Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഷഹീന്റെ അഭാവം മാത്രമല്ല, പാക് ടീമിനെ തളര്‍ത്തുന്നത് മറ്റൊരു കാര്യം!- ഇന്‍സമാം

1

കറാച്ചി: ഏഷ്യാ കപ്പ് ഈ മാസം 27ന് ആരംഭിക്കാനിരിക്കെ പരിക്ക് ഒട്ടുമിക്ക ടീമുകള്‍ക്കും വില്ലനായി മാറിയിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് പാകിസ്താന്റെ കാര്യമാണ്. സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരിക്കുകയാണ്. ടി20 ലോകകപ്പിന് മുമ്പായി മാത്രമാണ് ഷഹീന്‍ തിരിച്ചെത്തുകയെന്ന് പാകിസ്താന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടം കൈയന്‍ പേസറുടെ അഭാവം പാകിസ്താനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണെന്നതില്‍ സംശയമില്ല. ഷഹീന് പകരം മുഹമ്മദ് ഹസ്‌നെയ്‌നെയാണ് പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 22കാരനായ താരം 18 ടി20കളാണ് ഇതുവരെ കളിച്ചത്. 7.90 ഇക്കോണമിയില്‍ 17 വിക്കറ്റാണ് വീഴ്ത്തിയത്. കരിയറില്‍ 82 ടി20കളില്‍ നിന്നായി 100 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്.

1

എന്നാല്‍ ഇടം കൈയന്‍ പേസറുടെ വിടവ് നികത്താന്‍ ഹസ്‌നെയ്‌ന് സാധിക്കുമെന്ന് കരുതാനാവില്ല. ഇപ്പോഴിതാ ഷഹീന്റെ അഭാവം പാക് ടീമിനെ എത്രത്തോളം ബാധിക്കുമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും പരിശീലകനുമായിരുന്ന ഇന്‍സമാം ഉല്‍ ഹഖ്. ഷഹീന്റെ പരിക്ക് പാക് നിരയെ കാര്യമായി ബാധിക്കുമെന്ന് തന്നെയാണ് ഇന്‍സമാമിന്റെ വിലയിരുത്തല്‍.

'ഏഷ്യാ കപ്പില്‍ നിന്ന് ഷഹീന്‍ പുറത്തായത് പാകിസ്താനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇന്ത്യക്കെതിരായ അവസാന മത്സരത്തിലെ ഷഹീന്റെ പ്രകടനം നോക്കുക. ആദ്യ ഓവറില്‍ത്തന്നെ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഷഹീനായി. ഷഹീന്റെ പുറത്താകല്‍ പാകിസ്താനെ വലിയ നിരാശയിലാക്കുന്ന കാര്യമാണ്. എന്നാല്‍ പരിക്ക് ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണ്. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ മത്സരങ്ങള്‍ എപ്പോഴും വളരെ ആവേശകരമാണ്. രണ്ട് ടീമിനും മികച്ച ടി20 ടീമുള്ളതിനാല്‍ പോരാട്ടം കടുക്കും'-ഇന്‍സമാം പറഞ്ഞു.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

2

ഇത്തവണത്തെ ഏഷ്യാ കപ്പില്‍ പരിക്ക് വലിയ തിരിച്ചടി ടീമുകള്‍ക്ക് നല്‍കുന്നു. ഇന്ത്യയേയും പരിക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഇന്ത്യന്‍ നിരയിലില്ല. രണ്ട് പേരെയും ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന താരങ്ങളാണ്. നിലവില്‍ ഏഷ്യാ കപ്പ് കളിപ്പിച്ച് ഇവരുടെ പരിക്കിന്റെ വ്യാപ്തി കൂട്ടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് വിശ്രമം അനുവദിച്ചത്.

3

പാകിസ്താന് ഷഹീന്റെ അഭാവമുള്ളപ്പോള്‍ ഇന്ത്യയെ തളര്‍ത്തി രണ്ട് താരങ്ങളുടെ അഭാവമാണുള്ളത്. കൂടാതെ കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ ഫോമും ഇന്ത്യയെ തളര്‍ത്തുന്നു. ഷഹീന്റെ അഭാവത്തിലും പാക് പേസ് നിര ശക്തമാണെങ്കിലും ബുംറയുടെയും ഹര്‍ഷലിന്റെയും അഭാവത്തില്‍ ഇന്ത്യയുടെ പേസ് നിര അല്‍പ്പം ദുര്‍ബലമാണെന്ന് പറയാം.

പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഒരു കാര്യം തനിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഇന്‍സമാം പറഞ്ഞു. 'പാകിസ്താന്‍ ടീമിന്റെ ചില കാര്യങ്ങളില്‍ എനിക്ക് ആശങ്കയുണ്ട്. ഹോളണ്ടിനെതിരേ ഫഖര്‍ സമാന്‍ സെഞ്ച്വറി നേടി. എന്നാല്‍ പിന്നീടുള്ള കുറച്ച് മത്സരങ്ങള്‍ അവന് നഷ്ടമായി. മുഹമ്മദ് റിസ്വാനും സെഞ്ച്വറി നേടിയെങ്കിലും സ്ഥിരതയോടെ കളിക്കാനായില്ല. ബാബര്‍ അസം മാത്രമാണ് പാക് നിരയില്‍ സ്ഥിരതയോടെ റണ്‍സ് നേടുന്നത്.

ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

4

ഏഷ്യാ കപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍ സ്ഥിരതയില്ലായ്മ പാകിസ്താനെ തളര്‍ത്തും. ബാബര്‍ നേരത്തെ പുറത്തായാല്‍ മറ്റുള്ള താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായുണ്ട്. നിങ്ങള്‍ ഫോമിലാണെങ്കില്‍ അതിനെ മുതലാക്കി മുന്നോട്ട് പോകേണ്ടതായുണ്ട്. ഒരു മികച്ച പ്രകടനത്തിന് ശേഷം ഇടവേള വരുന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല'-ഇന്‍സമാം ചൂണ്ടിക്കാട്ടി.

Story first published: Monday, August 22, 2022, 18:12 [IST]
Other articles published on Aug 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+