IND vs PAK: ഒരേയൊരു രാജാവ്, രോഹിത് ലോകത്തിന്റെ നെറുകയിലേക്ക്! വന്‍ റെക്കോര്‍ഡിനരികെ
ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ ഫോറിലെ ക്ലാസിക്ക് പോരാട്ടത്തില്‍ വമ്പന്‍ നേട്ടത്തിന് അരികിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ അപൂര്‍വ്വ നാഴികക്കല്ലിന് അരികിലാണ് ഹിറ്റ്മാന്‍. ഇന്നു രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്.
കഴിഞ്ഞയാഴ്ചയും ഇതേ വേദിയില്‍ ഇരുടീമുകളും മാറ്റുരച്ചപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. അഞ്ചു വിക്കറ്റിന്റെ ജയമാണ് അന്നു ടീമിനു രോഹിത് സമ്മാനിച്ചത്. സൂപ്പര്‍ ഫോറിലും ഈ ജയം ആവര്‍ത്തിക്കുന്നതിനൊപ്പം ബാറ്റിങില്‍ വ്യക്തിഗത നേട്ടവും കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹിറ്റ്മാന്‍.

അന്താരാഷ്ട ടി20യിലെ (പുരുഷ, വനിത) റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡാണ് പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ രോഹിത് ശര്‍മ നോട്ടമിടുന്നത്. നിലവില്‍ ടി20യില്‍ ഏറ്റവുമധികം റണ്‍സ് അടിത്തെടുത്തിട്ടുള്ളത് ന്യൂസിലാന്‍ഡിന്റെ വനിതാ താരവും ഓള്‍റൗണ്ടറുമായ സൂസി ബേറ്റ്‌സാണ്. 34 കാരിയായ താരത്തിന്റെ സമ്പാദ്യം 3520 റണ്‍സാണ്. 131 മല്‍സരങ്ങളില്‍ നിന്നാണിത്.

3520 റണ്‍സുമായി രോഹിത് രണ്ടാംസ്ഥാനത്തുണ്ട്. പാകിസ്താനെതിരേ ഇന്നു 12 റണ്‍സ് മാത്രം നേടിയാല്‍ സൂസിയെ മറികടന്ന് ടി20യിലെ റണ്‍ കിങായി അദ്ദേഹം മാറും. അടുത്ത മല്‍സരത്തിനു കാത്തുനില്‍ക്കാതെ പാകിസ്താനെതിരേ തന്നെ ഇതു നേടിയെടുക്കാന്‍ തന്നെയായിരിക്കും രോഹിത്തിന്റെ ശ്രമം.
ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

നിലവില്‍ ടി20യിലെ പല ബാറ്റിങ് റെക്കോര്‍ഡുകളും രോഹിത് ശര്‍മയുടെ പേരിലുണ്ട്. ഏറ്റവുധികം ടി20കളില്‍ കളിച്ച താരമായ അദ്ദേഹം പുരുഷ വിഭാഗത്തില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള ബാറ്റര്‍ കൂടിയാണ്.
കൂടാതെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ചതും ഹിറ്റ്മാന്‍ തന്നെ. നാലു സെഞ്ച്വറികളോടെയാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. ടി20യില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള താരങ്ങളില്‍ വിരാട് കോലിയോടൊപ്പം ഒന്നാംസ്ഥാനവും രോഹിത് പങ്കിടുന്നുണ്ട്. ഇരുവരും 31 വീതം ഫിഫ്റ്റികളാണ് നേടിയത്.
സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

ഇന്ത്യക്കു വേണ്ടി 134 ടി20 മല്‍സരങ്ങളില്‍ രോഹിത് ശര്‍മ കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും നാലു സെഞ്ച്വറികളും 31 ഫിഫ്റ്റികളുമടക്കം വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. 139.84 ആണ് സ്‌ട്രൈക്ക് റേറ്റ്. ടി20യില്‍ 315 ബൗണ്ടറികളും 165 സിക്‌സറുകളും അദ്ദേഹം ഇതുവരെ നേടുകയും ചെയ്തു.

അന്താരാഷ്ട്ര ടി20യില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 118 റണ്‍സാണ്. 2017 ഡിസംബര്‍ 22നു ശ്രീലങ്കയുമായുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം ഈ സ്‌കോര്‍ അടിച്ചെടുത്തത്. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ടീമിനെ നയിച്ച മല്‍സരം കൂടിയായിരുന്നു അത്. 43 ബോളിലായിരുന്നു ഹിറ്റ്മാന്‍ 118 റണ്‍സ് വാരിക്കൂട്ടിയത്. 12 ബൗണ്ടറികളും 10 സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications