For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: അഫ്ഗാന്‍ ഇന്ത്യക്കൊപ്പം, ഹാര്‍ദിക്കിന് ഉമ്മയും! കലിപ്പ് കയറി പാക് ഫാന്‍സ്

വീഡിയോ വൈറലാവുകയാണ്

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മെഗാ പോരാട്ടം കഴിഞ്ഞ് മണിക്കൂറുകളായിട്ടും ഇപ്പോഴും അതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ആരാധകരുടെയും താരങ്ങളുടെയെല്ലാം ആഹ്ലാദ പ്രകടനങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം സോഷ്യല്‍ മീഡിയകളെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്. പാകിസ്താനെതിരേ ഇന്ത്യന്‍ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്താന്‍ ആരാധകന്‍റെ
ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

വൈറലായി മാറിയ വീഡിയോ കാണാം

1

പാകിസ്താനുമായുള്ള പോരാട്ടത്തില്‍ ഇന്ത്യ വിജയറണ്‍സ് കുറിച്ച ശേഷമുള്ള ഒരു അഫ്ഗാന്‍ ആരാധകന്‍റെ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ടെലിവിഷനില്‍ കളി കണ്ടു കൊണ്ടിരുന്ന യുവാവ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയായ ശേഷം തിരക്കിട്ട് ടിവിക്ക് അരികിലേക്കു വരികയായിരുന്നു. തുടര്‍ന്ന് സിക്‌സറിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ച ഹാര്‍ദിക് പാണ്ഡ്യയെ ടെലിവിഷന്‍ സ്‌ക്രീനില്‍ ചുംബിക്കുകയു ആഹ്ലാദ പ്രകടനം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. നെഞ്ചില്‍ സ്വയമിടിച്ചും മുഷ്ടി ചുരുട്ടിയുമെല്ലാം ഇയാള്‍ ആഹ്ലാദപ്രകടനം നടത്തിയപ്പോള്‍ ഒപ്പം കളി കണ്ടു കൊണ്ടിരുന്ന സുഹൃത്തുക്കള്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.

2

ഇന്ത്യയിലെയും അഫ്ഗാനിലെയും മുഴുവന്‍ സഹോദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഞങ്ങള്‍ അഫ്ഗാനിസ്താന്‍ ജനത ഈ വിജയം ഇന്ത്യന്‍ ജനതയ്‌ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ആഘോഷിക്കുകയാണ് എന്ന കുറിപ്പോടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു സുഹൃത്ത് വീഡിയോ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കം വീഡിയോ വൈറലായി മാറുകയും ചെയ്തു. 73,000ത്തിനു മുകളില്‍ ലൈക്കുകള്‍ ഈ വീഡിയോക്കു ഇതിനകം ലഭിച്ചു കഴിഞ്ഞു. 11.6 k ആളുകള്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

IND vs PAK: ഇന്ത്യ ജയിച്ചു, പക്ഷെ ആശങ്കപ്പെടണം!, സന്തോഷിക്കാനും വക, അഞ്ച് കാര്യങ്ങളിതാ

3

ഇന്ത്യന്‍ ഫാന്‍സിനെ സംബന്ധിച്ച് ഈ വീഡിയോ ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണെങ്കിലും പാകിസ്താന്‍ ഫാന്‍സിനെ ഇതു ചൊടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിജയം അഫ്ഗാന്‍കാര്‍ ഈ തരത്തില്‍ ആഘോഷിച്ചതില്‍ അവര്‍ക്കു കടുത്ത രോഷവും എതിര്‍പ്പുമുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ പല പാക് ഫാന്‍സും ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്.

IND vs PAK: എന്തുകൊണ്ട് തോറ്റു?, കണക്കുകൂട്ടല്‍ അവിടെ പിഴച്ചു!, തുറന്ന് പറഞ്ഞ് ബാബര്‍ അസം

4

നന്ദിയില്ലാത്തവരെന്നായിരുന്നു ഈ വീഡിയോയെക്കുറിച്ച് ഒരു പാകിസ്താന്‍ ആരാധകന്റെ പ്രതികരണം.
ഇവര്‍ ഇരിക്കുന്നത് പാകിസ്താനിലായിരിക്കാം. ഭക്ഷിക്കുകയും കുടിക്കുകയുമെല്ലാം ചെയ്യുന്നു. പാകിസ്താനിലെ വൈദ്യുതിയും ഉപയോഗിക്കുന്നു. എത്ര നാണമില്ലാത്തവരും നന്ദിയില്ലാത്തവരുമാണ് ഇവര്‍. ദൈവത്തിനു ഇതറിയാം, അതുകൊണ്ടാണ് അഫ്ഗാനിസ്താനില്‍ ഇത്ര മോശം സാഹചര്യം അവര്‍ നേരിടുന്നതെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.
എന്താണിത്? എന്തൊരു നാണംകെട്ട മനുഷ്യനാണ് നിങ്ങളെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

Story first published: Monday, August 29, 2022, 23:39 [IST]
Other articles published on Aug 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+