IND vs ZIM: രണ്ടു പേര്‍ക്ക് പര്യടനം നിര്‍ണായകം, മിന്നിയാല്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക്!
വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ടീം ഇന്ത്യ ഇതിനു ശേഷം പറക്കുക സിംബാബ്‌വെയിലേക്കാണ്. ഈ മാസം 18 മുതല്‍ സിംബാബ് വെയില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കി രണ്ടാംനിര ടീമിനെയാണ് സിബാബ്‌വെയിലേക്കു ഇന്ത്യ അയക്കുന്നത്. പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്.

ഏഷ്യാ കപ്പ് മുന്നില്‍ കണ്ടാണ് ഫസ്റ്റ് ചോയ്‌സ് താരങ്ങള്‍ക്കു മുഴുവന്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുന്നത്. പകരം വന്നിരിക്കുന്ന താരങ്ങള്‍ക്കു തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഈ പര്യടനം. മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കും ഇവര്‍ക്കു അവകാശവാദമുന്നയിക്കാം. സിംബാബ്‌വെയുമായുള്ള പരമ്പര വളരെ നിര്‍ണായകമായിരിക്കു ഇന്ത്യയുടെ രണ്ടു താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഇഷാന്‍ കിഷന്‍
യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഇപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യം അല്ലാതെയായി മാറിക്കൊണ്ടിരിക്കുകയാണ്. നേരത്തേ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ നിരവധി മല്‍സരങ്ങളില്‍ താരം ഓപ്പണറായി ഇറങ്ങിയിരുന്നു. പക്ഷെ അടുത്തിടെ കളിച്ച പരമ്പരകളിലൊന്നും ഇഷാന്‍ ടീമിലെ സ്ഥിരാംഗമല്ലായിരുന്നു.

സിംബാബ്വെയ്‌ക്കെതിരേ നായകന്‍ ശിഖര്‍ ധവാനോടൊപ്പം ശുഭ്മാന്‍ ഗില്ലായിരിക്കും ഓപ്പണറായി ഇറങ്ങുകയെന്നുറപ്പാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ രണ്ടു ഫിഫ്റ്റികളടക്കം നേടി താരം പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു. ടി20യിലെ ബാക്കപ്പ് ഓപ്പണറായ ഇഷാന്റെ കാര്യമെടുത്താല്‍ അവസാനായി കളിച്ച ആറു ഇന്നിങ്‌സുകളിലും 30ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടില്ല. സിംബാബ്‌വെയ്‌ക്കെതിരേ ഗില്‍ ഓപ്പണിങ് സ്ഥാനമുറപ്പാക്കിയതിനാല്‍ മൂന്നാം നമ്പറിലോ മധ്യനിരയിലോ ആയിരിക്കും ഇഷാന്‍ കളിക്കുക. ബാറ്റിങില്‍ തിളങ്ങാനായാല്‍ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തിനു കഴിയും.
ഗോള്‍ഡന്‍ ഡെക്ക് ഇവര്‍ക്ക് 'അലര്‍ജി', മൂന്നു ഫോര്‍മാറ്റിലെയും ഇന്ത്യന്‍ ഹീറോസ്

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രണ്ടാംനിര ടീം ശിഖര്‍ ധവാനു കീഴില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഇഷാന്‍ കിഷന്റെ ഏകദിന അരങ്ങേറ്റം. അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റിയുമായി താരം വരവറിയിക്കുകയും ചെയ്തു. ഇനി സിംബാബ്‌വെയ്‌ക്കെതിരേയും വലിയ ഇന്നിങ്‌സുകള്‍ കളിച്ച് ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനായിരിക്കും ഇഷാന്റെ ശ്രമം.

സഞ്ജു സാംസണ്‍
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് സിംബാബ്‌വെ പര്യടനം നിര്‍ണായകമായിരിക്കുന്ന മറ്റൊരാള്‍. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ സഞ്ജുവായിരിക്കും ടീമിന്റെ വിക്കറ്റ് കാക്കുക. നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. രണ്ടാം ഏകദിനത്തില്‍ സഞ്ജു കന്നി ഫിഫ്റ്റിയും കുറിച്ചിരുന്നു.

IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍
വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ സീനിയര്‍ താരങ്ങളെല്ലാം ഫിറ്റാണെങ്കില്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യത തീരെ കുറവാണ്. എന്നാല്‍ ടി20 ലോകകപ്പ് പ്രതീക്ഷ താരം കൈവിട്ടിട്ടില്ല. കൂടാതെ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിലും സഞ്ജു ടീമില്‍ ഇടം സ്വപ്‌നം കാണുന്നുണ്ട്. ഇവയിലേക്കുള്ള റിഹേഴ്‌സലുകളിലൊന്നായിരിക്കും സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പര. അതുകൊണ്ടു തന്നെ ഇതു വളരെ നന്നായി വിനിയോഗിക്കാന്‍ സഞ്ജു ശ്രമിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications