Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: എന്തുകൊണ്ട് തോറ്റു?, കണക്കുകൂട്ടല്‍ അവിടെ പിഴച്ചു!, തുറന്ന് പറഞ്ഞ് ബാബര്‍ അസം

1

ദുബായ്: ലോകം കാത്തിരുന്ന ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തകര്‍ത്തിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അവസാന ഓവര്‍വരെ ചങ്കിടിപ്പ് നീണ്ടുനിന്ന മത്സരത്തില്‍ സിക്‌സിലൂടെ ഹര്‍ദിക് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 147 റണ്‍സിലേക്കൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യയുടെ ഹീറോയാവാന്‍ ഹര്‍ദിക്കിനായി. കളിയിലെ താരവും ഹര്‍ദിക്കായിരുന്നു.

തോറ്റെങ്കിലും ഇന്ത്യയെ വിറപ്പിച്ചാണ് ബാബര്‍ അസമും സംഘവും കീഴടങ്ങിയത്. അതുകൊണ്ട് തന്നെ തോല്‍വിയിലും പാക് നിരക്ക് തല ഉയര്‍ത്തി നില്‍ക്കാം. ഇപ്പോഴിതാ എന്തുകൊണ്ടാണ് പാകിസ്താന്‍ തോറ്റതെന്നും കണക്കുകൂട്ടല്‍ പിഴച്ചതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം. പ്രതീക്ഷിച്ചതിലും 15 റണ്‍സോളം കുറവാണ് നേടിയതെന്നും ഇതാണ് തിരിച്ചടിയായതെന്നുമാണ് ബാബര്‍ പറഞ്ഞത്.

1

'പന്തുകൊണ്ട് ഞങ്ങള്‍ തുടങ്ങിയത് മികച്ച രീതിയിലാണ്. എന്നാല്‍ ബാറ്റിങ്ങില്‍ 10-15 റണ്‍സ് കുറവാണ് ഞങ്ങള്‍ നേടിയത്. ഇത്രയും സമ്മര്‍ദ്ദമുള്ള മത്സരത്തില്‍ ബൗളര്‍മാര്‍ വളരെ നന്നായി തന്നെയാണ് കളിച്ചത്. വാലറ്റക്കാര്‍ അവസരത്തിനൊത്ത് ഉയരുകയും നിര്‍ണ്ണായക റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു പദ്ധതി. എന്നാല്‍ ഹര്‍ദിക് നന്നായി മത്സരം ഫിനിഷ് ചെയ്തു. നസീം യുവ ബൗളറാണെങ്കിലും നന്നായി പന്തെറിഞ്ഞു. നല്ല ആക്രമണോത്സകത കാട്ടി'-ബാബര്‍ പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പാകിസ്താന്‍ 1 പന്ത് ശേഷിക്കെ 147 റണ്‍സിനാണ് ഓള്‍ഔട്ടായത്. പാക് നിരയില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ആര്‍ക്കുമായില്ല. തുടക്കത്തിലേ തന്നെ ബാബറിന്റെ വിക്കറ്റ് നേടാന്‍ ഇന്ത്യക്കായി. 9 പന്തില്‍ 10 റണ്‍സാണ് ബാബറിന് നേടാനായത്. വലിയ സ്‌കോര്‍ നേടുന്നതിന് മുമ്പ് ഭുവനേശ്വര്‍ കുമാറാണ് ബാബറെ പുറത്താക്കിയത്. പാകിസ്താന്‍ വലിയ രീതിയില്‍ ആശ്രയിക്കുന്ന ബാബറിനെ നേരത്തെ പുറത്താക്കിയത് മത്സര ഫലത്തില്‍ നിര്‍ണ്ണായകമായി.

ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

2

മുഹമ്മദ് റിസ്വാന്‍ 42 പന്തില്‍ 43 റണ്‍സാണ് നേടിയത്. 4 ഫോറും 1 സിക്‌സുമാണ് താരം നേടിയത്. പാക് നിരയിലെ ടോപ് സ്‌കോററായെങ്കിലും ടി20യിലെ മികച്ച ഇന്നിങ്‌സ് എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല. റണ്‍സുയര്‍ത്താന്‍ റിസ്വാന്‍ ശ്രമിക്കവെ ഹര്‍ദിക് പാണ്ഡ്യ താരത്തിന് മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. ഫഖര്‍ സമാനും (6 പന്തില്‍ 10) വലിയൊരു സ്‌കോര്‍ നേടാനായില്ല. ആവേഷ് ഖാന്റെ പന്തിലാണ് ഫഖറിന്റെ മടക്കം.

3

ഇഫ്തിഖര്‍ അഹമ്മദ് (22 പന്തില്‍ 28) അപകടകാരിയാവുമെന്ന് തോന്നിപ്പിച്ചെങ്കിലും കൃത്യ സമയത്ത് ഹര്‍ദിക് മടക്കി അയച്ചു. വലിയ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ പാക് ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യ അനുവദിച്ചില്ല. മധ്യനിരയില്‍ ആര്‍ക്കും തന്നെ തിളങ്ങാനായില്ല. ഇതില്‍ വമ്പനടിക്കാരനെന്ന് വിശേഷണമുള്ള ആസിഫ് അലിയുടെ മോശം പ്രകടനം പാകിസ്താന് തിരിച്ചടിയായി. 7 പന്തില്‍ 9 റണ്‍സാണ് ആസിഫ് അലി നേടിയത്. ഭുവനേശ്വര്‍ കുമാറാണ് ആസിഫിനെ പുറത്താക്കിയത്.

പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

4

കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. 11ാമന്‍ ഷഹനവാസ് ധഹാനിയുടെ (6 പന്തില്‍ 16) അപ്രതീക്ഷിത വെടിക്കെട്ടാണ് പാകിസ്താനെ 147ലേക്കെത്തിച്ചത്. 2 സിക്‌സുകള്‍ താരം നേടി. അര്‍ഷദീപ് സിങ് ധഹാനിയെ ക്ലീന്‍ബൗള്‍ഡാക്കി പാക് ഇന്നിങ്‌സിനെ പൂട്ടുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും ഹര്‍ദിക് മൂന്നും അര്‍ഷദീപ് രണ്ട് വിക്കറ്റും ആവേഷ് ഖാന്‍ 1 വിക്കറ്റും വീഴ്ത്തി.

5

പാക് അരങ്ങേറ്റക്കാരന്‍ നസീം ഷാ രണ്ടാം പന്തില്‍ത്തന്നെ കെ എല്‍ രാഹുലിനെ മടക്കി. രോഹിത് ശര്‍മക്കും (18 പന്തില്‍ 12) വലിയ പ്രകടനം കാഴ്ചവെക്കാനായില്ല. എന്നാല്‍ വിരാട് കോലി (34 പന്തില്‍ 35) നിര്‍ണ്ണായക ഇന്നിങ്‌സുമായി തിളങ്ങി. രവീന്ദ്ര ജഡേജ (29 പന്തില്‍ 35) അവസരത്തിനൊത്ത് ഉയര്‍ന്നതും ഹര്‍ദിക് പാണ്ഡ്യയുടെ (17 പന്തില്‍ 33*) വെടിക്കെട്ടും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി മാറി.

Story first published: Monday, August 29, 2022, 9:45 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+