For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ഇതാ കിടിലന്‍ ടീം

28നാണ് പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലേക്കു പറക്കുക.

1

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഏഷ്യാ കപ്പാണിത്. 2018ല്‍ അവസാനമായി ടീം ജേതാക്കളായതും ഹിറ്റ്മാന് കീഴിലാണ്. അന്നു പക്ഷെ അദ്ദേഹം സ്ഥിരം ക്യാപ്റ്റനായിരുന്നില്ല. വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. ചിരവൈരികളായ പാകിസ്താനുമായിട്ടാണ് വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. ഈ മാസം 28നാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരാട്ടം.

2

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഇരുടീമുകളും ആദ്യമായി കൊമ്പുകോര്‍ക്കുന്ന മല്‍സരം കൂടിയാണ് ഏഷ്യാ കപ്പിലേത്. വരാനിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ ഇന്ത്യയുടെ ശക്തമായ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്‍ഭാഗ്യവാന്മാര്‍

രോഹിത്, രാഹുല്‍ (ഓപ്പണര്‍മാര്‍)

രോഹിത്, രാഹുല്‍ (ഓപ്പണര്‍മാര്‍)

ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമായിരിക്കും. കഴിഞ്ഞ ടി20 ലോകകപ്പിലും പാകിസ്താനെതിരേ ഇരുവരുമായിരുന്നു ഓപ്പണ്‍ ചെയ്തത്. പക്ഷെ ഈ ജോടി അന്നു ഫ്‌ളോപ്പായിരുന്നു. രോഹിത്തിനെ ആദ്യ ഓവറിലും രാഹുലിനെ മൂന്നാമത്തെ ഓവറിലും ഷഹീന്‍ ഷാ അഫ്രീഡി പുറത്താവുകയായിരുന്നു.

4

സമീപകാലത്തു ഇന്ത്യ പല ഓപ്പണിങ് കോമ്പിനേഷനുകളെയും പരീക്ഷിച്ചിരുന്നു. അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ രോഹിത്തിന്റെ പങ്കാളിയായി സൂര്യകുമാര്‍ യാദവിനെയായിരുന്നു ഇന്ത്യയെ പരീക്ഷിച്ചത്. സൂര്യ മോശല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

കോലി, സൂര്യ, റിഷഭ്- മധ്യനിര

കോലി, സൂര്യ, റിഷഭ്- മധ്യനിര

മൂന്നാം നമ്പറില്‍ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി തന്നെ കളിക്കും. ഇപ്പോള്‍ മോശം ഫോമിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നതെങ്കിലും ഈ പൊസിഷനില്‍ നിന്നും മാറ്റാന്‍ ഇന്ത്യ ശ്രമിക്കില്ല. കോലിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യാ കപ്പ്.

6

കോലിക്കു ശേഷം ക്രീസിലേക്കു വരിക ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങും. മിന്നുന്ന ഫോമിലുള്ള അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ട് കൂടിയായിരിക്കും. സൂര്യക്കു പിറകെ അഞ്ചാം നമ്പറില്‍ കളിക്കുക റിഷഭ് പന്തായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും.

IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്‌ളോപ്പ്?, സഞ്ജു ഫ്‌ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം

ഹാര്‍ദിക്, ജഡേജ (ഓള്‍റൗണ്ടര്‍മാര്‍)

ഹാര്‍ദിക്, ജഡേജ (ഓള്‍റൗണ്ടര്‍മാര്‍)

ഇന്ത്യന്‍ സംഘത്തിലെ ഓള്‍റൗണ്ടര്‍മാര്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമായിരിക്കും. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ടീമിന്റെ ഒഴിച്ചു കൂടാനാവാത്ത താരങ്ങള്‍ കൂടിയാണ് ഇരുവരും.
ഓള്‍റൗണ്ടറുടെ റോളിനൊപ്പം ടീമിന്റെ ഫിനിഷിങിന്റെ ദൗത്യവും കൂടി ഇവര്‍ക്ക് ഏറ്റെടുക്കേണ്ടി വരും. കാരണം രാഹുല്‍, കോലി എന്നിവരുടെ മടങ്ങിവരവോടെ ദിനേശ് കാര്‍ത്തിക്കിനു ടീമിലെ സ്ഥാനം നഷ്ടമാവും.

അശ്വിന്‍/ബിഷ്‌നോയ്, ചഹല്‍, ഭുവി, അര്‍ഷ്ദീപ്

അശ്വിന്‍/ബിഷ്‌നോയ്, ചഹല്‍, ഭുവി, അര്‍ഷ്ദീപ്

ബൗളിങ് ലൈനപ്പില്‍ സ്പിന്നര്‍മാരില്‍ യുസ്വേന്ദ്ര ചഹലാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുളള താരം. രണ്ടാമത്തെ സ്പിന്നറുടെ സ്ഥാനത്തിനു വേണ്ടി പരിചയ സമ്പന്നനായ ആര്‍ അശ്വിനും യുവതാരം രവി ബിഷ്‌നോയിയും തമ്മിലായിരിക്കും മല്‍സരം. ബാറ്റിങിലും സംഭാവന ചെയ്യാന്‍ കഴിയുന്ന, ഏറെ അനുഭവസമ്പത്തുമുള്ള അശ്വിനു കൂടുതല്‍ മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

9

പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറായിരിക്കും ചുക്കാന്‍ പിടിക്കുക. കൂട്ടിന് പുതിയ പേസ് സെന്‍സേഷനായി മാറിയ യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങുമുണ്ടായിരിക്കും.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Monday, August 8, 2022, 23:44 [IST]
Other articles published on Aug 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+