Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: സര്‍പ്രൈസ് നീക്കവുമായി ഇന്ത്യ, രോഹിത്- കോലി ഓപ്പണിങ്! രാഹുല്‍ താഴേക്ക്?

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം സര്‍പ്രൈസ് നീക്കത്തിനു മുതിര്‍ന്നേക്കുമെന്നു സൂചനകള്‍. മല്‍സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ചയാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ.

സ്ഥാനം തെറിക്കുന്നത് ഒരു സൂപ്പർ താരത്തിന്റെ ഇത് പൊളിക്കും എന്ന് ഫാൻസ്‌ | *Cricket
1

ടൂര്‍ണമെന്റിനായി യുഎഇയിലെത്തിക്കഴിഞ്ഞ ഇന്ത്യന്‍ സംഘം അവസാനവട്ട പടയൊരുക്കത്തിലാണ്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കച്ച മുറുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു ദുബായില്‍ വച്ച് അവസാനമായി ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. അന്നു പത്തു വിക്കറ്റിനു പാകിസ്താന്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയിരുന്നു. അതേ വേദിയില്‍ വച്ച് കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഞായറാഴ്ച ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

2

പാകിസ്താനുമായുള്ള കഴിഞ്ഞ അങ്കത്തില്‍ തുടക്കം പാളിയതാണ് ഇന്ത്യന്‍ പരാജയത്തിനു മുഖ്യകാരണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും തികഞ്ഞ പരാജയമായി മാറി. പവര്‍പ്ലേയില്‍ തന്നെ തന്റെ അടുത്തടുത്ത ഓവറുകള്‍ പാക് ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി ഇരുവരെയും പുറത്താക്കുകയായിരുന്നു.
ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂയിയായിരുന്ന രോഹിത്ത് ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. പിന്നാലെ മൂന്നു റണ്‍സ് മാത്രമെടുത്ത് രാഹുലും ക്രീസ് വിട്ടു.

ASIA CUP: രാഹുല്‍, രോഹിത്, കോലി vs ബാബര്‍, റിസ്വാന്‍, ഫഖര്‍, ബെസ്റ്റ് 11 ആരുടെ?

3

എന്നാല്‍ ഇത്തവണ ഓപ്പണിങ് കോമ്പിനേഷനെ മാറ്റി പാകിസ്താനെ ഇന്ത്യ സര്‍പ്രൈസ് ചെയ്യിച്ചേക്കുമെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം മുന്‍ നായകന്‍ വിരാട് കോലി ഓപ്പണ്‍ ചെയ്യാനിടയുണ്ടെന്നാണ് സൂചന. രാഹുലിന് താഴേക്കു ഇറങ്ങേണ്ടതായും വന്നേക്കും.
ഇതേക്കുറിച്ച് ടീം മാനേജ്‌മെന്റ് സൂചനകളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഇത്തരമൊരു സംശയം ആരാധകര്‍ക്കുണ്ടാവാന്‍ ചില കാരണങ്ങളുണ്ട്.

4

ദുബായില്‍ ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ ആദ്യം ഒരുമിച്ച് ബാറ്റ് ചെയ്തത് രോഹിത് ശര്‍മയും വിരാട് കോലിയുമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരായ അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കെതിരേയെല്ലാം ഒരു യഥാര്‍ഥ മല്‍സരത്തിലെ ഓപ്പണിങ് ജോടികളെപ്പോലെ ഏറെ നേരം ബാറ്റ് വീശുകയും ചെയ്തു.

5

പാക് ന്യൂബോള്‍ ആക്രമണത്തെ നേരിടുന്നതിന്റെ ഭാഗമായിട്ടാണ് രോഹിത്തും കോലിയും ഈ നീക്കം നടത്തിയതെന്നും ഇരുവരും തന്നെയായിരിക്കും ഞായറാഴ്ചത്തെ പോരാട്ടത്തില്‍ ഓപ്പണ്‍ ചെയ്യുകയെന്നും പലരും സോഷ്യല്‍ മീഡിയയില്‍ സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്.

ASIA CUP: വമ്പന്മാര്‍, പക്ഷെ ഇത്തവണ കളിക്കാനില്ല, ടൂര്‍ണമെന്റ് നഷ്ടമായ അഞ്ച് പ്രമുഖരിതാ

6

രോഹിത് ശര്‍മയും വിരാട് കോലിയുമാണ് പാകിസ്താനെതിരേ ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ കെഎല്‍ രാഹുല്‍ ഏതു പൊസിഷനില്‍ കളിക്കുമെന്നതാണ് ചോദ്യം. കോലിയുടെ മൂന്നാംനമ്പര്‍ റോളില്‍ തന്നെയാവുമോ രാഹുല്‍ കളിക്കുകയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാമനായി റിഷഭ് പന്തും തന്നെ തുടരുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ രാഹുലിന് ഒഴിവുള്ളതും മൂന്നാം നമ്പര്‍ മാത്രമാണ്.

7

കെഎല്‍ രാഹുല്‍ ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്. പരിക്കില്‍ നിന്നും മുക്തനായി മാസങ്ങള്‍ക്കു ശേഷമാണ് അടുത്തിടെ അദ്ദേഹം മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത്. സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ ടീമിനെ നയിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ മടങ്ങിവരവ്.
പക്ഷെ ദീര്‍ഘനാളായി മല്‍സരരംഗത്ത് ഇല്ലായിരുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചിരുന്നു. റണ്ണെടുക്കാന്‍ പാടുപെടുന്ന രാഹുലിനെയാണ് പരമ്പരയില്‍ കണ്ടത്. ബാറ്റ് ചെയ്ത രണ്ടിന്നിങ്‌സുകളില്‍ 1, 30 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

8

രോഹിത് ശര്‍മയും വിരാട് കോലിയും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ഒരു ടി20യില്‍ ഓപ്പണ്‍ ചെയ്തിരുന്നു. ഈ ജോടി അന്നു ക്ലിക്കാവുകയും ചെയ്തിരുന്നു. വെടിക്കെട്ട് ബാറ്റിങായിരുന്നു ഇന്ത്യ ജയിച്ച മല്‍സരത്തില്‍ ഇരുവരും കാഴ്ചവച്ചത്. ഒമ്പതോവറില്‍ 94 റണ്‍സ് വാരിക്കൂട്ടി രോഹിത്- കോലി സഖ്യം ഇന്ത്യയെ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിനു 224 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിക്കുകയും ചെയ്തിരുന്നു. രോഹിത് 34 ബോളില്‍ 64 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അന്നു നായകനായിരുന്ന കോലി 52 ബോളില്‍ പുറത്താവാതെ 80 റണ്‍സും വാരിക്കൂട്ടി. പക്ഷെ അതിനു ശേഷം ഒരിക്കല്‍പ്പോലും ഈ സഖ്യം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടില്ല.

Story first published: Friday, August 26, 2022, 13:32 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+