Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഇന്ത്യ 'സൈക്കോളജിക്കല്‍ മൂവ്' നടത്തണം, കഴിഞ്ഞ തവണ പാക് ടീം ചെയ്തത് അതാണ്

സിംബാബ്‌വെ ദൗത്യം വിജയകരമായി പൂര്‍ത്തിക്കിയതോടെ ടീം ഇന്ത്യ അടുത്ത ലക്ഷ്യത്തിനായുള്ള പടപ്പുറപ്പാടിലാണ്. ഏഷ്യന്‍ വന്‍കരയിലെ ക്രിക്കറ്റ് രാജാക്കന്‍മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പില്‍ വിജയക്കൊടി പാറിക്കുകയെന്നതാണ് ഇന്ത്യയുടെ അടുത്ത മോഹം. 27 മുതലാണ് യുഎഇയില്‍ ഏഷ്യാ കപ്പിനു തുടക്കമാവുന്നത്.

1

ഏഷ്യാ കപ്പില്‍ ഫൈനലിനേക്കാള്‍ ആകാംക്ഷയോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തിനാണ്. 28നു ഞായറാഴ്ചയാണ് ക്രിക്കറ്റിലെ ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും ആദ്യ മല്‍സരം കൂടിയാണിത്. അതുകൊണ്ടു തന്നെ വിജയത്തോടെ തുടങ്ങാന്‍ ഇരുടീമും ശ്രമിക്കുമെന്നുറപ്പാണ്. പാകിസ്താനെതിരായ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.

2

പാകിസ്താനു ശക്തമായ ഒരു സന്ദേശം നല്‍കുന്നതിനു വേണ്ടി ഈ മല്‍സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ നേരത്തേ തന്നെ പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് മുഹമ്മദ് കൈഫ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതു എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ് മാത്രമാവില്ലെന്നും പ്ലെയിങ് ഇലവനിലെ ഇന്ത്യന്‍ കളിക്കാരുടെ ആത്മവിശ്വാസമുയര്‍ത്തുമെന്നും കൈഫ് ചൂണ്ടിക്കാട്ടി.

Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?

3

ഇതു മൈന്‍ഡ് ഗെയിം കളിക്കുന്നതിനെക്കുറിച്ചുള്ളതല്ല. ഇതായിരിക്കും ഞങ്ങളുടെ പ്ലെയിങ് ഇലവനെന്നു പ്രഖ്യാപിക്കാന്‍ രോഹിത് ശര്‍മയോടു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. മുഴുവന്‍ താരങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നു. നമുക്ക് ഏഷാ കപ്പ് വിജയിക്കാം. പാകിസ്താനെ തോല്‍പ്പിച്ച് നമുക്ക് അതു സാധിച്ചെടുക്കണം. ഇതൊരു വലിയ ടൂര്‍ണമെന്റാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ നമ്മള്‍ പാകിസ്താനോടു പരാജയപ്പെട്ടു. നമ്മളൊരു പ്ലാനുമായിട്ടാണ് മുന്നോട്ടു പോവുന്നതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ മുഹമ്മദ് കൈഫ് വിശദമാക്കി.

4

കുറച്ചു ദിവസങ്ങള്‍ക്കകം ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കണമെന്നതാണ് ഏറ്റവും വലിയ കാര്യം. രോഹിത് ശര്‍മ മുന്നോട്ടുവന്ന് ഇതാണ് ഞങ്ങളുടെ ഇലവനെന്നു ലോകത്തിനു മുന്നില്‍ തുറന്നുപറയണം.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ പ്ലെയിങ് ഇലവനെ പാകിസ്താന്‍ ഒരു ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ നമ്മള്‍ ടോസ് വരെ കാത്തുനിന്നു. ഗ്രൗണ്ടും സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമായിരുന്നു ഇലവനെ തിരഞ്ഞെടുത്തതെന്നും മുഹമ്മദ് കൈഫ് പറഞ്ഞു.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

5

ഞങ്ങള്‍ തയ്യാറാണെന്ന വലിയൊരു സന്ദേശം കൂടിയാണ് നേരത്തേ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുന്നതിലൂടെ നല്‍കുന്നത്. കളിക്കാരുടെ റോളിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ല. നമ്മള്‍ ചെയ്യാനുള്ള ഒരേയൊരു കാര്യം കളിക്കാനിറങ്ങി വിജയം കൊയ്യുകയെന്നതു മാത്രമാണ്. അന്തിമ ഇലവനില്‍ താനുണ്ടാവുമോയെന്ന കാര്യത്തില്‍ കളിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാവാന്‍ പാടില്ലെന്നും മുഹമ്മദ് കൈഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Tuesday, August 23, 2022, 13:37 [IST]
Other articles published on Aug 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+