Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: ഇങ്ങനെ നടന്നാല്‍ മതിയോ? ഒരു കല്യാണം കഴിക്കണ്ടേ?, ബാബറോട് രോഹിത്, വൈറല്‍

1

ദുബായ്: ഇന്ത്യ-പാകിസ്താന്‍ ചിരവൈരി പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നേരത്തെ തന്നെ ടിക്കറ്റുകള്‍ വിറ്റുപോയതിനാല്‍ നിറഞ്ഞ ഗ്യാലറി തന്നെയാവും മത്സരത്തിനുണ്ടാവുകയെന്നുറപ്പ്. രണ്ട് രാജ്യത്തെയും ആരാധകര്‍ക്ക് ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആരാധകര്‍ ചിരവൈരികളെന്ന മനോഭാവത്തോടെയാണ് മത്സരത്തെ കാണുന്നത്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു.

ഇതിന് കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുകയെന്നതിനാല്‍ ആരാധകര്‍ക്ക് ഇരട്ടി ആവേശം. എന്നാല്‍ ആരാധകര്‍ കരുതുന്നപോലെ ഇരു രാജ്യത്തെയും താരങ്ങള്‍ തമ്മില്‍ ഇത്തരമൊരു ശത്രുതാ മനോഭാവമില്ല. ഇന്ത്യയുടെ അന്തകനായി ആരാധകര്‍ കാണുന്ന ബാബര്‍ അസമിനോടും ഷഹീന്‍ ഷാ അഫ്രീദിയോടുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ അടുത്ത സൗഹൃദം തന്നെയാണ് കാത്തുസൂക്ഷിക്കുന്നത്. മൈതാനത്തില്‍ പരിശീലനത്തിനെത്തുമ്പോഴെല്ലാം രണ്ട് ടീമിന്റെയും താരങ്ങള്‍ ഇത്തരത്തില്‍ സൗഹൃദം പങ്കിടാറുണ്ട്.

1

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദുബായില്‍ പരിശീലനം നടത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പാക് നായകന്‍ ബാബര്‍ അസമും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാക് നായകനോട് ഒരു കല്യാണം ഒക്കെ കഴിക്കേണ്ടേ എന്ന് രോഹിത് ശര്‍മ ചോദിക്കുന്നതും ഇതിന് ബാബര്‍ നല്‍കുന്ന മറുപടിയും വൈറലായിരിക്കുകയാണ്.

രോഹിത് ശര്‍മ ബാബറോട് സഹോദരാ കല്യാണം കഴിക്കൂ എന്ന് പറയുമ്പോള്‍ ഇല്ല, ഇപ്പോഴില്ലാ എന്നാണ് ചിരിച്ചുകൊണ്ട് ബാബര്‍ മറുപടി പറയുന്നത്. ഇതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് പേരും 10 മിനുട്ടോളം സൗഹൃദ സംഭാഷണം നടത്തിയാണ് ഇരുവരും തമ്മില്‍ പിരിഞ്ഞത്. 2021ലെ ടി20 ലോകകപ്പിലെ ഇന്ത്യയെ തകര്‍ത്തത് പാക് ഇടം കൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ്. എന്നാല്‍ ഇത്തവണ ഷഹീന്‍ പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പ് കളിക്കുന്നില്ല.

ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

2

എന്നാല്‍ ഷഹീന്‍ പാക് സംഘത്തോടൊപ്പം ദുബായിലുണ്ട്. പരിശീലന സമയത്ത് കണ്ടുമുട്ടിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ഷഹീനോട് പരിക്കിനെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. വേഗം തിരിച്ചുവരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാമെന്ന് കോലി പറഞ്ഞപ്പോള്‍ കോലിയുടെ ഫോമിനെക്കുറിച്ചും ഷഹീന്‍ ചോദിച്ചറിഞ്ഞു. താരങ്ങളെന്ന നിലയില്‍ തങ്ങള്‍ ശത്രുക്കളല്ലെന്ന് ആരാധകരോട് പറയുകയാണ് താരങ്ങളെങ്കിലും ആരാധകര്‍ക്കിത് വൈകാരിക പോരാട്ടം തന്നെയാണ്.

3

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് പാകിസ്താനെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. കാരണം ലോകകപ്പില്‍ ആദ്യമായാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. ബാബര്‍ അസം എന്ന നായകനാണ് ഈ നേട്ടത്തിലേക്ക് പാകിസ്താനെ എത്തിച്ചത്. ഈ മത്സര ശേഷം പാക് താരങ്ങളെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയാണ് അന്ന് ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലി ചെയ്തത്.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ നായകന്‍ പാകിസ്താന്‍ താരങ്ങളോട് ചിരിച്ചു സംസാരിക്കുന്നതിന്റെ വീഡിയോ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ആരാധകര്‍ പാക് താരങ്ങളെ ശത്രുക്കളായി കാണുമ്പോള്‍ ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും ഇത്തരമൊരു ശത്രുതാ മനോഭാവം കാട്ടുന്നേയില്ല. താരങ്ങളെന്ന നിലയില്‍ പരസ്പര ബഹുമാനം ഇരു ടീമിന്റെയും താരങ്ങള്‍ കാത്തുസൂക്ഷിക്കുന്നു.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

4

കാര്യങ്ങളിങ്ങനെയാണെങ്കിലും ഇന്ന് എന്തുവിലകൊടുത്തും പാകിസ്താനെ ഇന്ത്യക്ക് തോല്‍പ്പിക്കേണ്ടതായുണ്ട്. ടീം കരുത്തില്‍ ഇന്ത്യയാണ് ശക്തര്‍. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഭാഗ്യം ആര്‍ക്കൊപ്പമെന്നത് വളരെ നിര്‍ണ്ണായകമാണ്. പാകിസ്താന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നു. ബാബറിനെ തുടക്കത്തിലേ നഷ്ടമായാല്‍ പാകിസ്താന്‍ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്.

5

മറുവശത്ത് മാച്ച് വിന്നര്‍മാരുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ട്. അനുഭവസമ്പത്തിലും ഇന്ത്യന്‍ താരങ്ങള്‍ ഒരുപടി മുന്നിലാണ്. കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ ഫോം മാത്രമാണ് ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം. ഇരുവരും ഫോമിലേക്കെത്തിയാല്‍ ഇന്ത്യ വലിയ ജയത്തിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്. ദുബായ് പാകിസ്താന്‍ ഏറെ നാള്‍ ഹോം ഗ്രൗണ്ടാക്കിയ വേദിയാണ്. അത് മാനസികമായി അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു.

Story first published: Sunday, August 28, 2022, 9:57 [IST]
Other articles published on Aug 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+