Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ അവനെ എന്തിനു ടീമിലെടുത്തു? ഈ ചൂതാട്ടത്തിന് പണികിട്ടും!

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധകരുടെ ഭാഗത്തു നിന്നും വിമര്‍ശനങ്ങളും ശക്തമാവുകയാണ്. സെലക്ടര്‍മാരുടെ ഭാഗത്തും നിന്നും ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതിനു വലിയ വില തന്നെ നല്‍കേണ്ടി വരുമെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

1

തിങ്കളാഴ്ച രാത്രിയായിരുന്നു 15 അംഗ സംഘത്തെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ ദീപക് ഹൂഡ, ആര്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍ തുടങ്ങിയവര്‍ക്കൊന്നും ടീമിലിടം ലഭിച്ചില്ല.

2

സ്പിന്‍ ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനു അയക്കുന്നത്. നാലു സ്പിന്നര്‍മാര്‍ സംഘത്തിലുണ്ട്. കൂടാതെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി ഹൂഡയും ടീമിലുണ്ട്. എന്നാല്‍ പേസര്‍മാര്‍ മൂന്നു പേര്‍ മാത്രമേയുള്ളൂ. ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇവര്‍. ഈ സീസണില്‍ ടീമിനായി അരങ്ങേറിയവരാണ് ആവേശും അര്‍ഷ്ദീപും.

ASIA CUP 2022: 5 ഇന്നിങ്‌സ്, 44.75 ശരാശരി, എന്നിട്ടും സഞ്ജുവില്ല? ആരാധകര്‍ കട്ട കലിപ്പില്‍

3

വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച പരമ്പരകളില്‍ ഒരു മല്‍സരത്തിലൊഴികെ മറ്റെല്ലാത്തിലും നന്നായി തല്ലുവാങ്ങിയ ബൗളറാണ് ആവേശ് ഖാന്‍. അഞ്ചു ടി20കളിലും കളിച്ച അദ്ദേഹം വീഴ്ത്തിയത് വെറും മൂന്നു വിക്കറ്റുകളാണ്. മാത്രമല്ല നാലു കളിയിലും 10നു മുകളില്‍ റണ്‍സും വാരിക്കോരി നല്‍കി. എന്നിട്ടും ആവേശിനെ ഏഷ്യാ കപ്പില്‍ എന്തിന് ഉള്‍പ്പെടുത്തിയെന്നതാണ് ഫാന്‍സ് സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്.

4

സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ ദീപക് ചാഹറിനെ റിസര്‍വ് ലിസ്റ്റിലേക്കു മാറ്റി ആവേശിനെ ഉള്‍പ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഫാന്‍സ് രോഷം കൊള്ളുന്നു. കൂടാതെ ആവേശിനു പകരം പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയെ കളിപ്പിക്കാമായിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Asia Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ഇതാ കിടിലന്‍ ടീം

5

ഇന്ത്യയുടെ പേസ് ബൗളിങ് വളരെ ശുഷ്‌കിച്ചതായിട്ടാണ് കാണപ്പെടുന്നത്. ഒരു എക്‌സ്ട്രാ സ്പിന്നര്‍ക്കു പകരം ഞാനായിരുന്നെങ്കില്‍ ദീപക് ചാഹറിനെയോ, മുഹമ്മദ് സിറാജിനെയോ ടീമിലെടുക്കുമായിരുന്നു. ആവേശ് ഖാനെയെടുത്തത് ഒരു ചൂതാട്ടമാണ്. അതിനു ഫലം കിട്ടട്ടെയെന്നു പ്രതീക്ഷിക്കാമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്‍ഭാഗ്യവാന്മാര്‍

6

ആവേശ് ഖാനെ ഇന്ത്യന്‍ ടീമിലെടുത്തതില്‍ അതൃപ്തിയുണ്ട്. ദീപക് ചാഹറിനെ എന്തു കൊണ്ട് പരിഗണിച്ചില്ല. ശിഖര്‍ ധവാനോടു ചെയ്തു കൊണ്ടിരിക്കുന്ന അതേ കാര്യം തന്നെയാണ് മുഹമ്മദ് ഷമിയോടും ബിസിസിഐ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ആവേശ് ഖാനോ? മുഹമ്മദ് ഷമിയെ എടുക്കുന്നതായിരുന്നു നല്ലത്. സൗത്താഫ്രിക്കയ്‌ക്കെതിരേയും ആവേശിന്റെ പ്രകടനം ശരാശരിയായിരുന്നു. ഒരു മല്‍സരത്തില്‍ മാത്രം കുറച്ചു വിക്കറ്റുകളെടുത്തതായും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

7

ഏതെങ്കിലുമൊരു സ്പിന്നറുടെ സ്ഥാനത്തു ദീപക് ചാഹര്‍ ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നുവെന്നായിരുന്നു ഒരു പ്രതികരണം.
ടീം സെലക്ഷനില്‍ ഒന്നു മാത്രം വളരെ മോശം. ആവേശ് ഖാന്റെ സ്ഥാനത്തു വേണ്ടിയിരുന്നത് ദീപക് ചാഹറായിരുന്നു. ആവേശിനെ റിസര്‍വിലും ഉള്‍പ്പെടുത്താമായിരുന്നെന്നും ഒരു യൂസര്‍ കുറിച്ചു.

Story first published: Tuesday, August 9, 2022, 13:59 [IST]
Other articles published on Aug 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+