For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്‍ഭാഗ്യവാന്മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്. ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്

1

ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. കിരീടം നേടുകയെന്നതിലുപരിയായി ടി20 ലോകകപ്പിന്റെ ഭാഗമാവുകയെന്നതാണ് വലിയ കാര്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇത്തവണ വലിയ പ്രതീക്ഷയാണുള്ളത്. ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്.

കരുത്തരായ താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ആരെയൊക്കെ തഴയും ആരെയൊക്കെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള വലിയ ചോദ്യം. ഇത്തവണ പല പ്രമുഖ താരങ്ങള്‍ക്കും ടീമിലെ സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. 2021ലെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടാത്ത ചില താരങ്ങള്‍ക്ക് ഇത്തവണയും നിര്‍ഭാഗ്യവശാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടാന്‍ സാധിച്ചേക്കില്ല. അത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ടി20 ലോകകപ്പില്‍ ശ്രേയസ് അയ്യര്‍ക്ക് ഇടമുണ്ടാവാന്‍ സാധ്യത കുറവാണ്. 2021ലെ ടി20 ലോകകപ്പില്‍ സ്ഥാനം ഉറപ്പുള്ള താരമായിരുന്നു ശ്രേയസ്. എന്നാല്‍ പരിക്കിന്റെ പിടിയിലായതോടെ ശ്രേയസിന് പുറത്തിരിക്കേണ്ടി വന്നു. അന്ന് മധ്യനിരയിലെ വിശ്വസ്തനായിരുന്നു ശ്രേയസ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ശ്രേയസിനെക്കാള്‍ മികവ് കാട്ടുന്ന താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ മധ്യനിരയിലുണ്ട്. വിരാട് കോലി മടങ്ങിയെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരും സമീപകാലത്തായി മികവ് കാട്ടുന്നത് തുടരുന്നതിനാല്‍ ശ്രേയസ് കരക്കിരുന്ന് കളി കാണാനാണ് സാധ്യത. ഇക്കഴിഞ്ഞ വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഫിഫ്റ്റി നേടിയെങ്കിലും മൂന്ന് മത്സരങ്ങളില്‍ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ട് തന്നെ ശ്രേയസിന് ടി20 ലോകകപ്പില്‍ അവസരം ലഭിച്ചേക്കില്ല.

കോലിയും ഹസന്‍ അലിയും നേരിടുന്നത് ഒരേ പ്രശ്‌നം, പരിഹാരമുണ്ട്!, ചൂണ്ടിക്കാട്ടി പാക് താരം

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ധവാന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തഴയപ്പെട്ടു. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ഏറെ നാളുകളായി ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. 2021ലെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ട ധവാന് ഇത്തവണയും അവസരം ഇല്ലെന്നുറപ്പ്. ടി20 ഫോര്‍മാറ്റില്‍ ധവാന്റെ മെല്ലപ്പോക്ക് ശൈലിയോട് ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ല. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള താരത്തെയാണ് ഇന്ത്യക്ക് വേണ്ടത്. ശിഖര്‍ ധവാന്റെ ശൈലി ഇതിന് വിപരീതമായതിനാല്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്.

ടി നടരാജന്‍

ടി നടരാജന്‍

ഇന്ത്യക്ക് പരിമിത ഓവറില്‍ വലിയ പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ പേസറാണ് ടി നടരാജന്‍. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ കെല്‍പ്പുള്ള താരം ഡെത്ത് ഓവറില്‍ ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടര്‍ച്ചയായി പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമിന് പുറത്തായി. 2021ലെ ടി20 ലോകകപ്പും പരിക്കിനെത്തുടര്‍ന്ന് നടരാജന് നഷ്ടമായിരുന്നു. നിലവില്‍ പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ നടരാജനെ ഇന്ത്യ ഇത്തവണയും പരിഗണിച്ചേക്കില്ല. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന നടരാജന്റെ തുടക്കം ഗംഭീരമായിരുന്നെങ്കിലും പരിക്ക് കരിയറില്‍ വില്ലനായി മാറി.

T20 World Cup: കോലി മൂന്നാം നമ്പറില്‍ തുടരും, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവില്ല!, നിര്‍ണ്ണായക സൂചന

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവിനെയും ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കില്ല. 2021ലെ ടി20 ലോകകപ്പില്‍ മോശം ഫോമിനെത്തുടര്‍ന്ന് കുല്‍ദീപിന് വിളിയെത്തിയിരുന്നില്ല. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കുല്‍ദീപിന് സാധിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി കുല്‍ദീപ് തിളങ്ങിയിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും രവി ബിഷ്‌നോയിയും യുസ് വേന്ദ്ര ചഹാലുമൊക്കെ ഉള്ളപ്പോള്‍ കുല്‍ദീപ് പുറത്തിരിക്കാനാണ് സാധ്യത.

Story first published: Monday, August 8, 2022, 10:18 [IST]
Other articles published on Aug 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+