IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്‌ളോപ്പ്?, സഞ്ജു ഫ്‌ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം

ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇംഗ്ലണ്ടില്‍ ഏകദിന, ടി20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തില്‍ വിന്‍ഡീസിലിറങ്ങിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 4-1ന്റെ ജയമാണ് നേടിയെടുത്തത്. നാല് മത്സരത്തിലും ഇന്ത്യ ജയം നേടിയെടുത്തപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് ആതിഥേയരായ വിന്‍ഡീസിന് ജയിക്കാനായത്. ഇന്ത്യയുടെ ഒട്ടുമിക്ക താരങ്ങളും ഗംഭീര പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെച്ചത്.
ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന പരമ്പര നേട്ടമാണിത്. വിന്‍ഡീസിനെതിരായ ടി20 പരമ്പര അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ ആരൊക്കെയാണ് ഹിറ്റ്, ആരൊക്കെയാണ് ഫ്‌ളോപ്പ്?. പ്രകടനങ്ങള്‍ വിലയിരുത്തി പരിശോധിക്കാം.

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഹിറ്റ് പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. നാല് മത്സരത്തില്‍ നിന്ന് 135 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 33.75 ശരാശരിയില്‍ കളിച്ച താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 168.75. സാധാരണ നാലാം നമ്പറില്‍ കളിക്കുന്ന സൂര്യയെ ഓപ്പണിങ്ങിലേക്കാണ് ഇന്ത്യ പരിഗണിച്ചത്. അവസാന മത്സരത്തില്‍ വിശ്രമം നല്‍കിയെങ്കിലും ആദ്യത്തെ നാല് മത്സരവും കളിച്ചു. 12 ഫോറും 8 സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് സൂര്യ കാഴ്ചവെച്ചത്.

റിഷഭ് പന്ത്
ടി20യിലെ റിഷഭിന്റെ പ്രകടനത്തെ ചോദ്യം ചെയ്തവര്‍ക്ക് മികച്ച പ്രകടനത്തിലൂടെ മറുപടി നല്‍കാന്‍ റിഷഭ് പന്തിനായി. 4 മത്സരത്തില്‍ നിന്ന് 115 റണ്‍സാണ് റിഷഭ് നേടിയത്. 38.33 ശരാശരിയിലും 141.98 സ്‌ട്രൈക്കറേറ്റിലുമാണ് റിഷഭ് ബാറ്റുവീശിയത്. 12 ഫോറും മൂന്ന് സിക്‌സുമടക്കം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ റിഷഭിന് സാധിച്ചു. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി താനുണ്ടാവുമെന്ന് ഉറപ്പിക്കാന്‍ റിഷഭിനായി.
ഹിറ്റ്മാന്റെ പിന്‍ഗാമിയായി 'ഹര്‍ദിക്', ടി20യില്‍ സ്ഥിരം വൈസ് ക്യാപ്റ്റനാവും!, രാഹുലിന് ചാന്‍സില്ല

ദിനേഷ് കാര്‍ത്തിക്
ഫിനിഷര്‍ റോളില്‍ സ്ഥിരത കണ്ടെത്താന്‍ കാര്‍ത്തികിനാവുന്നില്ല. ഒരു മത്സരത്തില്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കാര്‍ത്തികിനായത്. അഞ്ച് മത്സരത്തില്‍ നിന്ന് നാല് ഇന്നിങ്‌സിലാണ് കാര്‍ത്തിക് ബാറ്റിങ്ങിനിറങ്ങിയത്. 66 റണ്‍സാണ് ആകെ നേടാനായത്. 6 ഫോറും 2 സിക്‌സും ഇതില്‍ ഉള്‍പ്പെടും. കാര്‍ത്തികിന് പ്രതീക്ഷിച്ച സ്ഥിരതയോടെ കളിക്കാനാവാത്തത് ടി20 ലോകകപ്പിലേയും ഏഷ്യാ കപ്പിലേയും താരത്തിന്റെ സ്ഥാനം ചോദ്യമുയര്‍ത്തുകയാണ്.

സഞ്ജു സാംസണ്‍
സഞ്ജു സാംസണിന്റെ പ്രകടനം ശരാശരി മാത്രം. 2 മത്സരത്തില്‍ നിന്ന് 45 റണ്‍സാണ് സഞ്ജു നേടിയത്. നാല് ഫോറും 1 സിക്‌സുമാണ് അദ്ദേഹത്തിന് നേടാനായത്. 132.35 സ്‌ട്രൈക്കറേറ്റിലാണ് സഞ്ജുവിന്റെ ബാറ്റിങ്. ശ്രേയസ് അയ്യര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. അഞ്ചാം ടി20യില്‍ ഫിഫ്റ്റി നേടിയെങ്കിലും നാല് മത്സരത്തില്‍ നിന്ന് ആകെ നേടിയത് 98 റണ്‍സാണ്. മൂന്ന് മത്സരത്തിലും അദ്ദേഹം ഫ്‌ളോപ്പാണ്. ശ്രേയസിന്റെ പ്രകടനവും ശരാശരി മാത്രമാണ്.
T20 World Cup: കോലി മൂന്നാം നമ്പറില്‍ തുടരും, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവില്ല!, നിര്‍ണ്ണായക സൂചന

രവി ബിഷ്‌നോയ്
ഇന്ത്യയുടെ ഹിറ്റുകളിലൊരാളാണ് യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്. മൂന്ന് മത്സരത്തില്‍ കളിച്ച് 64 പന്തുകളെറിഞ്ഞ് 69 റണ്‍സ് വിട്ടുകൊടുത്ത് 8 വിക്കറ്റാണ് ബിഷ്‌നോയ് നേടിയത്. യുസ് വേന്ദ്ര ചഹാലിന്റെ അഭാവം നികത്താന്‍ തനിക്ക് സാധിക്കുമെന്ന് യുവ സ്പിന്നര്‍ തെളിയിക്കുന്നു. പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ബിഷ്‌നോയിയാണ്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യന്‍ നിരയില്‍ ബിഷ്‌നോയ് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

അര്‍ഷദീപ് സിങ്
വിന്‍ഡീസ് പരമ്പരയിലെ താരമായത് അര്‍ഷദീപ് സിങ്ങാണ്. ഇന്ത്യയുടെ യുവ ഇടം കൈയന്‍ പേസര്‍ ഡെത്ത് ഓവറിലടക്കം മികവ് കാട്ടി ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് അദ്ദേഹം നേടിയത്. നിലവിലെ ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യ അര്‍ഷദീപിനെ പരിഗണിക്കാനുള്ള സാധ്യതയും ഏറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications