
ഈ പരാജയത്തിനു ഇന്ത്യ ഏഷ്യാ കപ്പില്‍ കണക്കുതീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മറുഭാഗത്ത് പാകിസ്താനാവട്ടെ അവസാനത്തെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരിക്കും കച്ചമുറുക്കുന്നത്. പാകിസ്താനെ തകര്‍ത്ത് കണക്കുചോദിക്കാന്‍ രോഹിത് ശര്‍മയും സംഘവും എന്താണ് ചെയ്യേണ്ടത്? ഈ മല്‍സരത്തില്‍ ടീം ഇന്ത്യയുടെ പ്ലാന്‍ എങ്ങനെയായിരിക്കണമെന്നു പരിശോധിക്കാം.

പാകിസ്താന്റെ മുന്‍നിര ബാറ്റിങായിരിക്കും ഇന്ത്യക്കു മല്‍സരത്തില്‍ ഏറ്റവും വലിയ ഭീഷണി. പ്രത്യേകിച്ചും നായകന്‍ ബാബര്‍ ആസം- മുഹമ്മദ് റിസ്വാന്‍ ജോടി പാക് ബാറ്റിങിന്റെ നട്ടെല്ലാണ്. അതുകൊണ്ടു തന്നെ ഇവരെ തുടക്കത്തില്‍ തന്നെ വേര്‍പിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സഖ്യം ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നീട് ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമായിരിക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വിനയായതും ഇതായിരുന്നു. ബാബറും റിസ്വാനും അപരാജിത ഫിഫ്റ്റികള്‍ നേടിയപ്പോള്‍ 150 പ്ലസ് സ്‌കോര്‍ പാക് ടീം അനായാസം ജയിച്ചുകയറുകയായിരുന്നു.

ബാബര്‍ ആസം-മുഹമ്മദ് റിസ്വാന്‍ ജോടിയെ അമിതമായി ആശ്രയിക്കുന്ന ടീമാണ് പാകിസ്താന്‍. 2021 മുതലുള്ള കണക്കുകളെടുത്താല്‍ ടി20യില്‍ ഇരുവരും ചേര്‍ന്നെടുത്തത് 1447 റണ്‍സാണ്. റിസ്വാന്‍- ഫഖര്‍ സമാന്‍ ജോടി 401ഉം റിസ്വാന്‍- ഹൈദര്‍ അലി ജോടി 348ഉം റണ്‍സെടുത്തിട്ടുണ്ട്.
ടി20യില്‍ ഇതേ കാലയളവില്‍ പാകിസ്ാന്റെ ടീമിനു വേണ്ടി മൂന്നിലൊന്ന് റണ്‍സ് നേടിയതും ബാബര്‍, റിസ്വാന്‍, സമാന്‍ എന്നീ ടോപ്പ് ത്രീ ബാറ്റര്‍മാരാണ്. അതായത് 67.5 ശതമാനം റണ്‍സും ഈ മൂന്നു പേരും കൂടി അടിച്ചെടുത്തതാണെന്നു കണക്കുകള്‍ പറയുന്നു. അതുകൊണ്ടു തന്നെ ഈ ടോപ് ത്രീയെ നിര്‍വീര്യമാക്കിയാല്‍ മല്‍സരം ഇന്ത്യ പകുതി ജയിച്ചുകഴിഞ്ഞതായി ഉറപ്പിക്കാം.
Asia Cup 2022: പുറത്തിരുത്തി ഇന്ത്യ അവന്റെ വര്‍ഷങ്ങള്‍ പാഴാക്കി! തുറന്നടിച്ച് പാക് കോച്ച്

തുടക്കത്തില്‍ തന്നെ പാകിസ്താന്റെ രണ്ടു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചാല്‍ അനുഭവസമ്പത്ത് കുറഞ്ഞ പാകിസ്താന്റെ മധ്യനിരയെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കു സാധിക്കും. ആസിഫ് അലി, ഇഫ്തിഖര്‍ അഹമ്മദ്, ഹൈദര്‍ അലി, ഖുശ്ദില്‍ ഷാ തുടങ്ങിയവരാണ് പാകിസ്താന്റെ മധ്യനിരയിലുള്ളത്. കൂട്ടത്തില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത് ആസിഫാണ്. 39 ടി20കളില്‍ നിന്നും അദ്ദേഹം നേടിയത് 435 റണ്‍സാണ്.
ഹൈദര്‍ അലി 21 ടി20 മല്‍സരങ്ങളില്‍ നിന്നും 406 റണ്‍സുമായി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. ഇഫ്തിഖര്‍ 18 ടി20കളില്‍ നിന്നും 271ഉം ഖുശ്ദില്‍ 13 ടി20കളില്‍ നിന്നും 188ഉം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

പക്ഷെ പവര്‍പ്ലേയില്‍ അധികം വിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കാന്‍ പാകിസ്താനു കഴിഞ്ഞിട്ടുണ്ട്. 2021 മുതല്‍ ടി20യില്‍ ലോക ക്രിക്കറ്റില്‍ തന്നെ പവര്‍പ്ലേയില്‍ ഏറ്റവും കുറച്ച് വിക്കറ്റുകള്‍ കൈവിട്ട ടീം പാകിസ്താണ്. 25 വിക്കറ്റുകളാണ് അവര്‍ക്കു നഷ്ടമായത്. പാകിസ്താന്റെ മുന്‍നിര എത്രത്തോളം സ്ഥിരതയുള്ളതാണെന്നു ഇത് അടിവരയിടുകയാണ്.
30 വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ നഷ്ടമായ അഫ്ഗാനിസ്താന്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. ഇംഗ്ലണ്ട് (44), ഇന്ത്യ (48), ഓസ്‌ട്രേലിയ (48), സൗത്താഫ്രിക്ക (48) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Asia Cup 2022: രോഹിത്തോ, ബാബറോ? കൂടുതല്‍ റണ്‍സെടുക്കുക ആരാവും? പ്രവചിച്ച് മുന്‍ താരം

ഡെത്ത് ഓവറിലെ രണ്ടു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരില്ലാതെയാണ് ഇന്ത്യന്‍ ടീം ഈ മല്‍സരത്തില്‍ ഇറങ്ങുന്നത്. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും മറ്റൊരു ഫാസ്റ്റ് ബൗളറായിട്ടുള്ള ഹര്‍ഷല്‍ പട്ടേലിനും പിന്മാറേണ്ടതായി വരികയായിരുന്നു. ഇവരുടെ അഭാവത്തില്‍ ഈ റോളുകള്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങും ഏറ്റെടുക്കേണ്ടത് വളരെ പ്രധാനമാണ്.
അടുത്തിടെ അരങ്ങേറിയ അര്‍ഷ്ദീപ് ഡെത്ത് ഓവറുകളില്‍ ഗംഭീര ബൗളിങാണ് കാഴ്ചവയ്ക്കുന്നത്. ഡെത്ത് ഓവറില്‍ അഞ്ചിന്നിങ്‌സുകളില്‍ ബൗള്‍ ചെയ്തിട്ടുള്ള താരം 4.75 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ ഏഴു വിക്കറ്റുകളെടുത്തിട്ടുണ്ട്.

ഭുവിക്കും ഡെത്ത് ഓവറില്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഒന്നു മുതല്‍ ആറോവര്‍ വരെ 69 ഇന്നിങ്‌സുസളില്‍ ബൗള്‍ ചെയ്ത അദ്ദേഹം 5.69 ഇക്കോണമി റേറ്റില്‍ 38 വിക്കറ്റുകളെടുത്തിട്ടുണ്ട്. പക്ഷെ 16 മുതല്‍ 20 വരെ 50 ഇന്നിങ്‌സുകളിലാണ് ഭുവി പന്തെറിഞ്ഞത്. പക്ഷെ 9.24 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 27 വിക്കറ്റുകളാണ്

രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷമുള്ള അഗ്രസീവ് ബാറ്റിങ് സമീപനം പാകിസ്താനെതിരേയുെ ഇന്ത്യ തുടരണം. ടി20യില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത റണ്‍റേറ്റിലാണ് ഇന്ത്യ റണ്‍സ് അടിച്ചെുക്കുന്നത്. 2021ല്‍ 16 ടി20കളില്‍ കളിച്ച ഇന്ത്യയുടെ റണ്‍റേറ്റ് 8.2 ആയിരുന്നു. പക്ഷെ ഈ വര്‍ഷം ഏറെ വളരെ ഉയര്‍ന്നിരിക്കുകയാണ്. 21 ടി20കള്‍ ഈ വര്‍ഷം കളിച്ച ഇന്ത്യ 9.29 റണ്‍റേറ്റിലാണ് റണ്‍സ് വാരിക്കൂട്ടുന്നത്.
ഇന്നിങ്‌സിന്റെ ഓരോ ഘട്ടത്തിലെയും റണ്‍റേറ്റ് മെച്ചപ്പെട്ടിട്ടുണ്ട്. 2019- 21 വരെ പവര്‍പ്ലേയില്‍ 8.3ഉം മധ്യ ഓവറില്‍ 7.92ഉം ഡെത്ത് ഓവറില്‍ 10.52 ഉം റണ്‍റേറ്റിലാണ് ഇന്ത്യ സ്‌കോര്‍ ചെയ്തിരുന്നത്. ഇതു ഈ വര്‍ഷം 8.67, 9, 11.18 എന്നിങ്ങനെയായി ഉയര്‍ന്നിരിക്കുകയാണ്.

ബൗളിങില്‍ പാകിസ്താന്റെ സ്പിന്‍ ആക്രമണത്തെ ഇന്ത്യ ശ്രദ്ധിക്കണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും ഷദാബ് ഖാനാണ് പാക് നിരയിലെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു. 14 ടി20കളില്‍ നിന്നും ഷദാബിനു ലഭിച്ചത് 21 വിക്കറ്റുകളാണ്.
ഷഹീന്‍ അഫ്രീഡിയില്ലാത്തതിനാല്‍ പാകിസ്താന്റെ പേസാക്രമണത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ സുവര്‍ണാവസരം പരമാവധി മുതലെടുക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണം.


Click it and Unblock the Notifications