For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഞങ്ങളെ 'ജയിപ്പിച്ചത്' അര്‍ഷ്ദീപല്ല, അല്ലെങ്കിലും ജയിക്കുമെന്ന് പാക് ഫാന്‍സ്

അഞ്ചു വിക്കറ്റിനായിരുന്നു പാക് ടീമിന്റെ വിജയം

ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യയെ മലര്‍ത്തിയടിച്ച് കണക്കുതീര്‍ത്തിരിക്കുകയാണ് ചിരവൈരികളായ പാകിസ്താന്‍. ഒരാഴ്ച മുമ്പ് ഗ്രൂപ്പുഘട്ടത്തില്‍ തങ്ങളെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച അതേ വേദിയില്‍ തന്നെയാണ് ഇതേ മാര്‍ജിനില്‍ പാക് ടീമിന്റെ മധുരപ്രതികാരം. പാകിസ്താന്‍ ആരാധകര്‍ തങ്ങളുടെ ടീമിന്റെ ഈ അവിസ്മരണീയ വിജയം മതിമറന്ന് ആഘോഷിക്കുകയാണ്. റണ്‍ചേസില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെയായിരുന്നു പാക് ടീമിന്റെ ത്രസിപ്പിക്കുന്ന വിജയം.

1

18ാം ഓവറില്‍ രവി ബിഷ്‌നോയിയുടെ ബൗളിങില്‍ പാകിസ്താന്റെ ഫിനിഷറും അപകടകാരിയുമായ ആസിഫ് അലിയുടെ സിംപിള്‍ ക്യാച്ച് യുവ പേസര്‍ അര്‍ഷ്ദീപ് സിങ് കൈവിട്ടിരുന്നു. താരം അപ്പോള്‍ അക്കൗണ്ട് തുറന്നിരുന്നില്ല. ആസിഫ് പിന്നീട് എട്ടു ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 16 റണ്‍സെടുത്ത് അവസാന ഓവറിലെ നാലാമത്തെ ബോളിലാണ് പുറത്തായത്. ഈ ക്യാച്ച് പാഴാക്കിയതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളാണ് അര്‍ഷ്ദീപിനെതിരേ ഉയരുന്നത്. പക്ഷെ അര്‍ഷ്ദീപ് ഈ പിഴവ് വരുത്തിയതു കൊണ്ടല്ല തങ്ങള്‍ ജയിച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാക് ആരാധകര്‍.

2

ഈ മല്‍സരത്തില്‍ പാകിസ്താന്‍ ജയിച്ചത് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള തെറ്റ് കൊണ്ടാണെന്നോ, അര്‍ഷ്ദീപ് സിങ് ക്യാച്ച് കൈവിട്ടതു കൊണ്ടാണെന്നോ പറയാന്‍ കഴിയില്ല. ഇത്തരം കടുത്ത സമ്മര്‍ദ്ദമുള്ള മല്‍സങ്ങളില്‍ ഇവയൊക്കെ സംഭവിക്കുന്ന കാര്യങ്ങളാണ്. പാകിസ്താന്റെ ഭാഗത്തു നിന്നും ഇതുപോലെയുള്ള പിഴവുകള്‍ കളിക്കളത്തില്‍ സംഭവിക്കുമെന്നും മല്‍സരം നേരിട്ട് സ്റ്റേഡിയത്തിലെത്തി ആസ്വദിച്ച പാകിസ്താന്‍ ആരാധകന്‍ പാക് മാധ്യമത്തോടു പറഞ്ഞു.

IND vs PAK: ക്യാച്ച് കൈവിട്ട് അര്‍ഷദീപ്, നിയന്ത്രണം വിട്ട് രോഹിത്, ആരാധകരും കലിപ്പില്‍, ട്രോള്‍

3

കളിയില്‍ നിര്‍ണായകമായത് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിന്റെ ഒരു തീരുമാനമാണ്. മുഹമ്മദ് നവാസിനെ ബാറ്റിങില്‍ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്തത് വളരെ മികച്ച നീക്കമായിരുന്നു. മുഹമ്മദ് റിസ്വാനും വളരെ നന്നായി ബാറ്റ് ചെയ്തു. അവസാനം ആസിഫ് അലി ടീമിനായി മല്‍സരം ഫിനിഷ് ചെയ്യുകയും ചെയ്തതായി പാക് ആരാധകന്‍ വിലയിരുത്തി.

ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

4

അര്‍ഷ്ദീപ് സിങ് ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കിലും മല്‍സരഫലത്തില്‍ വലിയ മാറ്റമൊന്നും സംഭവിക്കാന്‍ പോവുന്നില്ല. മറ്റാരെങ്കിലും നന്നായി ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലെത്തിക്കും. പാകിസ്താന്റെ ബാറ്റിങ് ലൈനപ്പ് വളരെ കരുത്തുറ്റതാണ്.
ബാറ്റിങില്‍ ബാബര്‍ ആസമിന്റെ സംഭാവന ലഭിക്കാതിരുന്നിട്ടും പാകിസ്താന്‍ ഈ മല്‍സരം വിജയിച്ചത് വളരെ നല്ല സൂചനന തന്നെയാണ്. അല്ലെങ്കില്‍ ബാബര്‍ തിളങ്ങിയില്ലായിരുന്നെങ്കില്‍ അതു പാക് ടീമിനെയും മുമ്പ് ബാധിച്ചിരുന്നതായും ആരാധകര്‍ നിരീക്ഷിച്ചു.

5

അതസമയം, ഗ്രൂപ്പുഘട്ടത്തിലേറ്റ പരാജയത്തിനു പാകിസ്താന്‍ ഇന്ത്യയോടു കണക്ക് തീര്‍ത്തിരിക്കുകയാണെന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. ഒരു ബോളില്‍ ഒരു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ നില്‍ക്കെയാണ് ഞങ്ങള്‍ വിജയിച്ചത്. ദൈവത്തോടു നന്ദി പറയുന്നു. ഫൈനലിലെത്തി അവിടെയും പാക് ടീം നന്നായി പെര്‍ഫോം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായും പാക് ആരാധകന്‍ വ്യക്തമാക്കി.

6

വളരെ ഗംഭീരമായ മല്‍സരമായിരുന്നു ഇത്. പാകിസ്താന്‍ വളരെ നന്നായി തന്നെ നേരത്തേ ഇന്ത്യയോടേറ്റ പരാജയത്തിനു പകരം വീട്ടി. ഫൈനലില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും ഒരിക്കല്‍ക്കൂടി മുഖാമുഖം വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും മറ്റൊരു പാക് ആരാധകന്‍ പ്രതികരിച്ചു.

Story first published: Monday, September 5, 2022, 14:06 [IST]
Other articles published on Sep 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+