For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia cup 2022: ഇന്ത്യ നാട്ടിലേക്ക് മടങ്ങും! പാക് x ലങ്ക ഫൈനല്‍- പാക് ഫാന്‍സ് പറയുന്നു

സൂപ്പര്‍ ഫോറില്‍ അഞ്ചു വിക്കറ്റിനായിരുന്നു പാക് ജയം

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ നേടിയ ഉജ്ജ്വല വിജയത്തില്‍ മതിമറന്ന് ആഘോഷിക്കുകയാണ് പാകിസ്താന്‍ ആരാധകര്‍. ഞായറാഴ്ച നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനായിരുന്നു പാക് ടീമിന്റെ വിജയം. നേരത്തേ നടന്ന ഗ്രൂപ്പൂഘട്ട മല്‍സരത്തിലും അവസാന ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. അന്നു ഇന്ത്യ ജയിച്ചുകയറിയത് അഞ്ചു വിക്കറ്റിനായിരുന്നു. ഇതേ മാര്‍ജിനില്‍, അതേ മൈതാനത്തു വച്ച് ഇന്ത്യയോടു കണക്കുതീര്‍ത്തതിന്റെ ആഹ്ലാദത്തിലാണ് പാക് ആരാധകര്‍.

1

ഈ തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകളും അവതാളത്തിലായിരിക്കുകയാണ്. ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരായ അടുത്ത രണ്ടു കളികളും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യ ഫൈനല്‍ കാണാതെ നാട്ടിലേക്കു മടങ്ങുമെന്നും ശ്രീലങ്ക ഫൈനലിലേക്കു വരുമെന്നുമെന്നാണ് ഒരു കൂട്ടം പാക് ആരാധകര്‍ പറയുന്നത്. മല്‍സരശേഷം സ്റ്റേഡിഡയത്തിനു പുറത്തു വച്ച് ഒരു പാക് മാധ്യമത്തോടു സംസാരിക്കുകയായിരുന്നു ഇവര്‍.

2

ഇന്ത്യ ജായേഗാ, ശ്രീലങ്ക ആയേഗാ (ഇന്ത്യ പോവും, ശ്രീലങ്ക വരും) എന്നു ആര്‍പ്പുവിളിച്ചായിരുന്നു സ്റ്റേഡിയത്തിനു പുറത്തു വച്ച് പാകിസ്താന്‍ ആരാധകരുടെ ആഹ്ലാദപ്രകടനം. നല്ല പോരാട്ടമായിരുന്നു ഇരുടീമുകളും മല്‍സരത്തില്‍ കാഴ്ചവച്ചത്. ക്രിക്കറ്റ് ഫാന്‍സെന്ന നിലയില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്.
മല്‍സരത്തില്‍ ചെറിയ റോള്‍ ആയിരുന്നെങ്കിലും മുഹമ്മദ് നവാസ് വളരെ ഉജ്ജ്വലമായി തന്നെ പെര്‍ഫോം ചെയ്തു. ഞങ്ങള്‍ വളരെയധികം ആസ്വദിച്ചുവെന്നും പാകിസ്താന്‍ ആരാധകര്‍ പാക് ചാനലിനോടു പറഞ്ഞു.

ASIA CUP: ഇന്ത്യക്ക് ജയിക്കണം, വിറപ്പിക്കാന്‍ ശ്രീലങ്ക, ജീവന്‍ മരണ പോരാട്ടം, പ്രിവ്യൂ, സാധ്യതാ 11

3

മുഹമ്മദ് നവാസിനെ റണ്‍ചേസില്‍ മുന്നിലേക്കു പ്രൊമോട്ട് ചെയ്തതില്‍ ടീം മാനേജ്‌മെന്റിനും കോച്ചിനും ക്യാപ്റ്റനുമെല്ലാം ഞങ്ങള്‍ ക്രെഡിറ്റ് നല്‍കുകയായണ്. വളരെ മികച്ച തീരുമാനം തന്നെയായിരുന്നു അത്. നവാസ് മല്‍സരഗതി തന്നെ മാറ്റി മറിക്കുകയും ചെയ്തു.
ഇന്ത്യക്കാരോട് പറയാനുള്ളത് നന്നായി പരിശീലനം നടത്തി തിരിച്ചുവരൂയെന്നാണ്. ദൈവം സഹായിച്ചാല്‍ നമുക്ക് വീണ്ടും ഏറ്റുമുട്ടാമെന്നും പാക് ആരാധകന്‍ ആവേശത്തോടെ പറഞ്ഞു.

4

അതേസമയം, കളിയിലേക്കു വന്നാല്‍ ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ബൗളര്‍മാരുടെ മോശം പ്രകടനമാണ് പാകിസ്താനെതിരേ ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിട്ടത്. 182 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് പാകിസ്താനു മുന്നില്‍ ഇന്ത്യ വച്ചത്. നേരത്തേ നടന്ന കളിയില്‍ 150 റണ്‍സ് പോലുമെടുക്കാന്‍ അനുവദിക്കാതെ പാക് ടീമിനെ ഓള്‍ഔട്ടാക്കിയ ഇന്ത്യ ഇതേ ബൗളിങ് ആവര്‍ത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

IND vs PAK: അനാവശ്യ ഷോട്ട് കളിച്ച് പുറത്ത്, റിഷഭിനോട് കയര്‍ത്ത് രോഹിത്, തര്‍ക്കം, വൈറല്‍

5

പക്ഷെ ഇന്ത്യന്‍ ബൗളിങിനെ യാതൊരു കൂസലുമില്ലാതെ പാകിസ്താന്‍ കൈകാര്യം ചെയ്യുകയായിരുന്നു. 71 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച മുഹമ്മദ് റിസ്വാനാണ് പാക് ഇന്നിങ്‌സിനു അടിത്തറയിട്ടത്. 51 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.

6

നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പട്ട മുഹമ്മദ് നവാസിന്റെ ഇന്നിങ്‌സാണ് കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. വെറും 20 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 42 റണ്‍സാണ് നവാസ് വാരിക്കൂട്ടിയത്. പാക് നിരയില്‍ മറ്റാരും തന്നെ 20 പ്ലസ് നേടിയില്ല. ഇന്ത്യന്‍ ബൗളിങില്‍ രവി ബിഷ്‌നോയിയും അര്‍ഷ്ദീപ് സിങുമൊഴികെ മറ്റെല്ലാവരും നന്നായി തല്ലുവാങ്ങി.

Story first published: Monday, September 5, 2022, 14:41 [IST]
Other articles published on Sep 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+