ര മത്സരം കളിക്കാന്‍ അവസരം ലഭിക്കുന്നത്.

Story first published: Tuesday, August 30, 2022, 15:26 [IST]
Other articles published on Aug 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+