Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: കോലി ആയതു കൊണ്ട് ആരും മിണ്ടുന്നില്ല! യുവതാരമായാല്‍ കഥ മാറിയേനെയെന്നു ഗംഭീര്‍

പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാടത്തില്‍ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ പുറത്താവലിനെതിരേ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കരിയറിലെ നൂറാമത്തെ ടി20 മല്‍സരം കളിച്ച കോലി പഴയ ഫോമിലേക്കു തിരിച്ചൈത്തുന്നതിന്റെ സൂചന നല്‍കിയ ശേഷമായിരുന്നു മോശം ഷോട്ട് കളിച്ച് പുറത്തായത്. 35 റണ്‍സാണ് അദ്ദേഹം നേടിയത്. 34 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

1

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോലിയും വെറും മൂന്നു റണ്‍സിന്റെ വ്യത്യാസത്തിലാണ് മല്‍സരത്തില്‍ പുറത്തായത്. കോലിപ്പോലെ തന്നെ ഒരു വമ്പന്‍ ഷോട്ടിനു മുതിര്‍ന്നായിരുന്നു രോഹിത്തും മടങ്ങിത്. 12 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

2

പാകിസ്താനെതിരേ താന്‍ പുറത്തായ രീതിയില്‍ വിരാട് കോലി തീര്‍ച്ചയായും നിരാശനായിരിക്കുമെന്നു ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഓപ്പണര്‍. രോഹിത് ശര്‍മ പുറത്തായി അല്‍പ്പസമയം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പിന്നാലെയാണ് കോലിയും മടങ്ങിയത്. രോഹിത് ഔട്ടായ ശേഷം അങ്ങനെയൊരു ഷോട്ട് കളിച്ച് പുറത്തായത് ഒരു യുവതാരം ആവാതിരുന്നത് നന്നായി. കോലിക്കു പകരം അത്തരമൊരു ഷോട്ടിലൂടെ യുവതാരമായിരുന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നതെങ്കില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരുമായിരുന്നുവെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിച്ചു.

IND vs PAK: എന്തുകൊണ്ട് ജഡേജ നാലാം നമ്പറില്‍?, വെറും പരീക്ഷണമല്ല!, കാരണം അറിയാം

3

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് നേടിക്കഴിഞ്ഞ ബാറ്ററാണ് വിരാട് കോലി. പക്ഷെ പാകിസ്താനെതിരേ തന്റെ പുറത്താവിലേക്കു നയിച്ച ഷോട്ട് കാണുകയായിരുന്നെങ്കില്‍ അതിന്റെ ആവശ്യമില്ലായിരുന്നുവെന്നു അദ്ദേഹം സ്വയം പറയും. 34 ബോളില്‍ 35 റണ്‍സ് കോലി സ്‌കോര്‍ ചെയ്തു. നിങ്ങളുടെ ക്യാപ്റ്റന്‍ ഇപ്പോള്‍ പുറത്തായിട്ടേയുള്ളൂ. നിങ്ങള്‍ (കോലി) ഇന്നിങ്‌സ് കുറച്ചു കൂടി ദീര്‍ഘിപ്പിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാവുമായിരുന്നെന്നു ഗൗതം ഗംഭീര്‍ വിശദമാക്കി.

IND vs PAK: ഹിറ്റ്മാന്‍ ഫ്‌ളോപ്പ്, ഹര്‍ദിക് ബംബര്‍ ഫിറ്റ്, സൂപ്പര്‍ താരങ്ങളുടെ പ്രകടന റേറ്റിങ് ഇതാ

4

ഒരു ചെറിയ ബ്രേക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള വിരാട് കോലിയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഈ മല്‍സരം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകള്‍, സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര എന്നിവയില്‍ നിന്നും കോലി വിട്ടുനിന്നിരുന്നു.

5

പാകിസ്താനുമായുള്ള പോരാട്ടത്തില്‍ കോലി പതര്‍ച്ചയോടെയാണ് ബാറ്റിങ് തുടങ്ങിയത്. ബോള്‍ ശരിയായി ടൈം ചെയ്യാനാവാതെ അദ്ദേഹം ശരിക്കു പാടുപെട്ടു.
ഭാഗ്യം കൊണ്ടു മാത്രമാണ് കോലി ഡെക്കാവാതെ പുറത്താവാതെ രക്ഷപ്പെട്ടത്. നേരിട്ട രണ്ടാമത്തെ ബോളില്‍ അദ്ദേഹം ക്രീസ് വിടേണ്ടതായിരുന്നു. പക്ഷെ നസീം ഷായുടെ ബോളില്‍ എഡ്ജായ കോലിയെ സ്ലിപ്പില്‍ ഫഖര്‍ സമാന്‍ കൈവിടുകയായിരുന്നു.

Story first published: Monday, August 29, 2022, 14:24 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+