Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യക്ക് ജയിക്കണം, വിറപ്പിക്കാന്‍ ശ്രീലങ്ക, ജീവന്‍ മരണ പോരാട്ടം, പ്രിവ്യൂ, സാധ്യതാ 11

1

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ജീവന്‍ മരണ പോരാട്ടത്തിന് ഇന്ത്യ നാളെ (6-9-2022) ഇറങ്ങുന്നു. പാകിസ്താനോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യക്ക് നാളെ ശ്രീലങ്കയോട് ജയിക്കാനാവാത്ത പക്ഷം ഫൈനലില്‍ സീറ്റ് നേടുക പ്രയാസമാവും. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയം നേടിയാണ് സൂപ്പര്‍ ഫോറിലേക്ക് എത്തിയതെങ്കിലും പാകിസ്താനോട് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. ഇത് ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ബാറ്റിങ് നിരയില്‍ ടോപ് ഓഡര്‍ തിളങ്ങുമ്പോള്‍ മധ്യനിര നിരാശപ്പെടുത്തുന്നു. മധ്യനിര തിളങ്ങുമ്പോള്‍ ടോപ് ഓഡര്‍ നിരാശപ്പെടുത്തു. ബാറ്റിങ് നിര മികവ് കാട്ടുമ്പോള്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനാവുന്നില്ല. ഇത്തരത്തില്‍ വലിയ തലവേദനയാണ് ഇന്ത്യന്‍ ടീം നേരിടുന്നത്.

1

പാകിസ്താനെതിരേ ഇന്ത്യക്ക് തോല്‍വിയിലും ആശ്വസിക്കാന്‍ സാധിക്കുന്നത് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും പഴയ മികവിലേക്കെത്തിയെന്ന് വ്യക്തമാക്കി വെടിക്കെട്ട് ഷോട്ടുകളാണ് കളിച്ചത്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ഇരുവര്‍ക്കുമായി. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയിലാണ് പ്രതീക്ഷ.

ശ്രീലങ്കയ്‌ക്കെതിരേ രോഹിത്തിനെപ്പോലെ മികച്ച റെക്കോഡുള്ള മറ്റൊരു ബാറ്റ്‌സ്മാനുമില്ല. ഏകദിനത്തില്‍ 2 ഇരട്ട സെഞ്ച്വറിയും ടി20യില്‍ 1 സെഞ്ച്വറിയും രോഹിത് ശ്രീലങ്കയ്‌ക്കെതിരേ നേടിയിട്ടുണ്ട്. ഈ ബാറ്റിങ് മികവില്‍ത്തന്നെയാവും ഇന്ത്യക്ക് പ്രതീക്ഷ. രാഹുലിനും ഭേദപ്പെട്ട റെക്കോഡ് ശ്രീലങ്കയ്‌ക്കെതിരേയുണ്ട്. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

2

രണ്ട് ഫിഫ്റ്റിയടക്കം നേടി ഇന്ത്യയുടെ നട്ടെല്ലായി കോലി മാറുന്നു. പഴയ ആക്രമണോത്സകതയിലേക്ക് കൂടി താരം തിരിച്ചെത്തേണ്ടതായുണ്ട്. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ സ്ഥിരത ഇന്ത്യക്ക് തലവേദയാവുന്നു. ഹോങ്കോങ്ങിനെതിരേ വെടിക്കെട്ട് ഫിഫ്റ്റി നേടിയ സൂര്യക്ക് പാകിസ്താനെതിരേ രണ്ട് മത്സരത്തിലും തിളങ്ങാനായിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരേ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് വേണോയെന്നത് പ്രധാന ചോദ്യം. മോശം ഫോമിലാണ് റിഷഭ്. പാകിസ്താനെതിരേ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. റിഷഭിന് പകരം ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ പ്ലേയിങ് 11 പരിഗണിക്കേണ്ടതായുണ്ട്. ദീപക് ഹൂഡയെ പന്തെറിയിക്കാനാവാത്ത പക്ഷം അദ്ദേഹത്തെ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടതില്ല.

3

പേസ് ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി ദീപക് ചഹാറോ ആവേശ് ഖാനോ എത്തണം. ഹര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറായി പരിഗണിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല. അത് അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് സാധ്യത. ഇന്ത്യ മൂന്നാം പേസറെ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

അതേ സമയം അഫ്ഗാനെ തോല്‍പ്പിച്ചെത്തുന്ന ശ്രീലങ്കയുടെ മികച്ച ഫോമിലാണ്. പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ മികച്ച ഫോമിലാണ്. ക്യാപ്റ്റന്‍ ദസുന്‍ ഷണക, ധനുഷ്‌ക ഗുണതിലക, ചരിത് അസലങ്ക എന്നിവരോടൊപ്പം തല്ലിത്തകര്‍ക്കാന്‍ ബനുക രാജപക്‌സെയും ഇറങ്ങുമ്പോള്‍ ശ്രീലങ്കയ്ക്ക് പ്രതീക്ഷകളേറെ.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

4

ഇന്ത്യയെ വട്ടം കറക്കാന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാരും ലങ്കയ്‌ക്കൊപ്പമുണ്ട്. വനിന്‍ഡു ഹസരങ്കയേയും മഹേഷ് തീക്ഷണയേയുമെല്ലാം ഇന്ത്യ ഭയക്കണം. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 25 മത്സരം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 17 മത്സരത്തില്‍ ഇന്ത്യയും 7 മത്സരത്തില്‍ ശ്രീലങ്കയും ജയിച്ചു. 1 മത്സരം ഫലമില്ലാതെ അവസാനിച്ചു.

5

സാധ്യതാ 11: ഇന്ത്യ- കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍

ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലക, ദസുണ്‍ ഷണക (ക്യാപ്റ്റന്‍), ബാനുക രാജപക്‌സെ, വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശന്‍ക.

Story first published: Monday, September 5, 2022, 11:34 [IST]
Other articles published on Sep 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+