Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?

ഇന്ത്യയുടെ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി തീരുമാനിക്കുന്ന ഏഷ്യാ കപ്പിനു ഈയാഴ്ച തുടക്കമാവുകയാണ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഈ ടൂര്‍ണമെന്റ് അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഏഷ്യാ കപ്പിലും കോലി ബാറ്റിങില്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ ടൂര്‍ണമെന്റിനു ശേഷം ചില കടുപ്പമേറിയ തീരുമാനങ്ങള്‍ സെലക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായേക്കും.

1

അതുകൊണ്ടു തന്നെ കോലിക്ക് എന്തു വില കൊടുത്തും ബാറ്റിങില്‍ റണ്‍സ് കണ്ടെത്തിയേ തീരൂ. ചിരവൈരികളായ പാകിസ്താനെതിരേ അടുത്ത ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. മല്‍സരത്തില്‍ കോലിയുടെ ബാറ്റിങ് സമീപനം എങ്ങനെയായിരിക്കും. ഇതേക്കുറിച്ച് പ്രമുഖരുടെ വിലയിരുത്തലുകള്‍ നോക്കാം.

2

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുയരുമെന്നു താന്‍ കരുതുന്നില്ലെന്നു മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ടസിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോലി റണ്‍സ് നേടണമെന്നത് പ്രധാനം തന്നെയാണ്. പക്ഷെ അദ്ദേഹം കഴിഞ്ഞ 10-12 മാസത്തിനിടെ മതിയായ ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നതാണ് എന്റെ പ്രശ്‌നം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം കോലി കളിച്ചത് വെറും നാലു ടി20കളിലാണെന്നും ചോപ്ര വിലയിരുത്തി.

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

3

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പവും വിരാട് കോലിക്കു കഴിഞ്ഞ സീസണ്‍ മികച്ചതായിരുന്നില്ല. നിങ്ങള്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചില്ലെങ്കില്‍ നമുക്ക് എങ്ങനെ വിലയിരുത്താന്‍ കഴിയും.
അപ്പോള്‍ നമുക്ക് കോലിയുടെ മുന്‍കാല പ്രകടനങ്ങളിലേക്കു പോവേണ്ടതായി വരും. ഈ കാര്യങ്ങളൊക്കെയാണ് താരം ഇതു വരെ ചെയ്തതെന്നു എടുത്തുകാണിക്കാന്‍ കഴിയും. കോലി അതിശയിപ്പിക്കുന്ന താരം തന്നെയാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമാണെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

4

ഇന്ത്യക്കു വേണ്ടി മാത്രമല്ല ഏതു ടീമിനു വേണ്ടിയായാലും ഒരു താരം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അത് ആരാണെന്നതല്ല പ്രധാനം. ഈ റോളില്‍ ബാറ്റ് ചെയ്യുന്ന താരത്തിന്റെ ജോലി റണ്‍സ് നേടുകയെന്നതു മാത്രമാണ്. വിരാട് കോലി സെഞ്ച്വറിയോ, ഫിഫ്റ്റിയോ നേടുമോയെന്നതല്ല നോക്കേണ്ടത്. ബാറ്റിങില്‍ അദ്ദേഹത്തിനു ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുകയെന്നതാണ് കാര്യം. വലിയൊരു ബ്രേക്കിനു ശേശം കളിക്കുന്നതിനാല്‍ തന്നെ കോലിയെ സംബന്ധിച്ച് ടൂര്‍ണമെന്റ് വളരെ നിര്‍ണായകമാണെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

5

പാകിസ്താനെതിരേ ടി20യില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് വിരാട് കോലിക്കുള്ളത്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 311 റണ്‍പാകിസ്താനെതിരേ നേടിയ അദ്ദേഹത്തിനാണ് ഈ ഫോര്‍മാറ്റില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളത്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.
ടി20യില്‍ 77.8 ആണ് പാകിസ്താനെതിരേ കോലിയുടെ ബാറ്റിങ് ശരാശരി. രണ്ടാംസ്ഥാനത്ത് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സനാണ്, 69.6 ശരാശരി കെപിക്കുണ്ട്. മൂന്നാംസ്ഥാനത്തു സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയാണ് (53.5).

6

വിരാട് കോലി കൂടുതല്‍ ഫ്രഷായിട്ടായിരിക്കും പാകിസ്താനെതിരായ പോരാട്ടത്തില്‍ ഇറങ്ങുകയെന്നു ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് ബാംഗര്‍ വ്യക്തമാക്കി. ഒരുപാട് ബ്രേക്കുകള്‍ അദ്ദേഹം അടുത്തിടെയായി എടുത്തു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കോലി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി മാറി നിന്നു. ക്രിക്കറ്റിനെക്കുറിച്ച് ഈ സമയത്തു സംസാരിക്കുക പോലും ചെയ്തില്ല.

7

താന്‍ എങ്ങനെയാണ് കളിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ കോലിക്കു നല്ല വ്യക്തതയുണ്ടെന്നാണ് ഇതേക്കുറിച്ച് എനിക്കു മനസ്സിലായത്. താന്‍ സ്വയം താനായിരുന്നപ്പോഴാണ് കോലി ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ചിട്ടുള്ളതെന്നും ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് കൂടിയായിരുന്ന ബാംഗര്‍ വ്യക്തമാക്കി.

Story first published: Monday, August 22, 2022, 17:18 [IST]
Other articles published on Aug 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+