
പന്തെറിഞ്ഞ അഞ്ചു ബൗളര്‍മാരില്‍ മൂന്നു പേരും തികഞ്ഞ പരാജയമായി മാറി. അഞ്ചു പേരും ഓരോ വിക്കറ്റ് വീതമാണ് കളിയില്‍ നേടിയത്. പക്ഷെ നന്നായി ഭൂരിഭാഗം പേരും നന്നാടി തല്ലുവാങ്ങി. ഹാര്‍ദിക് പാണ്ഡ്യയുടെ ഇക്കോണമി റേറ്റ് 11ഉം യുസ്വേന്ദ്ര ചഹലിന്റേത് 10.80ഉം ഭുവനേശ്വര്‍ കുമാറിന്റേത് 10ഉം ആയിരുന്നു. രവി ബിഷ്‌നോയ് (6.50), അര്‍ഷ്ദീപ് സിങ് (7) എന്നിവരാണ് അല്‍പ്പമെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചത്.

പാകിസ്താനെതിരേ ഇന്ത്യന്‍ ബൗളര്‍മാരുടേത് ശരാശരി പ്രകടനം മാത്രമായിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുന്ന ഒരു ടീമിന്റെ ഭാഗത്തു നിന്നാണ് ഇങ്ങനെയൊരു പ്രകടനം കാണേണ്ടി വന്നിരിക്കുന്നത്. 15ാമത്തെ ഓവര്‍ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്ത യുസ്വേവന്ദ്ര ചഹല്‍ എന്താണ് കാണിച്ചതെന്നു എനിക്കു വ്യക്തമായിട്ടില്ല. പിച്ചില്‍ നിന്നും ഒരു സഹായവും ലഭിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ ബോള്‍ ഫ്‌ളൈറ്റ് ചെയ്യാന്‍ പാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വേറെയെന്തെങ്കിലും ട്രിക്ക് നിങ്ങളുടെ പക്കലുണ്ടാവണമെന്നും റീതീന്ദര്‍ സോധി പറഞ്ഞു.
ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നുള്ള ഏറ്റവും ദുര്‍ബലമായ പ്രകടനങ്ങളിലൊന്നാണ് ഈ മല്‍സരത്തില്‍ കണ്ടതെന്നു റീതീന്ദര്‍ സോധി അഭിപ്രായപ്പെട്ടു. നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരേ നടന്ന മല്‍സരക്കില്‍ തന്നെ ബൗള്‍ ചെയ്യുകയാണെന്ന ചിന്തയോടെയാവും ഹാര്‍ദിക് പാണ്ഡ്യ ഈ കളിയിലും പന്തെറിഞ്ഞത്. അന്നത്തെ വിക്കറ്റ് മാര്‍ദ്ദവമുള്ളതായിരുന്നു. 19ാമത്തെ ഓവറില്‍ യോര്‍ക്കറുകളെറിയാന്‍ ഭുവനേശ്വര്‍ കുമാര്‍ പൂര്‍ണമായി മറന്നു പോവുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ദുര്‍ബലമായ പ്രകടനങ്ങളിലൊന്ന് തന്നെയാണിതെന്നും സോധി വിലയിരുത്തി.
IND vs PAK: അനാവശ്യ ഷോട്ട് കളിച്ച് പുറത്ത്, റിഷഭിനോട് കയര്‍ത്ത് രോഹിത്, തര്‍ക്കം, വൈറല്‍

പാകിസ്താനുമായി നേരത്തേ നടന്ന കളിയില്‍ മൂന്നു വിക്കറ്റുകള്‍ പിഴുത ഹാര്‍ദിക്കിന് ഈ മല്‍സരത്തില്‍ മാജിക്ക് ആവര്‍ത്തിക്കാനായില്ല. നാലോവറില്‍ 44 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. കഴിഞ്ഞ മല്‍സരത്തില്‍ നാലു വിക്കറ്റുമായി ബൗളിങിനു ചുക്കാന്‍ പിടിച്ച ഭുവി നാലോവറില്‍ 40 റണ്‍സും വഴങ്ങി. ഭുവിയെറിഞ്ഞ 19ാമത്തെ ഓവറില്‍ പാക് താരങ്ങള്‍ അടിച്ചെടുത്തത് 19 റണ്‍സാണ്. വിജയപ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യയില്‍ നിന്നും കളി വഴുതിപ്പോയതും ഈ ഓവറിലായിരുന്നു.

അതേസമയം, പാകിസ്താനുമായുള്ള പരാജയത്തോടെ ഏഷ്യാ കപ്പിലെ ശേഷിച്ച രണ്ടു കളികളും ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത രണ്ടു കളികള്‍. ഇതില്‍ രണ്ടിലും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ. ചൊവ്വാഴ്ചയാണ് ഇന്ത്യ- ലങ്ക സൂപ്പര്‍ ഓവര്‍ പോര്. വ്യാഴാഴ്ച അഫ്ഗാനുമായും ഇന്ത്യ കൊമ്പുകോര്‍ക്കും. രണ്ടു ടീമുകളെയും ഇന്ത്യക്കു നിസാരമായി തള്ളാന്‍ കഴിയില്ല.

അഫ്ഗാനുമായുള്ള ആദ്യ കളിയില്‍ ദയനീയ തോല്‍വിയോടെ തുടങ്ങിയ ലങ്ക അതിനു ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ത്രില്ലറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് സൂപ്പര്‍ ഫോറിലേക്കു മുന്നേറിയ അവര്‍ ആദ്യ കളിയില്‍ അഫ്ഗാനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയുമായുള്ള അടുത്ത മല്‍സരം ജയിച്ചാല്‍ ഫൈനലിലേക്കു ഒരുപടി കൂടി അടുക്കാന്‍ ലങ്കയ്ക്കാവും.


Click it and Unblock the Notifications











