For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വേണം, പുറത്താക്കേണ്ടത് മൂന്ന് പേരെ!

ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ഇന്ത്യക്കു ജയിച്ചേ തീരൂ

ഏഷ്യാ കപ്പിന്റെ ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ടീം ഇന്ത്യ ചൊവ്വാഴ്ച സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ നേരിടുകയാണ്. രാത്രി 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഇന്ത്യക്കു ഡു ഓര്‍ ഡൈ പോരാട്ടം. ഞായറാഴ്ച നടന്ന ത്രില്ലറില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ പൊരുതിത്തോറ്റിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇതോടെയാണ് സൂപ്പര്‍ ഫോറിലെ ശേഷിച്ച രണ്ടു കളികളും ഇന്ത്യക്കു നിര്‍ണായകമായത്.

1

ലങ്കയ്‌ക്കെതിരായ മല്‍സരത്തിനു ശേഷം വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും അങ്കം. പക്ഷെ ലങ്കയോടു തോല്‍ക്കുകയാണെങ്കില്‍ അതോടെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി അടയും. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും ഹിറ്റ്മാനും സംഘത്തിനും ലങ്കാദഹനം നടത്തിയേ തീരൂ. പക്ഷെ പാകിസ്താനെതിരായ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ ലങ്കയ്‌ക്കെതിരേ വരുത്തേണ്ടത് വളരെ പ്രധാനമാണ്. ഇവ എന്തൊക്കെയാണെന്നറിയാം.

ഹൂഡയ്ക്കു പകരം അക്ഷര്‍

ഹൂഡയ്ക്കു പകരം അക്ഷര്‍

പാകിസ്താനെതിരേ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഒഴിവാക്കി പകരം മറ്റൊരു ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെ ശ്രീലങ്കയ്‌ക്കെതിരേ കളിപ്പിക്കണം. പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജേയ്ക്കു പകരമാണ് ഇന്ത്യ അക്ഷറിനെ ടീമിലെടുത്തിരിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ താരം കളിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇന്ത്യ ഹൂഡയ്ക്കു അവസരം നല്‍കുകയായിരുന്നു.

3

പക്ഷെ ഏഴാം നമ്പറില്‍ ബാറ്റിങിനു അയക്കപ്പെട്ട താരത്തിനു കാര്യമായ സംഭാവന നല്‍കാനായില്ല. 14 ബോളില്‍ 16 റണ്‍സെടുത്ത് ഹൂഡ പുറത്താവുകയായിരുന്നു. ബൗളിങിലാവട്ടെ താരത്തിനു ഒരോവര്‍ പോലും രോഹിത് ശര്‍മ നല്‍കിയതുമില്ല. ഏഴാം നമ്പറില്‍ ഒരു ഓള്‍റൗണ്ടറെ തിരയുന്ന ഇന്ത്യക്കു ഈ പൊസിഷനില്‍ ഏറ്റവും അനുയോജ്യനായ താരമാണ് അക്ഷര്‍. ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നതിനൊപ്പം ബൗളിങില്‍ ഹൂഡയേക്കാള്‍ ഇംപാക്ടുണ്ടാക്കാനും അദ്ദേഹത്തിനു സാധിക്കും. ഇടംകൈയന്‍ ബാറ്ററാണെന്നതും അക്ഷറിനു മറ്റൊരു പ്ലസ് പോയിന്റാണ്.

ASIA CUP: ഇന്ത്യക്ക് ജയിക്കണം, വിറപ്പിക്കാന്‍ ശ്രീലങ്ക, ജീവന്‍ മരണ പോരാട്ടം, പ്രിവ്യൂ, സാധ്യതാ 11

റിഷഭിനു പകരം കാര്‍ത്തിക്

റിഷഭിനു പകരം കാര്‍ത്തിക്

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഒഴിവാക്കി വെറ്ററനും സൂപ്പര്‍ ഫിനിഷറുമായ ദിനേശ് കാര്‍ത്തികിനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കണം. പാകിസ്താനായുള്ള ആദ്യ കളിയില്‍ റിഷഭിനെ പുറത്തിരുത്തിയ ഇന്ത്യ പകരം ഡികെയ്ക്കു വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കിയിരുന്നു. പക്ഷെ ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം നല്‍കിയില്ല. ഹോങ്കോങുമായുള്ള രണ്ടാമത്തെ കളിയില്‍ റിഷഭിനെയും കാര്‍ത്തിക്കിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിച്ചു. പക്ഷെ ഈ മല്‍സരത്തിലും ബാറ്റിങിനുള്ള അവസരം ലഭിച്ചില്ല.

5

സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേയാവട്ടെ ഡിക്കെയെ ഒഴിവാക്കിയ ഇന്ത്യ റിഷഭിനു അവസരം നല്‍കുകയായിരുന്നു.
പക്ഷെ ബാറ്റിങില്‍ റിഷഭ് തികഞ്ഞ പരാജയമായി മാറി. 12 ബോളില്‍ 14 റണ്‍സ് നേടിയ താരം അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റിഷഭിനെ ഇന്ത്യ ക്രീസിലേക്കയച്ചത്. പക്ഷെ താരം അവരുടെ ഇരയാവുകയും ചെയ്തു. റിഷഭിനു പകരം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യുന്ന, ഫിനിഷ് ചെയ്യാനും മിടുക്കനമായ ഡിക്കെയെ ഇന്ത്യ കളിപ്പിച്ചേ തീരൂ.

ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

ചഹലിനു പകരം അശ്വിന്‍

ചഹലിനു പകരം അശ്വിന്‍

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫ്‌ളോപ്പായി മാറിയ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു ഇന്ത്യ ഇനിയും അവസരം നല്‍കേണ്ടതില്ല. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ നനഞ്ഞ പടക്കമായി താരം മാറിയിരിക്കുകയാണ്. ചഹലിനു പകരം പരിചയസമ്പന്നായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ഇറക്കിയേ തീരൂ. പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ചഹലും യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയുമായിരുന്നു ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്.
ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച ബിഷ്‌നോയ് റണ്ണൊഴുക്ക് തടഞ്ഞ് നന്നായി ബൗള്‍ ചെയ്തപ്പോള്‍ ചഹല്‍ റണ്‍സ് വാരിക്കോരി നല്‍കി.

7

അതിനാല്‍ ചഹലിനു പകരം അശ്വിനെ ഇന്ത്യ കളിപ്പിക്കേണ്ട സമയമെത്തിയിരിക്കുകയാണ്. നിരവധി ഇടംകൈയന്‍മാരുള്ള ലങ്കന്‍ മധ്യനിരയ്‌ക്കെതിരേ ലെഗ് സ്പിന്നര്‍മാരായ ചഹലിനെയും ബിഷ്‌നോയിയെയും ഒരുമിച്ച് കളിപ്പിക്കുന്നതും മണ്ടത്തരമാണ്. ലെഗ് സ്പിന്നറായി ബിഷ്‌നോയിയും ഓഫ് സ്പിന്നറായി അശ്വിനും കളിച്ചാല്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്യും. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന താരം കൂടിയാണ് അശ്വിന്‍. ഇന്ത്യന്‍ ബാറ്റിങിനു ഇതുകൂടുതല്‍ ആഴം നല്‍കുകയും ചെയ്യും.

Story first published: Monday, September 5, 2022, 23:23 [IST]
Other articles published on Sep 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+