For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഞാന്‍ പല തവണ പറഞ്ഞതാണ്, ബാബര്‍ അതു ചെയ്യരുത്! തുറന്നടിച്ച് അക്തര്‍

അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം

ഏഷ്യാ കപ്പില്‍ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ത്രില്ലിങ് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 150 റണ്‍സ് പോലും ഒരിന്നിങ്‌സില്‍ പിറന്നില്ലെങ്കിലും അവസാന ഓവര്‍ വരെ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടിയ പോരാട്ടമായിരുന്നു ദുബായില്‍ നടന്നത്. ജയിക്കാന്‍ മൂന്നു ബോളില്‍ ആറു റണ്‍സ് വേണമെന്നിരിക്കെ നാലാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ഹീറോയാവുകയായിരുന്നു.

1

ഈ മല്‍സരത്തില്‍ പാകിസ്താന്റെ സമീപനത്തിനെതിരേയും നായകന്‍ ബാബര്‍ ആസമിനെതിരേയും ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ ബാബര്‍ ഈ കളിയില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. 10 റണ്‍സ് മാത്രമാണ് ബാബറിനു നേടാനായത്.

2

ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാകിസ്താന്റെ സ്ലോ ബാറ്റിങിനെയാണ് ഷുഐബ് അക്തര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ആഞ്ഞടിച്ചത്. പവര്‍പ്ലേയില്‍ പാക് ടീം ഒരുപാട് ഡോട്ട് ബോളുകള്‍ കളിച്ചതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ബാബര്‍ ആസം ഓപ്പണറായി ഇറങ്ങരുതെന്നും ആവശ്യപ്പെട്ടു.
മുഹമ്മദ് റിസ്വാന്‍ ഓരോ ബോളിലും ഓരോ റണ്‍സ് വീതമെടുത്താല്‍ എന്തു സംഭവിക്കും? ആദ്യ ആറോവറില്‍ പാകിസ്താന്‍ കളിച്ചത് 19 ഡോട്ട് ബോളുകളാണ്. ഇത്രയും ഡോട്ട് ബോളുകള്‍ കളിക്കുകയാണെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലാവുമെന്നും അക്തര്‍ പാകിസ്താന്‍ ടീമിനു മുന്നറിയിപ്പ് നല്‍കി.

IND vs PAK: ഇന്ത്യ ജയിച്ചു, പക്ഷെ ആശങ്കപ്പെടണം!, സന്തോഷിക്കാനും വക, അഞ്ച് കാര്യങ്ങളിതാ

2

പാകിസ്താന്റെയും ഇന്ത്യയുടെയും ടീം സെലക്ഷന്‍ പാളിയിരുന്നു. രണ്ടു ക്യാപ്റ്റന്‍മാരും ശരിയായ താരങ്ങളെല്ല ടീമിലുള്‍പ്പെടുത്തിയത്. ഇന്ത്യ റിഷഭ് പന്തിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കി. പാകിസ്താനാവട്ടെ നാലാം നമ്പറില്‍ ഇഫ്തിഖാര്‍ അഹമ്മദിനെ ഇറക്കിയും അബദ്ധം കാണിച്ചു.

4

ഇഫ്തിഖാറിനോടോ, മറ്റേതെങ്കിലും കളിക്കാരനോടോ എനിക്കു അനാദരവ് ഇല്ല. ബാബര്‍ ആസം പാകിസ്താനു വേണ്ടി ഓപ്പണറായി ഇറങ്ങരുത്, ഞാന്‍ ഇതു പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. ഓപ്പണറാവുന്നതിനു പകരം മൂന്നാം നമ്പറില്‍ ക്രീസിലെത്തി അവസാനം വരെ ആങ്കറുടെ ഇന്നിങ്‌സ് ബാബര്‍ കളിക്കണമെന്നും ഷുഐബ് അക്തര്‍ ആവശ്യപ്പെട്ടു.

IND vs PAK: എന്തുകൊണ്ട് തോറ്റു?, കണക്കുകൂട്ടല്‍ അവിടെ പിഴച്ചു!, തുറന്ന് പറഞ്ഞ് ബാബര്‍ അസം

5

പാകിസ്താന്റെ മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ സല്‍മാന്‍ ബട്ടും ഇന്ത്യക്കെതിരേ ടീമിന്റെ സമീപനത്തെ വിമര്‍ശിച്ചു. ടി20 ലോകകപ്പിനു മുമ്പ് ഷോര്‍ട്ട് പിച്ച് ബോളുകള്‍ക്കെതിരേയുള്ള പോരായ്മ പരിഹരിക്കാന്‍ പാക് ടീം ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.അല്‍പ്പം ബൗളിങും ചെയ്യുന്ന ഖുശ്ദില്‍ ഷായെ ഇന്ത്യക്കെതിരേ പാകിസ്താന്‍ കളിപ്പിച്ചു. പക്ഷെ ഇത്തരം ബൗണ്‍സുള്ള ട്രാക്കുകളില്‍ താരത്തിന്റെ പോരായ്മകള്‍ വളരെ വ്യക്തമാണ്.

6

പാകിസ്താന്‍ ടീം ആദ്യത്തെ അഞ്ചു വിക്കറ്റുകളും നഷ്ടപ്പെടുത്തിയത് ഷോര്‍ട്ട് ബോളുകളിലാണ്. 2019ലെ ഏകദിന ലോകകപ്പിലും ഇതു തന്നെയായിരുന്നു സംഭവിച്ചത്. 2019ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലും ഇതേ പോരായ്മ പാക് ടീമിനു വിനയായി. ഓസ്‌ട്രേലിയയിലും ഇതു ടീമനു തിരിച്ചടിയായിട്ടുണ്ടെന്നു ബട്ട് വിലയിരുത്തി.

7

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ ബാറ്റര്‍മാരെ വെസ്റ്റ് ഇന്‍ഡീസ് പുറത്താക്കിയക് ബൗണ്‍സറുകളിലൂടെയായിരുന്നു. മിക്കി ആര്‍തര്‍ ടീമിന്റെ മുഖ്യ പരിശീലകനായതു മുതല്‍ ഈ പ്രശ്‌നം നിലനില്‍ക്കുകയാണ്. ഷോര്‍ട്ട് ബോളുകള്‍ എങ്ങനെ കണിക്കണമെന്നതിനെക്കുറിച്ച് പാക് ടീം ഇപ്പോഴും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നാണ് തോന്നുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ്. അവിടുത്തെ ഗ്രൗണ്ടുകള്‍ വലുതാണ്, മാത്രമല്ല പിച്ചുകള്‍ വേഗം കൂടിയതുമാണ്. അതുകൊണ്ടു തന്നെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ പാക് ടീം തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ടെന്നും സല്‍മാന്‍ ബട്ട് ആവശ്യപ്പെട്ടു.

Story first published: Monday, August 29, 2022, 13:17 [IST]
Other articles published on Aug 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+