For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഞങ്ങളോടേറ്റ തോല്‍വി ഇന്ത്യയെ തകര്‍ത്തു! അടുത്തത് ആര്‍ക്കെന്ന് മുന്‍ പാക് നായകന്‍

ഈ മാസം 28നാണ് ഇന്ത്യ- പാക് പോര്

ഏഷ്യാ കപ്പില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്ക് ഈ മാസം 28ന് നടക്കാനിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു ബദ്ധവൈരികള്‍ അവസാനമായി കൊമ്പുകോര്‍ത്തത്. അന്നു പത്തു വിക്കറ്റിന്റെ വമ്പന്‍ ജയം പാകിസ്താന്‍ ആഘോഷിച്ചിരുന്നു.

1

ഈ ജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ബാബര്‍ ആസം നയിക്കുന്ന പാക് പടയെത്തുക. എന്നാല്‍ ഇന്ത്യയാവട്ടെ ലോകകപ്പിലെ പരാജയത്തിനു കണക്കുതീര്‍ക്കാനായിരിക്കും ശ്രമിക്കുക. ടി20 ലോകകപ്പില്‍ പാകിസ്താനോടേറ്റ വന്‍ പരാജയം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് നാശം വിതച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

കഴിഞ്ഞ ടി20 ലോകകപ്പിലെ പരാജയം ഇന്ത്യയുടെ മനസ്സിലുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല. അവര്‍ ഒരു സമയത്ത് ഒരു പരമ്പരയെന്ന തരത്തിലാണ് പരിഗണിക്കുന്നത്. ഓരോ പരമ്പരയിലും ടീമുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്ത്യയുടെ ശ്രദ്ധ ഏഷ്യാ കപ്പിലായിരിക്കും.
പാകിസ്താനോടേറ്റ കഴിഞ്ഞ ലോകകപ്പിലെ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് നാശം വിതച്ചിട്ടുണ്ട്. അതില്‍ നിന്നും കരകയറാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും റഷീദ് ലത്തീഫ് വിശദമാക്കി.

IND vs WI: രോഹിത്തില്ലെങ്കില്‍ ഹാര്‍ദിക് നയിക്കും, സൂര്യ-സഞ്ജു ഓപ്പണിങ്! നാലാമങ്കം സാധ്യതാ ടീം

3

നിങ്ങള്‍ക്കു വേണമെങ്കില്‍ എത്ര പരമ്പരകളില്‍ വേണമെങ്കിലും കളിക്കാം. പക്ഷെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം ഏറ്റവും പ്രധാനപ്പെട്ടതായി തന്നെ തുടരും. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള മല്‍സരത്തിന് ബിസിസിഐയും ടീം മാനേജ്‌മെന്റും പ്രത്യേക ശ്രദ്ധ നല്‍കുനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏഷ്യാ കപ്പ് നേടണമെന്നും അവര്‍ ആഗ്രഹിക്കും. എല്ലാ താരങ്ങളും ലഭ്യമാണെങ്കില്‍ ഇന്ത്യക്കു ഫേവറിറ്റുകളായി മാറാന്‍ സാധിക്കുമെന്നും റഷീദ് ലത്തീഫ് പറയുന്നു.

IND vs WI: ടീം സ്‌റ്റേഡിയം വിട്ടു, അവര്‍ക്കൊപ്പം പോവാതെ സഞ്ജു! ബിസിസിഐ കാണുന്നില്ലേ?

4

സമീപകാലത്തു പാകിസ്താനെതിരേയുള്ള മല്‍സരങ്ങളില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തിയിട്ടുള്ളതെങ്കിലും അവസാനമായി ഇന്ത്യക്കെതിരേ നേടിയ വിജയം പാകിസ്താന് വലിയ ആത്മവിശ്വാസം നല്‍കുമെന്നു റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി. യുഎഇയിലെ സാഹചര്യങ്ങള്‍ പാകിസ്‌കതാന് യോജിച്ചതാണ്. പാകസ്താനെതിരായ മല്‍സരത്തില്‍ വിജയത്തിനായി ഇന്ത്യ തങ്ങളുടെ എല്ലാം നല്‍കുക തന്നെ ചെയ്യും.

5

IND vs ZIM: രണ്ടു പേര്‍ക്ക് പര്യടനം നിര്‍ണായകം, മിന്നിയാല്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക്!

കഴിഞ്ഞ 20 വര്‍ഷത്തിനിടെ പാകിസ്താനു മേല്‍ അവര്‍ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. പക്ഷെ അവസാന കളിയില്‍ പത്തു വിക്കറ്റിന്റെ വിജയം നേടാന്‍ പാകിസ്താനു സാധിച്ചു. അതുകൊണ്ടു തന്നെ അതിന് അനുസരിച്ചായിരിക്കും പ്ലാനിങെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

6

ഇന്ത്യക്കെതിരേ ഐസിസിയുടെ ഏകദിന, ടി20 ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ വിജയം കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. ദീര്‍ഘകാലം തകരാതെ സൂക്ഷിച്ച പാകിസ്താനെതിരായ അപരാജിത റെക്കോര്‍ഡ് ഇന്ത്യക്കു അന്നു കൈവിടേണ്ടി വരികയായിരുന്നു.
ദുബായില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24നായിരുന്നു ഇന്ത്യ- പാക് പോരാട്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടാനാത് 151 റണ്‍സാണ്. പക്ഷെ ഈ സ്‌കോര്‍ പാകിസ്താന്‍ അനായാസം ചേസ് ചെയ്തു. 17.5 ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ പാകിസ്താന്‍ ലക്ഷ്യത്തിലെത്തി.

Story first published: Friday, August 5, 2022, 10:53 [IST]
Other articles published on Aug 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+